മുന്നോട്ട് പോകാൻ താൻ ഒരുപാട് ബുദ്ധിമുട്ടി, ജീവിതത്തെയാകെ അത് തകർത്ത് കളഞ്ഞു: പ്രഭുദേവയുമായുള്ള പ്രണയ തകർച്ചയെക്കുറിച്ച് നയൻതാര

826

സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രതിതലൂടെ ജയറാമിന്റെ നായികയായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ താരമായി മാറിയ നടിയണ് നയൻതാര. പുരുഷ താരങ്ങൾക്ക് മാത്രം സാധ്യമായിരുന്ന നേട്ടങ്ങൾ സ്വന്തമാക്കിയ താര. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം ശക്തമായ സാന്നിധ്യമാണ്

ഇന്ത്യൻ സിനിമയിൽ തന്നെ നയൻതാരയെ പോലൊരു താരത്തെ വേറെ കാണാനാകില്ലെന്ന് നിസ്സംശയം പറയാം. ഒരുപാട് ആരാധകരുള്ള താരമാണ് നയൻതാര. ഇപ്പോൾ ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് നയൻതാര. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ് ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നയൻതാര ഹിന്ദിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Advertisements

അതേ സമയം നയൻതാരയും തമിഴിലെ യുവ സംവിധായകൻ വിഗ്നേഷ് ശിവനും ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട കമിതാക്കളാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. നയൻതാരയും വിഗ്നേഷനും ഉടനെ വിവാഹിതരാകുമെന്ന റിപ്പോർട്ടുകളും സജീവമാണ്. എങ്കിലും തന്റെ വ്യക്തിജീവിതം സ്വകാര്യമാക്കി നിലനിർത്താനാണ് നയൻതാര ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ താരം പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Also Read
അതീവ ഗ്ലാമറസ് ലുക്കിൽ അമ്പരപ്പിച്ച് സാധിക വേണുഗോപാൽ

അതേസമയം ഒരു സമയത്ത് ഏറെ വിവാദമായ ഒന്നായിരുന്നു നയൻതാരയും പ്രശസ്ത നടനും സംവിധായകനും നർത്തകനും കോറിയോഗ്രാഫറുമായ പ്രഭുദേവയും തമ്മിലുള്ള പ്രണയം. ഇരുവരും വളരെയധികം സ്വകാര്യത കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രണയത്തെക്കുറിച്ചും ഇരുവരും തുടക്കത്തിൽ തുറന്ന് സംസാരിച്ചിരുന്നില്ല.

എന്നാൽ റിപ്പോർട്ടുകൾ അധികം വൈകാതെ തന്നെ സജീവമായി മാറുകയായിരുന്നു. വാർത്തകൾ പുറത്ത് വന്നതോടെയാണ് പ്രഭുദേവ നയൻ താരയെക്കുറിച്ച് സംസാരിക്കുന്നത്. നയൻതാര വളരെ സ്‌പെഷ്യൽ ആണെന്നും താൻ നയൻതാരയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായുമായിരുന്നു പ്രഭുദേവ പറഞ്ഞത്. എന്നാൽ ഇത് പറയുമ്പോൾ പ്രഭുദേവ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു.

ലതയായിരുന്നു പ്രഭുദേവയുടെ ഭാര്യ. പ്രഭുദേവയുടെ ദാമ്പത്യ ജീവിതം പ്രശ്‌നങ്ങളിലൂടെ കടന്നു പോവുന്ന സമയമായിരുന്നു. നയൻതാര കാരണം പ്രഭുദേവ കുടുംബം നോക്കുന്നില്ലെന്ന് വരെ ഭാര്യ ആരോപിച്ചിരുന്നു അധികം വൈകാതെ തന്നെ പ്രഭുദേവ വിവാഹ മോചനം നേടുകയായിരുന്നു. ഇതോടെ പ്രഭുദേവയും നയൻതാരയും വിവാഹം കഴിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സജീവമായിരുന്നു.

ഇരുവരുടേയും പ്രണയം പക്ഷെ വിവാഹത്തിന്റെ വക്കോളം എത്തിയശേഷം പിരിയുക ആയിരുന്നു. ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ച ഒന്നായിരുന്നു നയൻതാരയും പ്രഭുദേവയും തമ്മിലുള്ള പ്രണയതകർച്ച. എന്താണ് തങ്ങൾക്കിടയിൽ സംഭവിച്ചതെന്ന് ഇരുവരും തുറന്ന് പറയാൻ തയ്യാറായിട്ടില്ല. എന്നാൽ ഒരിക്കൽ പ്രണയ തകർച്ചയെക്കുറിച്ച് നയൻതാര മനസ് തുറന്നിരുന്നു.

Also Read
ചെറുപ്പത്തിൽ പെൺകുട്ടികൾ ആസ്വദിക്കുന്നു, എന്നാൽ അവർ വലുതാകുമ്പോൾ പുരുഷന്മാർ തങ്ങളെ ചൂഷണം ചെയ്യുന്നേ എന്ന് നിലവിളിക്കും: തുറന്നടിച്ച് പരിനീതി ചോപ്ര

2017 ൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നയൻതാര പ്രണയതകർച്ചയെക്കുറിച്ച് മനസ് തുറന്നത്. പ്രണയ തകർച്ച ജീവിതത്തെയാകെ തകർത്തു കളഞ്ഞു എന്നായിരുന്നു നയൻതാര പറഞ്ഞത്. ജീവിതത്തിൽ മുന്നോട്ട് പോകാൻ താൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു എന്നും നയൻതാര പറഞ്ഞിരുന്നു. എല്ലാവരെ സംബന്ധിച്ചും പ്രണയ തകർച്ച എന്നത് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലമാണ്.

നമ്മൾ സ്‌നേഹിക്കുന്ന ഒരാളിൽ നിന്നും അകലേണ്ടി വരുമ്പോൾ, തിരിച്ചാണെങ്കിലും അത് നമ്മളുടെ ജീവിതത്തെയാകെ തകർത്തുകളയും. പക്ഷെ നമ്മൾ അതിനെ എങ്ങനെയാണ് നേരിടുന്നതെന്നതിലാണ് കാര്യം. ഞാൻ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നതിലേക്ക് കടക്കുന്നില്ല. പക്ഷെ ജീവിതത്തിൽ മുന്നോട്ട് പോകണമെങ്കിൽ ഞാനത് ചെയ്‌തേ മതിയാകൂ എന്നാണ് നയൻതാര പറഞ്ഞത്.

നേരത്തെ പ്രഭുദേവയുടെ പേര് നയൻതാര കയ്യിൽ പച്ച കുത്തിയിരുന്നു. 2020 ൽ ഇതിനെ പോസിറ്റിവിറ്റി എന്നാക്കി മാറ്റിയിരുന്നു നയൻതാര.

Advertisement