സിനിമയുടെ ലോഞ്ച് ചടങ്ങിനിടെ സദസ്സിന് നേർക്ക് മൈക്ക് വലിച്ചെറിഞ്ഞ് നടനും സംവിധായകനുമായ പാർഥിപൻ ; ഇതെല്ലാം കണ്ട് അമ്പരന്ന് റഹ്മാൻ : വീഡിയോ വൈറൽ

306

പൊതു വേദിയിൽ താരങ്ങൾ നടത്തുന്ന രോഷ പ്രകടനങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ ലോഞ്ച് ചടങ്ങിനിടെ സദസ്സിന് നേർക്ക് മൈക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ പാർഥിപൻ. തന്റെ പുതിയ ചിത്രമായ ‘ഇരവിൻ നിഴൽ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിക്കിടെയാണ് സംഭവം. തെറ്റ് മനസ്സിലാക്കിയ പാർഥിപൻ പിന്നീട് ഏവരോടും ക്ഷമാപണം നടത്തുകയുണ്ടായി.

ഇരുപതു വർഷങ്ങൾക്ക് ശേഷം നടനും സംവിധായകനുമായ പാർഥിപനും സംഗീത സംവിധായകൻ എ ആർ റഹ്മാനും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇരവിൻ നിഴൽ. ഇരുവരും ഒന്നിച്ച് ചടങ്ങിനിടെ വേദി പങ്കിടുന്നതിനിടെ ക്ഷുഭിതനായി പാർഥിപൻ മൈക്ക് വലിച്ചെറിഞ്ഞത്.

Advertisements

ALSO READ

വ്യാജ വാർത്ത പ്രചരിയ്ക്കുമ്പോഴെല്ലാം ഞാൻ അച്ഛന്റെ അടുത്തുണ്ടായിരുന്നു, അതിൽ വലിയ പുതുമയൊന്നുമില്ല, പ്രതികരിക്കേണ്ടതില്ല, വീട്ടിൽ ആരും ഇതേക്കുറിച്ച് ഓർത്ത് വിഷമിച്ചിട്ടുമില്ല : അച്ഛൻ സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല, സമയമെടുത്തേക്കാം : ധ്യാൻ ശ്രീനിവാസൻ

പാർഥിപൻ സംസാരിക്കുന്നത് തങ്ങൾ കേൾക്കുന്നില്ലെന്നും മൈക്ക് തകറാറിലാണെന്നും ചിലർ ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം ഇത് ആദ്യം പറയണ്ടേ എന്ന് ചോദിച്ചുകൊണ്ട് മൈക്ക് വലിച്ചെറിഞ്ഞത്. ഇതെല്ലാം കണ്ട് റഹ്മാൻ അമ്പരന്ന് നിൽക്കുന്നതും തമിഴ് മാധ്യമങ്ങളിൽ വന്ന വീഡിയോയിൽ കാണാം.

പാർത്ഥിപൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഇരവിൻ നിഴൽ. റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം. മൈക്ക് വലിച്ചെറിഞ്ഞതിന് പിന്നാലെ പാർത്ഥിപൻ ഏവരോടും ക്ഷമയും ചോദിച്ചു.

വേദിയിൽ എ.ആർ. റഹ്മാൻ നൽകിയ വലിയ ഷീൽഡ് ഒരു കൈയിൽ ഏറ്റുവാങ്ങിയപ്പോൾ കൈ ഉളുക്കിയെന്നും ആ വേദനയിലിരിക്കെ മൈക്ക് പ്രവർത്തിക്കുന്നില്ലെന്നും അറിഞ്ഞപ്പോഴുള്ള ടെൻഷൻ കാരണമാണ് ക്ഷുഭിതനായി പോയതെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു.

ALSO READ

പുതിയ പ്രൊജക്റ്റുകളൊന്നും ഏറ്റെടുക്കാതെ സായ്പല്ലവി ; വിവാഹത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകൾ

Advertisement