ബിഗ്‌ബോസിനെ പോലും ഞെട്ടിച്ച് ഡോക്ടർ മച്ചാനെ ജാസ്മിൻ ചെന്ന് ഹഗ് ചെയ്തത് എന്തുകൊണ്ടാണ് എന്ന് മനസ്സിലായോ? മോഹൻലാൽ ചോദിച്ചിട്ട് പോലും ജാസ്മിൻ വെളിപ്പെടുത്താത്ത ആ രഹസ്യം ഇതാണ്!

332

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ ബിഗ് ബോസ് മലയാളം സീസൺ 4ലെ ഏറ്റവും ശക്തരായ രണ്ട് പേരാണ് ഡോക്ടർ റോബിനും ജാസ്മിനും. റോബിനും ജാസ്മിനും തമ്മിലുള്ള അടികളില്ലാതെ ഒരാഴ്ച പോലും ഇതുവരെ കടന്നു പോയിട്ടില്ല എന്ന് തന്നെ പറയാം. വാക് പോരിന്റെ സകല അതിരുകളും പലപ്പോഴും ഇരുവരും ലംഘിക്കുകയണ്ടായി. തല്ലാൻ വെല്ലുവിളിക്കുന്നതും തല്ലാൻ പോകുന്നതുമൊക്കെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ജാസ്മിൻ ഡോക്ടറെ കെട്ടിപ്പിടിച്ചിരുന്നു.

എന്തുകൊണ്ടാണ് ഡോക്ടർ മച്ചാനെ ജാസ്മിൻ ചെന്ന് ഹഗ് ചെയ്തത് എന്ന് മനസ്സിലായോ? ജാസ്മിന്റെ ഹഗ്ഗ് പ്രേക്ഷകരെയും ഡോക്ടറെയും അവിടുത്തെ അന്തേവാസികളെയും മാത്രമല്ല, ബിഗ് ബോസിനെപ്പോലും ഞെട്ടിച്ചുകളഞ്ഞു എന്നതാണ് മനസ്സിലാകുന്നത്. എന്നാൽ കാരണം ആർക്കും വ്യക്തമായി പിടി കിട്ടിയതുമില്ല. തന്റെ ഹഗ്ഗിന് ശേഷവും അവസരം കിട്ടുമ്പോഴൊക്കെ ജാസ്മിൻ ഡോക്ടർക്ക് എതിരെ സംസാരിക്കുന്നുണ്ട്. അതുകൊണ്ട് ആ പ്രവൃത്തി അവളുടെ പശ്ചാത്താപത്തിന്റെ ഫലമാണോ എന്നു സംശയം ഉണ്ടാക്കുന്നു. മോഹൻ ലാൽ ചോദിച്ചിട്ട് പോലും അവൾ അതിന്റെ കാരണം പറഞ്ഞില്ല എന്നോർക്കണം.

Advertisements

ALSO READ

സമ്മതത്തോട് കൂടി നല്ല നിമിഷങ്ങൾ പങ്കുവെച്ചിട്ട് ഒടുക്കം റേപ്പ് ആണെന്ന് പറഞ്ഞാൽ എന്തു ചെയ്യും..? ; ഹോട്ടലിൽ നിന്നിറങ്ങി വരുമ്പോൾ ഈ പരാതിക്കാരിയുടെ ശരീര ഭാഷ നോക്കിയാൽ മതിയല്ലോ… : അധിക്ഷേപവുമായി രാഹുൽ ഈശ്വർ

അതിൽ നിന്ന് ഒരു കാര്യം ഉറപ്പായി ഹഗ്ഗിന്റെ കാരണം വെളിപ്പെടുത്തിയാൽ അതു തന്നെ സാരമായി ബാധിക്കാൻ ഇടയുണ്ട് എന്ന ഭയം അവൾക്കുണ്ട് എന്നുള്ളത്. ഞാൻ ഇവിടെ എന്റെ നിഗമനം എഴുതാം. ഡോക്ടർ മച്ചാൻ ജയിലിലേക്ക് പോകും മുമ്പ് ലക്ഷ്മിപ്രിയയെ കെട്ടിപ്പിടിച്ച് വിങ്ങിക്കൊണ്ടു തേങ്ങിയിരുന്നല്ലോ. അപ്പോൾ അയാൾ ചോദിച്ച ഒരു കാര്യം എനിക്ക് മനുഷ്യത്വമില്ലേ ചേച്ചീ എന്നാണ്.

താൻ കള്ളനാണ്, ഫേക്ക് ആണ്, ,നിലപാട് ഇല്ലാത്തവനാണ് എന്നൊക്കെയുള്ള പല ആരോപണങ്ങളും സംഘടിതമായ ആക്രമണങ്ങളും ജാസ്മിനിൽ നിന്നും കൂട്ടാളികളിൽ നിന്നും പല തവണ നേരിട്ടിട്ടുള്ളപ്പോഴും അയാൾ കുലുങ്ങിയിട്ടില്ല. എന്നാൽ ജയിൽ നോമിനേഷൻ നടന്ന ദിവസം താൻ മനുഷ്യത്വ മില്ലാത്തവനാണ് എന്ന ആരോപണം അവരിൽ നിന്ന് കേട്ടപ്പോൾ ഡോക്ടർക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു എന്നു വ്യക്തമായിരുന്നു. ലക്ഷ്മിപ്രിയയോട് ഡോക്ടർ അതുപറഞ്ഞു വിങ്ങിപ്പൊട്ടിയ സംഭവം അവിടെയുള്ള എല്ലാവരും അറിഞ്ഞ കൂട്ടത്തിൽ ജാസ്മിനും അറിഞ്ഞിട്ടുണ്ടാകും.

ALSO READ

ശ്രുതി സിത്താരയ്ക്കും ദയ ഗായത്രിയ്ക്കും പിന്നാലെ ഇത്തരത്തിലുള്ള പ്രണയം പറഞ്ഞ് മറ്റൊരു ട്രാൻസ് ലെസ്ബിയൻ കപ്പിൾ രംഗത്ത് ; എമി എബ്രഹാമും സൃൻഡ ശ്രാവണിയും

അപ്പോൾ തന്റെ വായിൽ നിന്നു വീണ ആ നിന്ദാവാക്കുമൂലം പ്രേക്ഷകർ തനിക്കെതിരെ തിരിയാൻ സാധ്യതയുണ്ട് എന്നവൾ മനസ്സിൽ കണ്ടിട്ടുമുണ്ടാകും.ആ സമയത്ത് ആണ് ബ്ലെസ്ലിയും ഡെയ്സിയും തമ്മിൽ പാവമോഷണക്കാര്യം സംസാരിക്കുന്നതും അതിൽ ജാസ്മിൻ ഇടപെടുന്നതും. അവിടെ നടന്ന സംഭാഷങ്ങളിൽ നിന്ന് ജാസ്മിന് ഒരു കാര്യം ബോധ്യപ്പെട്ടു.

ബിഗ് ബോസ് കളികളിൽ എത്തിക്‌സിന് യാതൊരു സ്ഥാനവുമില്ല എന്നും കളിയുടെ നിയമങ്ങൾ മാത്രം നോക്കിയാൽ മതിയെന്നും. അതോടെ അവൾക്ക് ഉള്ളിൽ കുറ്റബോധം ഉണ്ടായിട്ടുണ്ടാകും. (താൻ ഇത്രയും നാൾ റോബിനെ അസഭ്യം പറഞ്ഞത് യാതൊരു എത്തിക്‌സും ഇല്ലാത്തവൻ എന്നു പറഞ്ഞാണല്ലോ എന്നതിനാൽ.) ആ impulse ചിന്തയിൽ അവൾ ചെന്ന് അനുവാദം ചോദിച്ചുകൊണ്ട് ഡോക്ടറെ കെട്ടിപ്പിടിച്ചു എന്നു വേണം കരുതാൻ.അത് തന്റെ വാക്കുകൾ ഡോക്ടറിൽ ഉണ്ടാക്കിയ മുറിവുകൾ ഉണക്കാൻ വേണ്ടിക്കൂടിയായിരുന്നു.ഇനി നിങ്ങൾ പറയൂ… എന്താകും കാരണം?

കെട്ടിപ്പിട്ടുത്തം അതേസമയം കഴിഞ്ഞ ദിവസം എന്തുകൊണ്ടാണ് താൻ റോബിനെ കെട്ടിപ്പിടിച്ചതെന്ന് ജാസ്മിൻ വെളിപ്പെടുത്തിയിരുന്നു. റോബിനെപോലെ ഒരുപാട് പേർ ഇവിടെയുണ്ടെന്നും അവരെയൊക്കെ താൻ കെട്ടിപ്പിടിച്ചിട്ടുണ്ടെന്നും അതിനാൽ ഡോക്ടറും ഒരു കെട്ടിപ്പിട്ടുത്തം അർഹിച്ചിരുന്നുവെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്.

Advertisement