പുതിയ പ്രൊജക്റ്റുകളൊന്നും ഏറ്റെടുക്കാതെ സായ്പല്ലവി ; വിവാഹത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകൾ

85

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് സായ് പല്ലവി. മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട് താരത്തിനോട്. പ്രേമമെന്ന ചിത്രത്തിലൂടെയായാണ് താരത്തെ കേരളക്കര ഏറ്റെടുത്തത്. ആദ്യ മലയാള സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തെ മലർ മിസ് എന്നാണ് പ്രേക്ഷകർ വിളിക്കുന്നത്. അഭിനയത്തിന് പുറമെ ഡാൻസിലും തിളങ്ങിയിരുന്നു താരം. റിയാലിറ്റി ഷോയിലൂടെയായും സായ് പല്ലവി കൈയ്യടി നേടിയിരുന്നു.

കസ്തൂരിമാൻ, ധാം ധൂം തുടങ്ങിയ സിനിമകൾക്ക് ശേഷമാണ് നായികയായി സായ് പല്ലവി എത്തിയത്. എംബിബിഎസ് പൂർത്തിയാക്കിയെങ്കിലും അഭിനയരംഗത്ത് തന്നെ തുടരുകയായിരുന്നു സായ് പല്ലവി. താരം വിവാഹിതയാവാനുള്ള തയ്യാറെടുപ്പുകളിലാണെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

Advertisements

ALSO READ

വിജയ് ബാബുവിനെതിരെ ‘അമ്മ’ സ്വീകരിച്ച സമീപനത്തിൽ പ്രതിഷേധിച്ച് വീണ്ടും രാജി ; ഐസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ശ്വേത മേനോൻ

അഭിമുഖങ്ങളിലെല്ലാം സായ് പല്ലവിയോട് വിവാഹത്തെക്കുറിച്ച് ചോദിക്കാറുണ്ട്. അതേക്കുറിച്ചൊന്നും ആലോചിക്കുന്നേയില്ല എന്ന മറുപടിയാണ് താരം നൽകാറുള്ളത്. പ്രണയമുണ്ടോയെന്ന് ചോദിച്ചപ്പോൾ അങ്ങനെയുള്ള കാര്യങ്ങളിലൊന്നും താൽപര്യമില്ലെന്നും താരം പറഞ്ഞിരുന്നു. സായ് പല്ലവിയുടെ അഭിമുഖങ്ങളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

വിവാഹത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയിരിക്കുകയാണ് സായ് പല്ലവി എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തെലുങ്ക്, തമിഴ് മാധ്യമങ്ങളെല്ലാം ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാതാപിതാക്കൾ മകൾക്കായി വരനെ അന്വേഷിച്ച് തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹത്തിന് തയ്യാറാണെന്ന് താരം അറിയിച്ചുവെന്നും അത് പ്രകാരമായി വരനെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചുവെന്നാണ് വാർത്തകൾ. ഇതേക്കുറിച്ച് താരം പ്രതികരിച്ചിട്ടില്ല.

ALSO READ

എട്ടാമത്തെ വയസിലാണ് സഹോദരൻമാരുടെ ശല്യം സഹിയ്ക്കാതെ വീടുവിട്ട് ഓടി പോകാൻ തീരുമാനിച്ചത് ; കങ്കണയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ!

ശ്യാം സിംഗ റോയ്ക്ക് ശേഷം താരം പുതിയ സിനിമകൾ സ്വീകരിച്ചിട്ടില്ലെന്നുള്ളതും കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ സായ് പല്ലവി ഇതുവരെ വിവാഹത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വിവിധ നായകൻമാരുമായി ചേർത്ത് നേരത്തെ ഗോസിപ്പ് പ്രചരിച്ചപ്പോഴും സായ് പല്ലവി മൗനം പാലിക്കുകയായിരുന്നു. സിനിമ സ്വീകരിക്കുന്ന കാര്യത്തിലും പ്രമോഷൻ പരിപാടികളെക്കുറിച്ചുമെല്ലാം നിലപാട് വ്യക്തമാക്കാറുണ്ടെങ്കിലും ഗോസിപ്പുകളിൽ പ്രതികരിക്കാറില്ല സായ് പല്ലവി.

 

Advertisement