പ്രണയിച്ച് വിവാഹം കഴിക്കാൻ തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്, വിവാഹത്തെ കുറിച്ച് സീരിയൽ നടി സാന്ദ്ര

272

സീരിയൽ ആരാധകരായ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സാന്ദ്ര ബാബു. സൂപ്പർ ഡാൻസർ എന്ന അമൃത ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തു കൊണ്ടാണ് സാന്ദ്ര ശ്രദ്ധിക്കപ്പെടുന്നത്. പരിപാടിയിൽ സെമി ഫൈനലിൽ വരെ എത്തിയെങ്കിലും പുറത്തായി.

അത് കരിയറിലേക്കുള്ള ഒരു ചുവടുവെപ്പായി മാറി. പിന്നീട് പരസ്യ ചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലുമൊക്കെ സാന്ദ്ര അഭിനയിച്ചു തുടങ്ങി. തന്റെ ഫോട്ടോ എവിടുന്നോ കണ്ടതോട് കൂടിയാണ് മക്കൾ എന്ന സീരിയലിലേക്ക് വിളിക്കുന്നത്. അഭിനയം അത്ര വലിയ താൽപര്യമോ ഇഷ്ടമോ ഉണ്ടായിരുന്ന ആളായിരുന്നില്ല താൻ.

Advertisements

എങ്കിലും അഭിനയിച്ചു തുടങ്ങിയതിനു ശേഷം ഇഷ്ടം കൂടി വന്നു. ഇപ്പോൾ എനിക്ക് അഭിനയം ഭയങ്കര ഇഷ്ടമാണ്. നല്ല വൈവിധ്യമുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് സാന്ദ്ര പറയുന്നു. ഇപ്പോഴിതാ തന്റെ പ്രണയ വിശേഷങ്ങളെ കുറിച്ചും ആരാധകരുമായി പങ്കുവെക്കുകയാണ് സാന്ദ്ര.

Also Read
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ചാവക്കാട്ടുകാരിക്ക് 44.75 കോടിരൂപ സമ്മാനം, പ്രതീക്ഷീക്കാതെ കോടീശ്വരിയായ അമ്പരപ്പിൽ ലീന ജലാൽ

മഹിളാരത്നം മാഗസിന് നൽകിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി. പ്രണയത്തെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് സാന്ദ്രയും പങ്കുവെക്കുന്നത്. പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. പ്രണയിക്കാൻ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. ഇതൊരു ക്ലീഷേ ഡയലോഗ് ആണെങ്കിലും എനിക്കും അതുതന്നെയാണ് പറയാനുള്ളത് എന്നാണ് നടി വ്യക്തമാക്കുന്നത്.

നല്ലൊരു പ്രണയം വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പലപ്പോഴും പ്രണയം വഴി മാറി പോകാം. ഈ കാലത്ത് കൂടുതലായി കണ്ടുവരുന്നത് കയ്പ്പേറിയ റിലേഷൻഷിപ്പ് ആണ്. പ്രണയം നല്ലതിനു വേണ്ടിയാണെന്നും രണ്ട് ആളുകളുടെയും ഉയർച്ചയ്ക്ക് നന്മയ്ക്കും വേണ്ടിയാണ് ഫലത്തിൽ നടക്കുന്നതെങ്കിൽ വളരെ നല്ലത് എന്നാണ് എന്റെ അഭിപ്രായം.

Also Read
പ്രണവ് മോഹൻലാലും നസ്രിയയും ഒന്നിക്കുന്നു, സംവിധാനം അഞ്ജലി മേനോൻ, ആവേശത്തിൽ ആരാധകർ

പ്രണയിക്കുന്ന രണ്ടു മനസ്സുകൾക്ക് എപ്പോഴും ഊർജ്ജം കൂടുതലായിരിക്കും. ജീവിതത്തെ അവർ വളരെ സീരിയസ് ആയിട്ടും ശക്തിപൂർവ്വവും കണ്ടും അറിഞ്ഞും അനുഭവിച്ചാണ് മുന്നോട്ടുപോകുന്നത് എന്നാണ് എന്റെ വിശ്വാസം. പ്രണയം മനോഹരമായൊരു അവസ്ഥ കൂടി സമ്മാനിക്കുമെന്നും നടി സൂചിപ്പിക്കുന്നു. മാത്രമല്ല, പ്രണയിച്ച് വിവാഹം കഴിക്കാൻ തന്നെയാണ് താനും ഇഷ്ടപ്പെടുന്നത് എന്നാണ് സാന്ദ്രയുടെ അഭിപ്രായം.

പരസ്പരം അറിഞ്ഞും നമ്മളെ മനസിലാക്കിയിട്ടുള്ള ഒരാളെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായക്കാരിയാണ് ഞാൻ. കുറച്ചു വർഷങ്ങൾ പരിചയമുള്ള ഒരാളെ വിവാഹം കഴിക്കാൻ സാധിക്കുന്നതാണ് നല്ലത്. അങ്ങനെയൊക്കെ പ്രണയിച്ച് വിവാഹം കഴിക്കാൻ ആകുന്നില്ലെങ്കിൽ പ്രണയമേ വേണ്ട എന്നൊരു തീരുമാനം കൂടി തനിക്കുണ്ടെന്നും സാന്ദ്ര വ്യക്തമാക്കി.

Advertisement