ഒരാളുമായി ലൈം ഗി ക ബന്ധത്തിൽ ഏർപ്പെട്ടുകഴിഞ്ഞാൽ അയാളെ തന്നെ സ്ത്രീകൾ വിവാഹം കഴിക്കണം; നടി മൈഥിലിയുടെ വിവാഹ വാർത്തയ്ക്ക് താഴെ ചൊറിയൻ കമന്റ് ഇട്ടവർക്ക് ചുട്ട മറുപടി, വൈറൽ കുറിപ്പ്

886

മലയാളികളുടെ പ്രിയ താരമായ നടി മൈഥിലിയുടെ വിവാഹം കഴിഞ്ഞത് കഴിഞ്ഞ ആഴ്ചയായിരുന്നു. ഗുരുവായൂരിൽ വെച്ച് രഹസ്യമായി നടന്ന വിവാഹത്തിന്റെ വീഡിയോയും ഫോട്ടോകളും പുറത്തു വന്നതോടെ സംഭവം പുറം ലോകം അറിഞ്ഞത്.

ആർക്കിടെക്ടായ സമ്പത്തിന്റെയും മൈഥിലിയുടെയും വിവാഹം വലിയ വാർത്തയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ വിഡിയോകളും ചിത്രങ്ങളും വൈറലാവുകയും ചെയ്തു. എന്നാൽ മൈഥിലിയുടെ വിവാഹ വാർത്തയ്ക്ക് താഴെ നെഗറ്റീവ് കമെന്റുകളുടെ ഘോഷയാത്ര തന്നെയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

Advertisements

കല്യാണം കഴിക്കുന്ന രണ്ട് പേർക്കും ഇവരുടെ കുടുംബത്തിനുമൊന്നും ഇല്ലാത്ത ചില പ്രശ്‌നങ്ങളാണ് സോഷ്യൽ മീഡിയയിലെ കമന്റ് ബോക്‌സിൽ എത്തുന്നവർക്ക് എന്ന് തോന്നിപ്പോകും. അത്തരത്തിലുള്ള പ്രതികരണങ്ങളാണ് പലരുടെയും ഭാഗത്ത് നിന്നു ണ്ടായിരിക്കുന്നത്.

Also Read
സിനിമയുടെ ലോഞ്ച് ചടങ്ങിനിടെ സദസ്സിന് നേർക്ക് മൈക്ക് വലിച്ചെറിഞ്ഞ് നടനും സംവിധായകനുമായ പാർഥിപൻ ; ഇതെല്ലാം കണ്ട് അമ്പരന്ന് റഹ്മാൻ : വീഡിയോ വൈറൽ

അവർക്ക് മറുപടിയായിഒരു യുവാവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഗോകുൽ ഗോപാലകൃഷ്ണൻ എന്നയാളാണ് കുറിപ്പ് പങ്കുവെച്ചത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

മൈഥിലിയുടെ വിവാഹം കഴിഞ്ഞു എന്ന വാർത്തക്ക് താഴെ ീെ രമഹഹലറ പ്രബുദ്ധ മലയാളികളുടെ അഭിപ്രായ പ്രകടനങ്ങൾ ആണ്. അതായത് ഇവരുടെ അഭിപ്രായത്തിൽ ഒരു സ്ത്രീക്ക് ഒന്നിൽ കൂടുതൽ റിലേഷനുകൾ ഉണ്ടാകാൻ പാടില്ല (ആണുങ്ങൾക്ക് ആകാം so called പരിവേഷം ആണ്)

സ്ത്രീകൾ ലിവിങ് റിലേഷനിൽ ഇരുന്നാൽ അവർ പോക്ക് കേസ് ആണ് (പ്രത്യേകിച്ച് സിനിമ നടികൾ, നടന്മാർക്ക് ബാധകം അല്ല) സ്ത്രീകൾ ഒരാളുമായി ലൈം ഗി ക ബന്ധത്തിൽ ഏർപ്പെട്ടു കഴിഞ്ഞാൽ അവനെ തന്നെ വിവാഹം ചെയ്യണം. അതിന്ന് പുറത്ത് വന്ന് വേറെ ആരേലും വിവാഹം ചെയ്താൽ ഞങ്ങൾക് ദേ ഇങ്ങനെ ഒക്കെ പറയും (ഇതും ആണുങ്ങൾക്ക് ബാധകം അല്ല).

Also Read
വ്യാജ വാർത്ത പ്രചരിയ്ക്കുമ്പോഴെല്ലാം ഞാൻ അച്ഛന്റെ അടുത്തുണ്ടായിരുന്നു, അതിൽ വലിയ പുതുമയൊന്നുമില്ല, പ്രതികരിക്കേണ്ടതില്ല, വീട്ടിൽ ആരും ഇതേക്കുറിച്ച് ഓർത്ത് വിഷമിച്ചിട്ടുമില്ല : അച്ഛൻ സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല, സമയമെടുത്തേക്കാം : ധ്യാൻ ശ്രീനിവാസൻ

സ്വന്തം കുഞ്ഞു മകൾക്കൊപ്പം ഒക്കെ നിൽക്കുന്ന പടം പ്രൊഫൈൽ പിക്ച്ചർ ആക്കിയ സാധനങ്ങൾ ആണ് ദേ ഇതൊക്കെ താഴെ വന്ന് തട്ടി വിടുന്നത്. (അങ്ങനെ ഉള്ള ഫോട്ടോകൾ ക്രോപ്പ് ചെയ്ത് കളഞ്ഞു, പേര് മനപൂർവം ക്രോപ്പ് ചെയ്യാത്തത് ആണ്) വെറുതെ അല്ല confident ആയി victim blame നടത്തുന്നവന്മാർക്ക് ഒക്കെ ഒടുക്കത്തെ സപ്പോർട്ട് കിട്ടുന്നത്, ഇതൊക്കെ അല്ലെ ഐറ്റംസ് എന്നായിരുന്നു കുറിപ്പ്.

Advertisement