ഭാര്യക്കും മക്കൾക്കും വേണ്ടി 27 വർഷം മരുഭൂമിയിൽ കഷ്ടപ്പെട്ടിട്ട് നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയ്ക്ക് അവിഹിതം, മക്കൾക്ക് അച്ഛനെ വേണ്ട: നൊമ്പരമായി രാജേന്ദ്രൻ നായർ

796

തന്റെ ജീവിതത്തിന്റെ നല്ല കാലം മുഴുവൻ മരുഭൂമിയിൽ അറബിയുടെ ആട്ടും തുപ്പും സഹിച്ചു ഭാര്യക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ടയാൾ ഒടുവിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോൾ ഭാര്യയും മക്കളും തിരിഞ്ഞുനോക്കുന്നില്ല. തിരുവവന്തപുരം വെഞ്ഞാറന്നൂട് സ്വദേശി രാജേന്ദ്രൻ നായർക്ക് ആണ് ഇങ്ങനെ ഒരു ദുർഗതി ഉണ്ടായിരിക്കുന്നതത്.

25 വർഷം മുമ്പാണ് രാജേന്ദ്രൻ നായർ ഒമാനിലേക്ക് പോകുന്നത്. മാസാമാസം ശമ്പളത്തിന് മുക്കാൽപങ്കും ഭാര്യക്കും മക്കൾക്കും വേണ്ടി അയച്ചുകൊടുത്തു. അങ്ങനെ നാട്ടിലെത്തിയപ്പോൾ രാജേന്ദ്രൻ നായർ അറിഞ്ഞത് തന്നെ മറന്ന് ഭാര്യ വേറെ കൂട്ടു തേടി പോവുക ആയിരുന്നുവെന്ന്.

Advertisements

ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിനെ കരകയറ്റാൻ രാജേന്ദ്രൻ കടൽ കടന്ന് ഗൾഫിൽ എത്തിയത്. ഒമാനിൽ എത്തിയശേഷം അവിടെ ലഭിക്കുന്ന എല്ലാ ജോലിയും ചെയ്യാൻ തുടങ്ങി തറ തുടക്കുന്നത് മുതൽ ചുമട് എടുക്കുന്നവരെ ജോലികൾ നീളുന്നു.അങ്ങനെ ഇടയ്ക്ക് ഭാര്യയെയും മക്കളെയും ഒമാനിലേക്ക് കൊണ്ടു പോവുകയും ചെയ്തു.

Also Read
മുന്നോട്ട് പോകാൻ താൻ ഒരുപാട് ബുദ്ധിമുട്ടി, ജീവിതത്തെയാകെ അത് തകർത്ത് കളഞ്ഞു: പ്രഭുദേവയുമായുള്ള പ്രണയ തകർച്ചയെക്കുറിച്ച് നയൻതാര

പല തരത്തിലുള്ള ജോലികൾ ചെയ്തു നല്ലപോലെ സമ്പാദിച്ചു. മൂന്നു പെൺമക്കൾക്കും നല്ല വിദ്യാഭ്യാസം നൽകി. അതിൽ രണ്ട് പേരെ വിവാഹം കഴിച്ച് അയച്ചു. എല്ലാവർക്കും നല്ല ജോലിയുണ്ട്, എന്നാൽ ഭാര്യ ബന്ധുവിന്റെ മകനോടൊപ്പം എവിടെയോ ആണ് താമസം.

ഗൾഫിൽ ഉണ്ടായിരുന്ന സമയത്ത് ബന്ധുക്കളും നാട്ടുകാരും അടക്കം ഒരുപാട് ആളുകൾ ഭാര്യയുടെ സ്വഭാവത്തെക്കുറിച്ച് രാജേന്ദ്രനെ വിളിച്ചു പറഞ്ഞിരുന്നു. ഒരു ഡ്രൈവറുമായി ആയിരുന്നു ആദ്യം അവിഹിതം അയാളുമായി പല സ്ഥലങ്ങളിൽ പോവുകയും പല രാത്രികളിൽ വീട്ടിൽനിന്ന് കാണാതാവുകയും ചെയ്തിട്ടുണ്ട് എന്ന് രാജേന്ദ്രന്റെ അമ്മ രാജേന്ദ്രനെ വിളിച്ചു പറഞ്ഞതാണ്.

Also Read
നിന്നെ എനിക്ക് അറിയാം മോനെ, വേണ്ടത് ഞാൻ ചെയ്യാമെന്ന് പറഞ്ഞു; മോഹൻലാലിൽ നിന്നുണ്ടായ അനുഭവത്തെ കുറിച്ച് നിവിൻ പോളി

അങ്ങനെ വിസിറ്റിംഗ് വിസയ്ക്ക് രാജേന്ദ്രൻ ഭാര്യയെ ഒമാനിലേക്ക് കൂട്ടി. എന്നാൽ മറ്റൊരാളുമായി പോകുവാൻ തയ്യാറെടുക്കുക ഈയിരുന്നു അവർ. അങ്ങനെ നാട്ടിലേക്ക് തന്നെ പറഞ്ഞു അയക്കേണ്ടി വന്നു. ഭാര്യക്കും മക്കൾക്കും കൂടി 120 പവൻ സ്വർണം ആണ് രാജേന്ദ്രൻ വാങ്ങി കൊടുത്തത്. കൂടാതെ മുന്നൂറോളം ചെറുപ്പക്കാരെ രാജേന്ദ്രൻ ഗൾഫിലേക്ക് ജോലിക്ക് എത്തിച്ചിട്ടുണ്ട്.

അതിന്റെയൊക്കെ പണമെല്ലാം കൈകാര്യം ചെയ്തിരുന്ന ഭാര്യയായിരുന്നു. ഭാര്യയുടെ അക്കൗണ്ടിൽ ആയിരുന്നു രാജേന്ദ്രൻ പണം അയക്കാറുള്ളത്. ഭാര്യയെ ഒമാനിലേക്ക് കൂട്ടിക്കൊണ്ടു പോകുബോൾ ഇലക്ട്രീഷ്യനും ആയി ഭാര്യക്ക് ബന്ധമുണ്ടായിരുന്നു.എന്നിട്ടുപോലും രാജേന്ദ്രൻ ഭാര്യയെ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല.

Also Read
പ്രണവ് മോഹൻലാലും നസ്രിയയും ഒന്നിക്കുന്നു, സംവിധാനം അഞ്ജലി മേനോൻ, ആവേശത്തിൽ ആരാധകർ

ഭാര്യയുടെ പേരിൽ വീണ്ടും അയാൾ പണം അയച്ചു കൊടുത്തു. മൂന്നു വർഷങ്ങൾക്കു മുമ്പ് രാജേന്ദ്രൻ നാട്ടിൽ വന്നപ്പോഴാണ് ഭാര്യയുടെ വേറൊരു ബന്ധത്തെക്കുറിച്ച് അറിയുന്നത്. രാജേന്ദ്രന്റെ അടുത്ത ബന്ധുവിന്റെ മകനോടൊപ്പം ആണ് ഇപ്പോൾ ഭാര്യക്ക് ബന്ധം. സ്വന്തമായി ഒരു രൂപ പോലും രാജേന്ദ്രൻ ഇപ്പോൾ എടുക്കാൻ ഇല്ല. ആരോഗ്യസ്ഥിതിയും വളരെ മോശമാണ്.

ആശുപത്രി ചിലവുകൾ എല്ലാം സഹോദരിയാണ് ഇപ്പോൾ നോക്കുന്നത്. മക്കളൊന്നും സഹകരിക്കുന്നില്ല. തന്റെ വീടിന്റെ ജപ്തിയും കണ്ണ് ഓപ്പറേഷനുള്ള ചികിത്സാചെലവും ആണ് ഇപ്പോൾ രാജേന്ദ്രൻ ആവശ്യം. എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് ഇപ്പോൾ രാജേന്ദ്രൻ.

Advertisement