പ്രണവ് മോഹൻലാലും നസ്രിയയും ഒന്നിക്കുന്നു, സംവിധാനം അഞ്ജലി മേനോൻ, ആവേശത്തിൽ ആരാധകർ

577

ബാലതാരമായി മലയാള സിനിമയിൽ എത്തി പിന്നീട് സഹ സംവിധായകനായി ഇപ്പോൾ നായകനായി കൈയ്യടി നേടുകയാണ് പ്രണവ് മോഹൻലാൽ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകൻ എന്ന ലേബലിൽ നിന്നും മാറി മികച്ച നടൻ എന്ന പേരെടുത്തിരിക്കുകയാണ് ഇപ്പോൾ.

വീനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ എത്തിയ ഹൃദയം ആണ് പ്രണവ് മോഹൻലാലിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം. മികച്ച അഭിപ്രായമാണ് ഹൃദയത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. തിയ്യറ്ററുകളിൽ തകർപ്പൻ വിജയം നേടുന്ന ഈ സിനിമയോട് മലയാളത്തിലെ പുതിയ റൊമാന്റിക് നായകനായി പ്രണവ് മാറിയിരിക്കുകയാണ്.

Advertisements

നായകനായി എത്തിയ തന്റെ മൂന്നാമത്തെ സിനിമലൂടെ തന്നെ യുവ പ്രേക്ഷകരുടേയും കുടുംബ പ്രേക്ഷകരുടേയും ഇഷ്ടം നേടിയെടുത്ത പ്രണവിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേ സമയം പ്രണവിന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽപ്രചരിക്കുന്നത്.

Also Read
പ്രണയം എന്നത് ഒരു പ്രത്യേക വികാരമാണ്, സത്യം പറഞ്ഞാൽ ഞാൻ പ്രണയിച്ചിട്ടുണ്ട്; തുറന്നു പറഞ്ഞ് നടി അൻഷിത

പ്രശസ്ത സംവിധായിക അഞ്ജലി മേനോൻ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ് നായകൻ എന്നാണ് വാർത്തകൾ വരുന്നത്. പ്രശസ്ത നടി നസ്രിയ നസിം ആണ് ഈ ചിത്രത്തിൽ പ്രണവിന്റെ നായികാ വേഷം ചെയ്യുന്നത് എന്നും വാർത്തകൾ പറയുന്നു. എന്നാൽ ഈ ചിത്രത്തെ കുറിച്ച് ഔദ്യോഗിക സ്ഥീരികരണം ഒന്നും ഇതുവരേയും ലഭ്യമായിട്ടില്ല.

ഏതായാലും ഈ വാർത്ത സത്യമാണെങ്കിൽ അതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനു കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ഇവർക്ക് പുറമെ അൻവർ റഷീദ്, അനി ഐ വി ശശി, ഏതാനും പുതു മുഖങ്ങൾ എന്നിവരും പ്രണവ് മോഹൻലാൽ നായകനായ ചിത്രങ്ങൾ പ്ലാൻ ചെയ്യുകയാണ് എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

അതേ സമയം നായകനായി അല്ലാതെ പ്രണവ് അഭിനയിച്ച മരക്കാർ എന്ന പ്രിയദർശൻ ചിത്രത്തിലെ ഈ യുവ നടന്റെ പ്രകടനവും വലിയ പ്രശംസ നേടിയെടുത്തിരുന്നു. ആദി, ഇരുപത്തിഒന്നാം നുറ്റാണ്ട് എന്നീ ചിത്രങ്ങൾ ആണ് പ്രണവ് നായകനായ മറ്റു ചിത്രങ്ങൾ.

മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നിവയും കേരളാ കഫേ എന്ന ആന്തോളജിയിലെ ഹാപ്പി ജേർണി എന്ന ചിത്രവുമാണ് അഞ്ജലി മേനോൻ സംവിധാനം ചെയ്തത്. ഇത് കൂടാതെ ഉസ്താദ് ഹോട്ടൽ എന്ന ചിത്രം രചിച്ചതും അഞ്ജലി മേനോൻ ആയിരുന്നു.

Also Read
പ്രണയം എന്നത് ഒരു പ്രത്യേക വികാരമാണ്, സത്യം പറഞ്ഞാൽ ഞാൻ പ്രണയിച്ചിട്ടുണ്ട്; തുറന്നു പറഞ്ഞ് നടി അൻഷിത

Advertisement