ആസിഫലിയോട് എനിക്ക് ഭയങ്കര പ്രണയം തോന്നിയിരുന്നു, അതുപോയി, ഇപ്പോൾ മറ്റൊരു പ്രണയം ഉണ്ട്: തുറന്ന് പറഞ്ഞ് രചന നാരായൺകുട്ടി

726

മലയാളത്തിന്റെ മിനിസ്‌ക്രീനിലൂം ബിഗ്‌സ്‌ക്രീനിലും തിളങ്ങുന്ന താരമാണ് രചന നാരായണൻകുട്ടി. സിനിമയിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയതെങ്കിലും നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് മഴവിൽ മനോരമിൽ സംപ്രേക്ഷണം ചെയ്ത മറിമായം എന്ന ആക്ഷേപ ഹാസ്യ പരമ്പരയിലൂടെ ആയിരുന്നു.

നടി എന്നതിലുപരി ഒരു മികച്ച നർത്തകി കൂടിയാണ് രചന നാരായൺകുട്ടി. തീർത്ഥാടനം എന്ന സിനിമയിലെ ചെരിയ വേഷത്തിലൂടെ അഭിനയ രംഗത്ത് എത്തയി രചന പിന്നീട് മിനിസ്‌ക്രീനിൽ സജീവം ആവുക ആയിരുന്നു.

Advertisements

ലക്കിസ്റ്റാർ ജയറാം ചിത്രത്തിലൂടെയാണ് നായികയായി രചന ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോൾ ഇതാ തനിക്ക് ക്രഷ് തോന്നിയ നടനെക്കുറിച്ച് തുറന്നു പറയുകയാണ് രചന നാരായണൻകുട്ടി.
ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ ആിരുന്നു രചന നാരായൺകുട്ടിയുടെ തുറന്നു പറച്ചിൽ.

നായകന്മാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറൽ ആകുന്നത്. പ്രണയം തോന്നിയിട്ട് ഉണ്ടെന്നായിരുന്നു രചന നാരായണൻകുട്ടി നൽകിയ മറുപടി. എനിക്ക് ആസിഫിനെ ഭയങ്കര ഇഷ്ടമാണ്. ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കുന്നതിന് മുമ്പ് ഭയങ്കര ക്രഷ് ആയിരുന്നു.

Also Read
കുഞ്ഞിന് ഹാർട്ട് ബീറ്റില്ലെന്നായിരുന്നു ആദ്യത്തെ സ്‌കാനിംഗിൽ പറഞ്ഞത് ; ഗർഭിണിയായിരുന്ന സമയത്ത് ഇടയ്ക്കിടയ്ക്ക് വയറുവേദന വരാറുണ്ടായിരുന്നു : ഗർഭകാലത്തെ തന്റെ ജീവിതം വിവരിച്ച് പാർവ്വതി വിജയുടെ വീഡിയോ

പിന്നെ യു ടൂ ബ്രൂട്ടസിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. പിന്നെ നല്ല കൂട്ടായി അപ്പോൾ ക്രഷ് ഒക്കെ മാറിയെന്നും രചന പറയുന്നു. അതേസമയം ഇത് ആസിഫിനോട് പറഞ്ഞിട്ടില്ലെന്നും രചന വ്യക്തമാക്കുന്നു.

ചില നടിമാരോട് അസൂയ തോന്നിയിട്ടുണ്ട് എന്നാണ് രചന പറയുന്നത്. ആ നടി ഉർവശി ആണ്. ഒരു നടിയെന്ന നിലയിൽ അസാധ്യമാണ് ചേച്ചിയെന്നാണ് രചന പറയുന്നത്. ശോഭനാക്കയ്ക്ക് ഒരു നർത്തകി എന്ന നിലയിലാണ് ഞാൻ പ്രാധാന്യം നൽകുന്നത്. ഒരു നടിയെന്ന നിലയിൽ ഉർവശി ചേച്ചി, ലാലേട്ടനെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് പോലെ കംപ്ലീറ്റ് ആക്ട്രസ് ആണ്.

അതിലെനിക്ക് ചേച്ചിയോട് കുറച്ച് അസൂയയുണ്ടെന്നും രചന പറയുന്നു. മറിമായം എന്ന പരമ്പര ചെയ്യുമ്പോൾ ചില തിരക്കഥയൊക്കെ ഭയങ്കര ബോറായിരിക്കുമെന്നും പക്ഷെ വേറെ ഓപ്ഷൻ ഒന്നും ഉണ്ടായിരിക്കില്ലെന്നും താരം പറയുന്നു. അത് ചെയ്യും. പക്ഷെ അഭിനേതാക്കൾ ഇംപ്രവൈസ് ചെയ്ത് അത് തരണം ചെയ്തിട്ടുണ്ടെന്നാണ് രചന പറയുന്നത്.

അഭിനയം കണ്ടിട്ട് അറിയാവുന്ന പണി ചെയ്താൽ പോരെ എന്ന് പറഞ്ഞവരുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ട് എന്നായിരുന്നു രചന പറഞ്ഞത്. അവർ അങ്ങനെ പറഞ്ഞത് കൊണ്ട് അത് ശരിയാവണമെന്നില്ലല്ലോ എന്നും താരം പറയുന്നു. സീരിയലിൽ നിന്നും സിനിമയിലേക്ക്, ഇനി സീരിയലിലേക്ക് അവസരം വന്നാൽ പോകുമോ എന്ന് ചോദിച്ചപ്പോൾ സംശയത്തിലാണ് ഭാവിയെക്കുറിച്ച് നമുക്കൊന്നും പറയാനാകില്ലല്ലോ അതിനാൽ ഇല്ലെന്നും അതെയെന്നും പറയാനാകില്ലെന്നാണ് രചന പറയുന്നു.

അതേസമയം ഗ്ലാമറസ് റോൾ ചെയ്യാൻ മടിയില്ലെന്നും രചന പറയുന്നു. നേരത്തെ തിലോത്തമ എന്ന സിനിമയിൽ ചെയ്തിരുന്നു. അതിലൊരു ബാർ ഡാൻസർ ആയിട്ടാണ് ചെയ്തത്. ബാർ ഡാൻസ് ചെയ്തിട്ടുമുണ്ടെന്നും രചന ചൂണ്ടിക്കാണിക്കുന്നു. അഭിനയിച്ച സിനിമകളിൽ ചിലത് വേണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അങ്ങനെ പറയുന്നതിൽ ഒരർത്ഥവുമില്ല.

Also Read
ചായിൽ തുടങ്ങി ചർച്ച വഴക്കിലേക്കും ബഹളങ്ങളിലേക്കും ; ബിഗ് ബോസ് ഹൗസിൽ വേണ്ടത്ര ഭക്ഷണ സാധനങ്ങളില്ല : പൊട്ടിത്തെറിച്ച് ജാനകി

ചെയ്ത് കഴിഞ്ഞിട്ട് സംസാരിച്ചിട്ട് കാര്യമില്ല. ചെയ്യുന്നതിന് മുമ്പ് അറിവുണ്ടാക്കുക, തയ്യാറെടുപ്പുകൾ നടത്തുകയാണ് വേണ്ടതെന്നായിരുന്നു രചന പറഞ്ഞത്. തനിക്ക് സിനിമ സംവിധാനം ചെയ്യാൻ പ്ലാനുണ്ടെന്നും രചന വെളിപ്പെടുത്തുന്നു. കൊവിഡ് സാഹചര്യം വന്നില്ലായിരുന്നുവെങ്കിൽ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ പോയി പഠിക്കാനിരിക്കുകയായിരുന്നു.

അത് നടന്നില്ല. ഓൺലൈൻ കോഴ്സ് നടക്കുന്നുണ്ട്. പക്ഷെ എനിക്ക് അവിടെ പോയി പഠിക്കണം. അങ്ങനെ പഠിച്ച് വന്നിട്ട് എല്ലാം ഒത്തു വരികയാണെങ്കിൽ ചെയ്യണം എന്നാണ് രചന പറയുന്നത്. തനിക്ക് ജ്യോതിഷ ത്തിൽ വിശ്വാസമുണ്ടെന്നും രചന പറയുന്നു. എന്നെക്കാൾ എന്റെ അച്ഛനും അമ്മയക്കുമാണ് വിശ്വാസം കൂടുതൽ.

എല്ലാ വീട്ടിലും ഉള്ളത് പോലെ. അവർ പറയുന്നത് ഞാൻ കേൾക്കുകയും ചെയ്യും. അതൊരു സയൻസ് ആണ്. ഞാൻ സയൻസിൽ വിശ്വസിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്.അതേസമയം രചന പ്രേതത്തിൽ വിശ്വസിക്കുന്നില്ല. എന്നാൽ നെഗറ്റീവ് എനർജിയിൽ വിശ്വാസിക്കുന്നുണ്ട്. ഒരിടത്ത് ചെന്നു കയറുമ്പോൾ അനുഭവപ്പെടുന്ന നെഗറ്റീവ് എനർജി ഫീൽ ചെയ്്തിട്ടുണ്ടെന്നാണ് രചന പറയുന്നത്.

സ്വന്തം ഡയലോഗ് തീയേറ്ററിലിരുന്ന് കേട്ടിട്ട് ചിരി വന്നിട്ടുണ്ടെന്നും താരം പറയുന്നത്. ആമേനിലെ പോ കോഴി എന്നതാണ് ആ ഡയലോഗ് എന്നും താരം പറയുന്നു. ജീവിതത്തിൽ ഇപ്പോൾ പ്രണയമുണ്ടോ എന്ന ചോദ്യത്തിനും ഉണ്ടെന്നായിരുന്നു രചന നൽകിയ മറുപടി.

Advertisement