തമന്ന പാകിസ്താൻ താരം അബ്ദുൾ റസാഖിനെ വിവാഹം കഴിക്കുന്നു? വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്

55

മലയാളികൾക്കും ഏറെ പ്രീയപ്പെട്ട നടിയാണ് തെന്നിന്ത്യൻ താരസുന്ദരി തമന്ന. ഇപ്പോഴിതാ തമന്ന വിവാഹിതയാകുന്നുവെന്ന വാർത്ത വീണ്ടും ചർച്ചയാവുകയാണ്. പാകിസ്താൻ ക്രിക്കറ്റ് മുൻ സൂപ്പർതാരവും ഇപ്പോഴത്തെ കോച്ചുമായ അബ്ദുൾ റസാക്കുമായുള്ള വിവാഹത്തിന് താരം ഒരുങ്ങുകയാണെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.

ടെന്നീസ് താരം സാനിയ മിർസയ്ക്ക് ശേഷം പാക്കിസ്താന്റെ മരുമകളാകാൻ ഒരുങ്ങുകയാണ് തമന്ന എന്ന് സോഷ്യൽമീഡിയയിലും വ്യാപകമായി ചർച്ചയായിക്കഴിഞ്ഞു.

Advertisements

തമന്നയും അബ്ദുൾ റസാക്കും ഒരുമിച്ച് ഒരു ആഭരണക്കടയിൽ നിൽക്കുന്ന ചിത്രം വൈറലായതിന് പിന്നാലെയാണ് വിവാഹവാർത്തയും പുറത്തുവന്നത്. എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്നത് ഒരു പഴയ ചിത്രമാണ്.

തമന്നയും അബ്ദുൾ റസാക്കും ഒന്നിച്ചെത്തിയ ഒരു ജുവലറി ഉദ്ഘാടന വേളയിൽ പകർത്തിയതാണ് ചിത്രം.
തന്റെ വിവാഹം സംബന്ധിച്ച് ഉയരുന്ന വാർത്തകൾ തമന്നയും തള്ളി. പ്രണയമെന്ന ആശയത്തെ താൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും വ്യക്തിജീവിതത്തിലെ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അടിസ്ഥാനമില്ലാത്ത വാർത്തകൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് തമന്നയെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തെന്നിന്ത്യൻ സൂപ്പർതാരങ്ങൾക്ക് എല്ലാം ഒപ്പം അഭിനയിച്ച നടിയാണ് തമന്ന. ബാഹുബലിയിലും തമന്ന മികച്ച വേഷം ചെയ്തിരുന്നു.

Advertisement