കേരളത്തിൽ വലിയ കോളിലളക്കവും വൻ രാഷ്ട്രീയ വിവാദവും ആയി മാറിയ കേ സ് ആയിരുന്നു പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനി ജിഷയുടെ കൊ ല പാ ത കം. ഇപ്പോഴിതാ ജീവിതം പ്രതിസന്ധിയിൽ ആണെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുയാണ് ജിഷയുടെ അമ്മ രാജേശ്വരി.
സർക്കാരിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും കിട്ടിയ ധനസഹായം തീർന്നതോടെ ഹോംനഴ്‌സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിതം മുന്നോട്ട് പോകുന്നത് എന്നാണ് രാജേശ്വരി പറയുന്നത്. അതേ സമയം രാജേശ്വരിക്കായി സ്വരൂപിച്ച മുഴുവൻ തുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്നും കൂടാതെ പ്രതിമാസം അയ്യായിരം രൂപ വീതം പെൻഷൻ നൽകുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം വ്യക്തമാക്കുന്നു.
ഏതാണ്ട് ഏഴ് വർഷം മുമ്പാണ് പുറംമ്പോക്കിലെ വീട്ടിൽ ജിഷ ക്രൂ ര മാ യി കൊ ല പ്പെ ട്ട ത്. തുടർന്ന് ആലംബമറ്റ രാജേശ്വരിയ്ക്കായി നല്ല മനസ്സുകളുടെ പിന്തുണ എത്തി. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച തുക കൊണ്ട് അമ്മ രാജേശ്വരിക്ക് സർക്കാർ പുതിയ വീട് പണിതു.
2016 മെയ് മുതൽ 2019 സെപ്റ്റംബർ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ല കളക്ടറുടെയും പേരിലുള്ള ജോയിൻറ് അക്കൗണ്ടിലെത്തിയത് 40,31,359 രൂപ ആയിരുന്നു. ഇതിൽ പുതിയ വീട് പണിതതിന് 11.5 ലക്ഷത്തിലധികം രൂപ ചിലവായി. ബാക്കി മുഴുവൻ തുകയും രാജേശ്വരിയുടെ ആവശ്യപ്രകാരം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ജില്ല ഭരണകൂടം മാറ്റി.
മകളുടെ മ ര ണ മുണ്ടാക്കിയ കടുത്ത ശാരീരിക മാനസിക അവസ്ഥകൾ രാജേശ്വരിയെ നിത്യ രോഗിയാക്കി. ചികിത്സക്കായി വലിയ തുക ചിലവായി. ഇതിനിടെ കൂടെകൂടിയ പലരും രാജേശ്വരിയെ പറഞ്ഞ് പറ്റിച്ച് കുറെ പണവും കൈകലാക്കി. ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ട് പോയി സ്‌നേഹവും വിശ്വാസവും ഉറപ്പാക്കിയ ശേഷമാണ് പണം ആവശ്യപ്പെട്ടത്.
ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് ആവോളം അറിഞ്ഞതിനാൽ മറിച്ചൊന്നും പറയാനായില്ലെന്ന് രാജേശ്വരി പറയുന്നു. ഇതിനിടെ ജിഷാ കേസിൽ പ്രതി അമിറുൾ ഇസ്ലാമിന് വ ധ ശി ക്ഷ വിധിച്ചതിന് പിന്നാലെ രാജേശ്വരിക്ക് നൽകിയ പൊലീസ് സംരക്ഷണവും സർക്കാർ പിൻവലിച്ചിരുന്നു.
ജിഷയുടെ മ ര ണ ത്തെ തുടർന്ന് സർക്കാർ ജോലി കിട്ടിയ സഹോദരി ദീപയ്‌ക്കൊപ്പമാണ് രാജേശ്വരി ഇപ്പോൾ താമസിക്കുന്നത്.