അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ചാവക്കാട്ടുകാരിക്ക് 44.75 കോടിരൂപ സമ്മാനം, പ്രതീക്ഷീക്കാതെ കോടീശ്വരിയായ അമ്പരപ്പിൽ ലീന ജലാൽ

102

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തൃശൂർ ചാവക്കാട് സ്വദേശിനി ലീന ജലാലിന് 44.75 കോടിരൂപയുടെ ലോട്ടറി. ലീനയും സഹപ്രവർത്തകരായ 9 പേരും ചേർന്നെടുത്ത 2.2 കോടി ദിർഹത്തിന്റെ ടിക്കറ്റിനാണ് സമ്മാനം. 4 വർഷമായി അബുദാബി ഷൊയ്ഡർ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കൽ എൽഎൽസി എച്ച് ആർ ഉദ്യോഗസ്ഥയാണ് ലീന.

ചാവക്കാട് അഞ്ചങ്ങാടി ബുഖാറയിൽ പരേതനായ ജലാൽ തങ്ങളുടെ മകളാണ്. ഒരു വർഷമായി ലീന സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റ് എടുക്കാറുണ്ട്. ആദ്യമായാണ് ലീനയുടെ പേരിൽ ടിക്കറ്റ് എടുക്കുന്നത്. സമ്മാനം ലഭിച്ചതായി ഫോൺ വന്നപ്പോൾ വ്യാജകോളാണെന്ന് കരുതിയെന്നും വിശ്വസിക്കാൻ കുറെ നേരമെടുത്തുവെന്നും ലീന പറഞ്ഞു.

Advertisements

ആദ്യത്തെ അഞ്ചു സമ്മാനങ്ങളും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്. കൂട്ടത്തിൽ 44.75 കോടി രൂപയുടെ സമ്മാനം സ്വന്തമാക്കിയ ലീന ജലാലുമുണ്ട്. തനിക്ക് ഇനിയും ഇത്രയും വലിയ തുക സമ്മാനമടിച്ചത് വിശ്വസിക്കാനാകുന്നില്ലെന്നാണ് ലീന ജലാൽ പറയുന്നത്.

ദൈവത്തിനു നന്ദി വാക്കുകൾ കിട്ടുന്നില്ല. എന്തു പറയണമെന്നറിയില്ല. ഒരു വർഷമായി സുഹൃത്തുക്കൾ ചേർന്ന് ടിക്കറ്റ് എടുക്കുന്നുണ്ട്. എന്നാൽ സ്വന്തം പേരിൽ ആദ്യമായാണ് ടിക്കറ്റ് എടുക്കുന്നത്. സമ്മാനം അടിച്ചുവെന്ന് വിളി വന്നപ്പോൾ വ്യാജ കോളാണെന്നാണ് കരുതി. വിശ്വസിക്കാൻ ഏറെ സമയമെടുത്തു എന്നും ലീന പറയുന്നു.

2.2 കോടി ദിർഹമാണ് (44.75 കോടി രൂപ) ലീനയും സഹപ്രവർത്തകരായ ഒമ്പതു പേരും ചേർന്നെടുത്ത ടിക്കറ്റിന് അടിച്ചത്. നാലു വർഷമായി അബുദാബിയിലെ ഷൊയ്ഡർ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കൽ എൽഎൽസി എച്ച്ആർ ഉദ്യോഗസ്ഥയാണ് ലീന.

ജനുവരി 27 നു വാങ്ങിയ 144387 നമ്പർ ടിക്കറ്റിനാണ് ഭാഗ്യം ലീനയെ തേടിയെത്തിയത്. ബിഗ് ടിക്കറ്റ് ഹോസ്റ്റ് റിച്ചാർഡ് തന്നെ നേരിട്ട് വിളിച്ചാണ് ഇവരെ സമ്മാനർഹയായെന്ന വാർത്ത വിളിച്ചറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിൽ അഞ്ചു സമ്മാനങ്ങളും ഇന്ത്യയ്ക്കാർക്ക് തന്നെയാണ് ലഭിച്ചത്. സുറൈഫ് സുറു ഒരു മില്യൺ ദിർഹം നേടി.

Also Read
ചെറുപ്പത്തിൽ പെൺകുട്ടികൾ ആസ്വദിക്കുന്നു, എന്നാൽ അവർ വലുതാകുമ്പോൾ പുരുഷന്മാർ തങ്ങളെ ചൂഷണം ചെയ്യുന്നേ എന്ന് നിലവിളിക്കും: തുറന്നടിച്ച് പരിനീതി ചോപ്ര

കഴിഞ്ഞ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയ മലയാളി, ഹരിദാസനാണ് ഇത്തവണ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. ജനുവരി 27ന് ഓൺലൈനായി എടുത്ത 144387 നമ്പർ ബിഗ് ടിക്കറ്റിലൂടെ ലീന ജലാലിനെ വ്യാഴാഴ്ച രാത്രി യുഎഇയിലെ ഏറ്റവും പുതിയ കോടീശ്വരിയെന്ന ഭാഗ്യം തേടിയെത്തുകയായിരുന്നു. നറുക്കെടുപ്പ് വേദിയിൽ വെച്ചുതന്നെ ബിഗ് ടിക്കറ്റ് അവതാരകൻ റിച്ചാർഡ് ലീനയെ ടെലിഫോണിൽ വിളിച്ച് വിവരമറിയിച്ചു.

വീട്ടിലായിരുന്ന ലീന തത്സമയ നറുക്കെടുപ്പ് കാണുന്നുണ്ടായിരുന്നില്ല. ബിഗ് ടിക്കറ്റ് എടുത്തിരുന്നോയെന്ന് ചോദിച്ചപ്പോൾ അതെയെന്ന് മറുപടി. 22 ദശലക്ഷം ദിർഹത്തിന് അർഹയായെന്ന വിവരം സംഘാടകർ അറിയിച്ചപ്പോൾ തിരിച്ചൊന്നും പറയാൻ കഴിയാതെ ഒരു നിമിഷം സ്തംബ്ധയായിപ്പോയി. സമ്മാനം ലഭിച്ചെന്ന് ഉറപ്പുതന്നെയാണോ എന്ന് വിശ്വാസം വരാതെ പിന്നീട് ഒരിക്കൽ കൂടി ചോദിച്ചു. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിലും സോഷ്യൽ മീഡിയകളിലുമൊക്കെ പരിശോധിച്ച് നിങ്ങൾക്ക് ഉറപ്പുവരുത്താമെന്നായിരുന്നു റിച്ചാർഡിന്റെ മറുപടി.

റാസൽഖൈമയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ സുറൈഫ് സുറുവിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം ലഭിച്ചത്. ജനുവരി 29നാണ് സമ്മാനാർഹമായ 327631 നമ്പർ ടിക്കറ്റ് അദ്ദേഹം ഓൺലൈനിലൂടെ എടുത്തത്. ഇന്ത്യക്കാരനായ സിൽജോൺ യോഹന്നാനാണ് മൂന്നാം സമ്മാനം. 356890 നമ്പർ ടിക്കറ്റിലൂടെ അഞ്ച് ലക്ഷം ദിർഹം അദ്ദേഹത്തിന് ലഭിച്ചു.

ഇന്ത്യക്കാരായ അൻസാർ സുക്കരിയ മൻസിൽ നാലാം സമ്മാനമായ രണ്ടര ലക്ഷം ദിർഹം (ടിക്കറ്റ് നമ്പർ – 127937) നേടിയപ്പോൾ മറ്റൊരു ഇന്ത്യക്കാരി ദിവ്യ എബ്രഹാം 284459 നമ്പർ ടിക്കറ്റിലൂടെ ഒരു ലക്ഷം ദിർഹത്തിന്റെ അഞ്ചാം സമ്മാനത്തിന് അർഹയായി. ഡ്രീം കാർ സീരിസിൽ ബംഗ്ലാദേശ് സ്വദേശിയായ നാസിറുദ്ദീനാണ് റേഞ്ച് റോവർ കാർ നേടിയത്. 013887 ആയിരിന്നു സമ്മാനാർഹമായ ടിക്കറ്റ്.

Also Read
രണ്ടാമത്തെ ഭർത്താവിൽ ഉണ്ടായ പിഞ്ചു കുഞ്ഞുങ്ങളെ വീട്ടിൽ ഉപേക്ഷിച്ച് മൂന്നാമത്തെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ, മൂന്നാമത്തെ ഒളിച്ചോട്ടത്തിൽ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണിയും

അതേസമയം കഴിഞ്ഞ വർഷം ബിഗ് ടിക്കറ്റെടുത്ത എല്ലാവരെയും ഉൾപ്പെടുത്തി ഈ വർഷമാദ്യത്തിൽ നടത്തിയ ‘സെക്കന്റ് ചാൻസ്’ നറുക്കെടുപ്പിൽ 2,50,000 ദിർഹം നേടിയ ശ്രീധരൻ പിള്ളയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ബിഗ് ടിക്കറ്റ് അവതാരകർ അറിയിച്ചു. ടിക്കറ്റെടുക്കുമ്പോൾ നൽകിയ ഫോൺ നമ്പറിലേക്കും ഇ-മെയിൽ വിലാസത്തിലേക്കും എല്ലാ ദിവസവും ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹം ഇപ്പോൾ യുഎഇയിൽ ഉണ്ടോയെന്ന് പോലും അറിയാൻ സാധിച്ചിട്ടില്ല. ശ്രീധരൻ പിള്ളയെ അറിയാവുന്നവർ കണ്ടെത്താൻ സാഹായിക്കണമെന്ന അഭ്യർത്ഥനയും ബിഗ് ടിക്കറ്റ് അധികൃതർ നടത്തി.

സിൽജോൺ യോഹന്നാൻ (അഞ്ചു ലക്ഷം ദിർഹം), അൻസാർ സക്കരിയ മൻസിൽ (2.5 ലക്ഷം ദിർഹം), ദിവ്യ എബ്രഹാം (ഒരു ലക്ഷം ദിർഹം) എന്നിവരാണ് മറ്റു ജേതാക്കൾ. മലപ്പുറം ജില്ലക്കാരനാണ് സുറൈഫ്. 29 പേരുമായി ചേർന്നാണ് ഇദ്ദേഹം ടിക്കറ്റെടുത്തതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. റാസൽഖൈമയിൽ എഞ്ചിനീയറാണ് ഇദ്ദേഹം. ഡ്രീം കാർ സീരീസിൽ ബംഗ്ലാദേശ് സ്വദേശി നാസിറുദ്ദീൻ റേഞ്ച് റോവർ ഇവോക് കാർ സ്വന്തമാക്കി.

Advertisement