ചെറുപ്പത്തിൽ പെൺകുട്ടികൾ അത്‌ ആസ്വദിക്കുന്നു, എന്നാൽ അവർ വലുതാകുമ്പോൾ പുരുഷന്മാർ തങ്ങളെ ചൂഷണം ചെയ്യുന്നേ എന്ന് നിലവിളിക്കും: തുറന്നടിച്ച് പരിനീതി ചോപ്ര

1954

വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത് ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ്
പരിനീതി ചോപ്ര. ഇന്ത്യൻ സൂപ്പർ നായിക പ്രിയങ്ക ചോപ്രയുടെ കസിൻ ആണ് പരിനീതി ചോപ്ര. നടിമാരായ മീര ചോപ്രയും മന്നാറ ചോപ്രയും കസിൻസാണ്.

ദേശീയ പുരസ്‌കാരം അടക്കം സ്വന്തമാക്കിയിട്ടുള്ള താരമാണ് പരിനീതി ചോപ്ര. ലേഡീസ് വെഴ്സസ് റിക്കി ബേലിലൂടെ ആയിരുന്നു പരിനീതിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നാലെ വന്ന ഇഷഖ്സാദെയിലെ പ്രകടനത്തിലൂടെ കയ്യടി നേടിയ പരിനീതിയെ തേടി ദേശീയ പുരസ്‌കാരവുമെത്തി. ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമർശമാണ് പരിനീതിയ്ക്ക് ലഭിച്ചത്.

Advertisements

Also Read
രണ്ടാമത്തെ ഭർത്താവിൽ ഉണ്ടായ പിഞ്ചു കുഞ്ഞുങ്ങളെ വീട്ടിൽ ഉപേക്ഷിച്ച് മൂന്നാമത്തെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ, മൂന്നാമത്തെ ഒളിച്ചോട്ടത്തിൽ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണിയും

പിന്നീട് ശുദ്ധ് ദേസി റൊമാൻസ്, ഹസി തോ ഫസി, കിൽ ദിൽ, മേരി പ്യാരി ബിന്ദു, ഗോൽമാൽ എഗെയ്ൻ, കേസരി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. കരിയർ തുടർ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും ശക്തമായി തിരികെ വന്നിരിക്കുകയാണ് പരിനീതി. സന്ദീപ് ഓർ പിങ്കി ഫറാർ ആണ് പരിനീതിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

ചിത്രത്തിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ദിബാകർ ബാനർജി ഒരുക്കിയ ചിത്രത്തിൽ അർജുൻ കപൂറായിരുന്നു നായകൻ. റിഭു ദാസ്ഗുപ്തയുടെ ചിത്രമാണ് അണിയറയിൽ പ്രിയങ്കയുടേതായി ഒരുങ്ങുന്ന സിനിമ. ഊഞ്ചായി ആണ് പരിനീതിയുടെ മറ്റൊരു പുതിയ സിനിമ. ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്വാളിന്റെ ജീവിത കഥ പറഞ്ഞ സൈനയിൽ പരിനീതിയായിരുന്നു നായിക.

നേരത്തെ തനിക്ക് നേരെ വന്നൊരു സ്ത്രീവിരുദ്ധ ചോദ്യത്തിന് നടി പരിനീതി ചോപ്ര നൽകിയ മറുപടി വലിയ തോതിൽ കയ്യടി നേടിയിരുന്നു. ഒരു പത്രസമ്മളേനത്തിന് ഇടെ ആയിരുന്നു സംഭവമുണ്ടായത്. പരിനീതി ചോപ്രയും സുശാന്ത് സിംഗ് രജ്പുത്തും വാണി കപൂറും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ശുദ് ദേസി റൊമാൻസ്.

ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പരിനീതിയും മറ്റ് താരങ്ങളും മാധ്യമ പ്രവർത്തകരെ കണ്ടിരുന്നു. ഇതിനിടെ ആയിരുന്നു ഒരാൾ തീർത്തും സ്ത്രീവിരുദ്ധമായൊരു ചോദ്യവുമായി പരിനീതിയെ സമീപിച്ചത്. പെൺകുട്ടികൾ ചെറുപ്പമായിരിക്കുമ്പോൾ അവർ ആസ്വദിക്കുന്നു, എന്നാൽ അവർക്ക് പ്രായമാകുമ്പോൾ പുരുഷന്മാർ തങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന് പറഞ്ഞ് നിലവിളിക്കുകയാണ് എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ പ്രസ്താവന.

Also Read
വീട്ടിൽ നിന്ന് ആഹാരം കഴിച്ചാൽ മയക്കം, ഹോട്ടലിൽ നിന്ന് കഴിച്ചാൽ ഒരു കുഴപ്പവുമില്ല, വെള്ളത്തിലും ഭക്ഷണത്തിലും മരുന്നു കലർത്തി ഭർത്താവിനെ വകവരുത്താൻ ശ്രമം; കോട്ടയത്ത് യുവതി പിടിയിൽ

ഇത് കേട്ടതും സ്വാഭാവികമായും പരിനീതിയ്ക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. നിങ്ങളിതെന്താണ് പറയുന്നതെന്ന് ചോദിച്ചു കൊണ്ടാ യിരുന്നു പരിനീതിയുടെ പ്രതികരണം. ഇയാൾ പറയുന്നത് കേട്ടിലെ ചെറുപ്പത്തിൽ പെൺകുട്ടികൾ ആസ്വദിക്കുകയും മുതി രുമ്പോൾ ചൂഷണം ചെയ്യുകയാണെന്ന് പറഞ്ഞ് നിലവിളിക്കുക ആണെന്നുമാണ് പറയുന്നത്. ഇയാൾ എന്തിനെ കുറിച്ചാണ് പറയുന്നതെന്നായിരുന്നു പരിനീതി ചോദിച്ചത്.

എങ്ങനെയാണ് സ്ത്രീകളെ മാത്രമായി താങ്കൾക്ക് കുറ്റം പറയാൻ സാധിക്കുന്നത്. നിങ്ങളുടെ ഈ വാക്കുകൾ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും പരിനീതി പറഞ്ഞു. രണ്ട് പേർ ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യുമ്പോൾ അവിടെ സ്ത്രീ മാത്രമല്ല ഉണ്ടാകുന്നത് രണ്ടു പേരുണ്ടാകും. രണ്ടു പേർക്കും ഒരേ ഉത്തരവാദിത്തമാണെന്നും പരിനീതി വ്യക്തമാക്കി.

അതേസമയം ശാരീരികമായ ചൂഷണം എന്ന് പറയുന്നുണ്ടെങ്കിൽ അത് ബലാത്സംഗം ആണെന്നും പരിനീതി ചോപ്ര മാധ്യമ പ്രവർത്തകനെ ഓർമ്മിപ്പിക്കു. ദേഷ്യത്തോടെയായിരുന്നു പരിനീതി സംസാരിച്ചത്. താരത്തിന്റെ വാക്കുകൾക്ക് സദസ് കയ്യടിക്കുകയും ചെയ്തിരുന്നു.

Also Read
അന്നൊക്കെ യാതൊരു കാരണവുമില്ലാതെ മമ്മൂട്ടിയെ കൂവുന്നത് കാണുമ്പോൾ വിഷമം തോന്നിയിരുന്നു: വെളിപ്പെടുത്തലുമായി ഷിബു ചക്രവർത്തി

Advertisement