വ്യാജ വാർത്ത പ്രചരിയ്ക്കുമ്പോഴെല്ലാം ഞാൻ അച്ഛന്റെ അടുത്തുണ്ടായിരുന്നു, അതിൽ വലിയ പുതുമയൊന്നുമില്ല, പ്രതികരിക്കേണ്ടതില്ല, വീട്ടിൽ ആരും ഇതേക്കുറിച്ച് ഓർത്ത് വിഷമിച്ചിട്ടുമില്ല : അച്ഛൻ സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല, സമയമെടുത്തേക്കാം : ധ്യാൻ ശ്രീനിവാസൻ

2655

അഭിനയവും എഴുത്തും സംവിധാനവും പാട്ടും അങ്ങനെയെല്ലാം കൂടി ഇഴചേർന്നു കിടക്കുന്ന കുടുംബമാണ് നടൻ ശ്രീനിവാസന്റേത്. സിനിമ എടുക്കാൻ പുറത്തു നിന്ന് ആളെ എടുക്കേണ്ടകാര്യമില്ല എന്നാണ് സിനിമ ലോകം തന്നെ ഇവരെക്കുറിച്ച് തമാശയായി പറയുന്നത്. ശ്രീനിവാസൻ അഭിനയത്തിലും തിരക്കഥയിലും തിളങ്ങിയപ്പോൾ മൂത്ത മകൻ വിനീത് ഒരുപടി കടന്ന് പാട്ടിലും കൈവെച്ചു. ധ്യാൻ അഭിനയവും ഡയറക്ഷനുമൊക്കെയായി തിരക്കുകളിലാണ്. താര കുടുംബമായതുകൊണ്ടു തന്നെ എപ്പോഴും സോഷ്യൽ മീഡിയയുടേയും പൊതുസമൂഹത്തിന്റേയുമെല്ലാം ശ്രദ്ധാകേന്ദ്രമാണ് ഇവർ.

അടുത്തിടെയായി ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, അത് വലിയ വാർത്തയാവുകയും ചെയ്തു. തുടർന്നുണ്ടായ വിവാദങ്ങളോട് ഇപ്പോൾ ധ്യാൻ ശ്രീനിവാസന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.

Advertisements

ALSO READ

പുതിയ പ്രൊജക്റ്റുകളൊന്നും ഏറ്റെടുക്കാതെ സായ്പല്ലവി ; വിവാഹത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകൾ

ഹൃദയ സംബന്ധമായ അസുഖത്ത തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മാർച്ച് 30-ന് ആണ് അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടാകുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. ആൻജിയോഗ്രാമിൽ ധമനികളിലെ രക്തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് താരത്തെ ബൈപാസ് സർജറിക്ക് വിധേയനാക്കുകയും ആയിരുന്നു.

എന്നാൽ ഈ സമയം മുതൽ സോഷ്യൽ മീഡിയയിൽ ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അദ്ദേഹം മരിച്ചു എന്ന വാർത്തയാണ് പിന്നീട് സോഷ്യൽ മീഡിയയിലൂടെ ലോകം അറിഞ്ഞത്. വാർത്ത തികച്ചും വ്യാജമായിരുന്നു. ശ്രീനിവാസന്റെ സുഹൃത്തുക്കളാണ് ആദ്യം വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.

അച്ഛൻ ആശുപത്രിയിൽ ആയിരുന്നപ്പോഴും ഇത്തരം വാർത്തകൾ കേട്ട് ദുഃഖം രേഖപ്പെടുത്താൻ വിളിച്ച സുഹൃത്തുക്കൾ ഉണ്ടായിരുന്നെന്നാണ് ധ്യാൻ പറയുന്നത്. ആദരാഞ്ജലികൾ പറയാൻ വിളിച്ച തന്റെ അടുത്ത സുഹൃത്തുക്കളോട് അച്ഛൻ ചത്തിട്ടില്ല, ചത്തിട്ട്പോരേ ഇതെല്ലാം എന്ന് താൻ ചോദിച്ചിരുന്നതായും ധ്യാൻ പറയുന്നു. അച്ഛന്റെ അടുത്ത് നിൽക്കുമ്പോഴാണ് ഇത്തരം കോളുകളും മെസ്സേജുകളും വരുന്നത്. അതുകൊണ്ട് തന്നെ ഞാൻ ഇതൊന്നും കാര്യമാക്കിയില്ല. വാർത്ത തെറ്റാണെന്ന് എനിക്കറിയാമല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നതെന്നാണ്, അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും ധ്യാൻ പറയുന്നുണ്ട്.

അച്ഛന്റെ കാര്യത്തിൽ മാത്രമല്ല, ഇതിന് മുൻപ് ഒരുപാട് താരങ്ങളുടെ പേരിൽ ഇങ്ങനെ വാർത്തകൾ വന്നിരുന്നു. സലിംകുമാർ മരിച്ചെന്ന് എത്രയോതവണ വാർത്തകൾ പ്രചരിച്ചു. പക്ഷേ അദ്ദേഹം അതിനോടൊന്നും പ്രതികരിക്കാനോ കേസ് കൊടുക്കാനോ പോയില്ല. അതിന്റെയൊന്നും ആവശ്യമില്ല. ഇതിൽ ഇപ്പൊ പ്രത്യേകിച്ച് പുതുമയൊന്നും എനിക്ക് തോന്നിയിട്ടില്ല. പ്രതികരിക്കേണ്ട കാര്യമൊന്നുമില്ല. വീട്ടിൽ ആരും ഇതേക്കുറിച്ച് ഓർത്ത് വിഷമിച്ചിട്ടുമില്ല. മരണ വാർത്ത പ്രചരിക്കുന്ന സമയത്തൊക്കെ അച്ഛൻ ഭേദമായി വരികയായിരുന്നു. വീട്ടിലെല്ലാവരും അതൊക്കെയല്ലേ ശ്രദ്ധിക്കുക. നമുക്ക് അതാണ് വലിയകാര്യം. അച്ഛൻ എത്രയും പെട്ടെന്ന് സുഖപ്പെടുക, ആരോഗ്യനില മെച്ചപ്പെടുക എന്നതാണല്ലോ നമുടെ കാര്യം. അതിൽ മാത്രമേ എല്ലാവരും ശ്രദ്ധിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ വാർത്തകളെയൊക്കെ അതിന്റെ വഴിക്ക് വിട്ടു.

അച്ഛന്റെ ആരോഗ്യനില ഭേദപ്പെട്ടു വരികയാണ്. പക്ഷേ പഴയതുപോലെയാകാൻ കുറച്ച് സമയം വേണ്ടിവരും. ഇപ്പോഴും അച്ഛൻ സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല. പൂർണമായും ഭേദപ്പെടാൻ കുറച്ച് കാലതാമസം എടുത്തേക്കും. കുറച്ച് മാസങ്ങൾ വേണ്ടിവരും എന്നാണ് കരുതുന്നത്. ഇപ്പോൾ ഓക്കേയാണ്. സ്ട്രോക്കിന്റെ ബുദ്ധിമുട്ടുകളൊക്കെ മാറി വരണമെന്നും ധ്യാൻ പറഞ്ഞു.

വാർത്തകളോട് ശ്രീനിവാസൻ പ്രതികരിച്ചത് തന്റെ സ്വാഭാവിക ശൈലിയിലാണ്. ശ്രീനിവാസന്റെ സുഹൃത്ത് ഫേസ്ബുക്കിൽ കുറിച്ചത്. ശ്രീനിവാസൻ മരിച്ചു എന്നതരത്തിൽ വ്യാപകമായ പ്രചരണം നടന്നതോടെ തിരക്കഥാകൃത്തും നിർമ്മാതാവുമായ മനോജ് രാംസിങ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമായിരുന്നു.

ALSO READ

വിജയ് ബാബുവിനെതിരെ ‘അമ്മ’ സ്വീകരിച്ച സമീപനത്തിൽ പ്രതിഷേധിച്ച് വീണ്ടും രാജി ; ഐസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ശ്വേത മേനോൻ

‘ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം’ മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല” എന്നാണ് അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

 

Advertisement