നിന്നെ എനിക്ക് അറിയാം മോനെ, വേണ്ടത് ഞാൻ ചെയ്യാമെന്ന് പറഞ്ഞു; മോഹൻലാലിൽ നിന്നുണ്ടായ അനുഭവത്തെ കുറിച്ച് നിവിൻ പോളി

121

വിനീത് ശ്രീനിവാസൻ ചിത്രം മലർവാടി ആർട്സ് ക്ലബിലൂടെ മലയാള സിനിമയിൽ ഇടം നേടിയ നടനാണ് നിവിൻ പോളി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിവിൻ പോളി തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധ നേടുകയും ചെയ്തു. വിനീത് സിനിമകളിലൂടെ മലയാള സിനിമയിൽ മുൻനിര നായക നടനായി ഉയർന്നുവന്ന താരമാണ് നിവിൻ പോളി.

നിവിൻ പോളിയുടെ ആദ്യ ചിത്രം വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്‌സ് ക്ലബ്ബാണ്. ചിത്രത്തിലെ നിവിന്റെ പ്രകാശൻ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ നിവിൻ പ്രത്യക്ഷപ്പെട്ടു.

Advertisements

മലർവാടി ആർട്‌സ് ക്ലബ്ബിന് ശേഷം നിവിൻ രണ്ടാമത് നായകനായത് തട്ടത്തിൽ മറയത്ത് എന്ന മലയാളത്തി ലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രത്തിലാണ്. ആ ഒറ്റ സിനിമയിലൂടെ നിവിന്റെ സിനിമാ ജീവിതം തന്നെ മാറി മറിഞ്ഞു.

Also Read
പ്രണയിച്ച് വിവാഹം കഴിക്കാൻ തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്, വിവാഹത്തെ കുറിച്ച് സീരിയൽ നടി സാന്ദ്ര

തുടർന്ന് നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടി മലയാള സിനിമയിൽ നിന്നും എത്തിയത്. സിനിമകളുടെ വിജയയാത്രക്കിടെ നിവിൻ പോളിയെ വിടാതെ പിന്തുടർന്ന വിവാദമായിരുന്നു സൂപ്പർ താരം മോഹൻലാലുമായി ബന്ധപ്പെട്ടുള്ളത്.

മോഹൻലാൽ ഒരിക്കൽ നിവിൻ പോളിയെ വിളിച്ചുവെന്നും എന്നാൽ നിവിൻ പോളി മോഹൻലാലിൻറെ ഫോൺ അവഗണിച്ചുവെന്നും ഒരു സിനിമാ മാധ്യമത്തിൽ വാർത്ത പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ നിവിൻ പോളി.

നാളുകൾക്ക് മുമ്പ് കൈരളിയിൽ ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷനിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് നിവിൻ പോളി വിവാദത്തിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞത്. മലയാള സിനിമയിൽ ഇന്നലെ വേരുറപ്പിച്ച ഒരു താരം മോഹൻലാലിൻറെ ഫോൺ അവഗണിച്ചെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ നിവിനെ കുറിച്ച് വ്യാഖാനിക്കപ്പെട്ടത്.

എന്നാൽ ഇപ്പോൾ ഈ വിഷയത്തിലുള്ള താരത്തിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഞാൻ ശരിക്കും ടെൻഷനായിരുന്നു ഇങ്ങനൊരു സംഭവം ഉണ്ടായപ്പോൾ. സത്യത്തിൽ ലാൽ സാർ എന്നെ വിളിച്ചിട്ടില്ല. അതിലൊന്നും ഒരു വാസ്തവവുമില്ല. സംഭവം വലിയ വാർത്തയായപ്പോൾ ഞാൻ ലാൽ സാറിനെ വിളിച്ചു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു.

മോനെ എനിക്കും നിനക്കും അറിയാമല്ലോ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അതൊന്നും കാര്യമാക്കണ്ട. സിനിമയാകുമ്പോൾ ഇത്തരതിലൊക്കെ വാർത്തകൾ ഇനിയും വരുമെന്നായിരുന്നു ലാൽ സാറിന്റെ മറുപടി.

Also Read
രണ്ടാമത്തെ ഭർത്താവിൽ ഉണ്ടായ പിഞ്ചു കുഞ്ഞുങ്ങളെ വീട്ടിൽ ഉപേക്ഷിച്ച് മൂന്നാമത്തെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ, മൂന്നാമത്തെ ഒളിച്ചോട്ടത്തിൽ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണിയും

അന്ന് ചിക്കൻപോക്‌സോ എന്തോ പിടിപെട്ട് കിടക്കുകയായിരുന്നിട്ട് പോലും അദ്ദേഹം അതിൽ സത്യമില്ലെന്ന് വ്യക്തമാക്കി സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി എന്നും നിവിൻ പോളി വ്യക്തമാക്കി.

അതേ സമയം ആറാട്ട് ആണ് ഇനി റിലീസിനെത്താനുള്ള മോഹൻലാലിന്റെ ഏറ്റവും പുതിയ സിനിമ. 2022 ഫെബ്രുവരി 10നാണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത സിനിമ പ്രദർശനത്തിനെത്തുന്നത്. പ്രശ്‌സ്ത സംഗീത സംവിധായകനും ഓസ്‌കാർ അവാർഡ് ജേതാവുമായ എആർ റഹ്മാനും ആറാട്ടിൽ എത്തുന്നുണ്ട്്. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് മോഹൻലാലിനൊപ്പം റഹ്മാൻ പ്രത്യക്ഷപ്പെടുക.

Advertisement