വിജയ് ബാബുവിനെതിരെ ‘അമ്മ’ സ്വീകരിച്ച സമീപനത്തിൽ പ്രതിഷേധിച്ച് വീണ്ടും രാജി ; ഐസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ശ്വേത മേനോൻ

108

അമ്മയിൽ മാല പാർവതിക്ക് പിന്നാലെ വീണ്ടും രാജി. ആഭ്യന്തര പരാതി പരിഹാര സെൽ അധ്യക്ഷ ശ്വേതയും രാജിവെച്ചു. മറ്റ് അംഗങ്ങളും രാജിക്കൊരുങ്ങുന്നതായി വിവരം. നടനെതിരെയുള്ള അമ്മയുടെ മൃദു സമീപനത്തിൽ പ്രതിഷേധം.

‘അമ്മ’ സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സെൽ അധ്യക്ഷ സ്ഥാനത്തുനിന്നും നടി ശ്വേത മേനോൻ രാജിവെച്ചു. യുവ നടിക്കെതിരെയുള്ള ബലാത്സംഗ ആരോപണത്തിൽ വിജയ് ബാബുവിനെതിരെ ‘അമ്മ’ സ്വീകരിച്ച മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി. ഐസിസി അംഗമായ മാല പാർവതി കഴിഞ്ഞ ദിവസം ഐസിസിയിൽ നിന്ന് രാജിവെച്ചിരുന്നു. ശ്വേതയുടെ രാജിക്ക് പിന്നാലെ ഐസിസി അംഗം കുക്കു പരമേശ്വരനും രാജിവെച്ചിട്ടുണ്ട്.

Advertisements

ALSO READ

എട്ടാമത്തെ വയസിലാണ് സഹോദരൻമാരുടെ ശല്യം സഹിയ്ക്കാതെ വീടുവിട്ട് ഓടി പോകാൻ തീരുമാനിച്ചത് ; കങ്കണയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ!

വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ‘അമ്മ’യിലെ ഇൻറേണൽ കംപ്ലയിൻറ് കമ്മിറ്റി അധ്യക്ഷയായ ശ്വേത മേനോൻ കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു. അമ്മയിലെ എക്‌സി.കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്‌പെൻഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റി ആവശ്യപ്പെട്ടിരുന്നത്.

ശ്വേത മേനോൻ, മാല പാർവതി, രചന നാരായണൻകുട്ടി, കുക്കു പരമേശ്വരൻ തുടങ്ങിയവരടങ്ങുന്ന ഐസി കമ്മിറ്റി വിജയ് ബാബുവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രേഖാമൂലം അറിയിച്ചിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതിലൂടെ സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തത്. അത് അംഗീകരിക്കാനാവുന്നതല്ലെന്നും കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

ALSO READ

ബിഗ്‌ബോസിനെ പോലും ഞെട്ടിച്ച് ഡോക്ടർ മച്ചാനെ ജാസ്മിൻ ചെന്ന് ഹഗ് ചെയ്തത് എന്തുകൊണ്ടാണ് എന്ന് മനസ്സിലായോ? മോഹൻലാൽ ചോദിച്ചിട്ട് പോലും ജാസ്മിൻ വെളിപ്പെടുത്താത്ത ആ രഹസ്യം ഇതാണ്!

എന്നാൽ നിരപരാധിത്വം തെളിയുന്നതുവരെ താൻ എക്‌സി.കമ്മിറ്റിയിൽ നിന്ന് മാറി നിൽക്കാമെന്ന് കാണിച്ച് വിജയ് ബാബു അമ്മയ്ക്ക് അയച്ച കത്ത് അംഗീകരിക്കുക മാത്രമാണ് കഴിഞ്ഞ ദിവസം അമ്മ എക്‌സിക്യുട്ടീവ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ചാണ് മാല പാർവതിയും ഇപ്പോൾ ശ്വേതയും രാജിവെച്ചിരിക്കുന്നത്.

വിജയ് ബാബുവിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ എക്സിക്യുട്ടീവ് സ്ഥാനത്തുനിന്നും മാറുമെന്ന് കഴിഞ്ഞ ദിവസം നടൻ ബാബുരാജും വ്യക്തമാക്കിയിരുന്നു.

 

Advertisement