രണ്ടാമത്തെ ഭർത്താവിൽ ഉണ്ടായ പിഞ്ചു കുഞ്ഞുങ്ങളെ വീട്ടിൽ ഉപേക്ഷിച്ച് മൂന്നാമത്തെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ, മൂന്നാമത്തെ ഒളിച്ചോട്ടത്തിൽ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണിയും

205

പിഞ്ചു മക്കളെ ഉപേക്ഷിച്ച് കാമുകന് ഒപ്പം ഒളിച്ചോടയി യുവതു പിടിയിൽ. പുനലൂർ സ്വദേശിനി ചിന്നുവിനെയാണ് തൃശ്ശൂരിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിൽ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയ ചിന്നുവിന് വിനയായത് ഒളിച്ചോടിയപ്പോൾ കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാതിരുന്നത് ആയിരുന്നു.

പുനലൂർ ശാസ്താംകോണം സ്വദേശിനിയായ ഈ 30കാരി പാലക്കാട് സ്വദേശിയായ യുവാവിന് ഒപ്പമാണ് ഫേസ് ബുക്കിലൂടെ പ്രണയിച്ച ശേഷം ഒളിച്ചോടി പോയത്. ഒൻപതും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ചിന്നു കുട്ടികളെ വീട്ടിൽ ഉപേക്ഷിച്ച ശേഷമാണ് കാമുനൊപ്പം പോയത്.

Advertisements

Also Read
പ്രണവ് മോഹൻലാലും നസ്രിയയും ഒന്നിക്കുന്നു, സംവിധാനം അഞ്ജലി മേനോൻ, ആവേശത്തിൽ ആരാധകർ

ഇതേ തുടർന്ന് ചിന്നുവിന്റെ ഭർത്താവിന്റെ പിതാവ് പോലീസിൽ നൽകിയ പരാതിയിലാണ് പുനലൂർ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇത് ചിന്നുവിന്റെ മൂന്നാമത്തെ ഒളിച്ചോട്ടമാണ്. ആദ്യത്തേതും പ്രണയ വിവാഹം തന്നെ ആയിരുന്നു.

എന്നാൽ ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷമാണ് യുവതി ഇപ്പോഴുള്ള ഭർത്താവിനൊപ്പം താമസം ആരംഭിച്ചത്. ആദ്യ ബന്ധത്തിൽ കുട്ടികളൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് ഇപ്പോഴത്തെ ഭർത്താവിനെ പരിചയപ്പെടുന്നതും അയാളുടെ കൂടെ താമസം ആരംഭിക്കുന്നതും. ഈ ബന്ധത്തിൽ യുവതിക്ക് രണ്ട് കുട്ടികളും ഉണ്ട്.

കേരളത്തിന്റെ പുറത്താണ് ചിന്നുവിന്റെ ഇപ്പോഴത്തെ ഭർത്താവായ ആൾ ജോലി ചെയ്യുന്നത്. ഇതിനിടയിലാണ് യുവതി കഴിഞ്ഞ വർഷം പാലക്കാട് സ്വദേശിയായ യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരുടെയും പരിചയം പ്രണയത്തിലാകുകയായിരുന്നു.

ജാർഖണ്ഡിലാണ് ചിന്നുവിന്റെ പാലക്കാട്ടെ കാമുകൻ ജോലി ചെയ്യുന്നത്. ഒരു വർഷത്തെ പ്രണയത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം ചിന്നു കാമുകനൊപ്പം ഇറങ്ങി പോയത്. തുടർന്ന് ഭർത്താവിന്റെ അച്ഛൻ പുനലൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി വിനോദിന്റെ നേതൃത്വത്തിൽ പോലീസ് സംഘം തൃശൂരിൽ വച്ച് യുവതിയെ അറസ്റ്റ് ചെയ്തു.

Also Read
ആദ്യമായി കണ്ടപ്പോൾ തന്നെ അങ്കിൾ എന്ന് വിളിച്ച കാവ്യയെ അപ്പോൾ തന്നെ തിരുത്തി ദിലീപ്, അങ്കിൾ അല്ല മോളേ ഏട്ടാ എന്ന് വിളിക്കു എന്നും താരം

അറസ്റ്റ് ചെയ്ത ശേഷം യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയുടെ കാമുകൻ നിലവിൽ ജാർഖണ്ഡിലാണ് ജോലി ചെയ്യുന്നത്. കുഞ്ഞുങ്ങളെ വീട്ടിൽ ഉപേക്ഷിച്ചു പോകുന്ന ഇത്തരം പ്രവർത്തികളിൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

Advertisement