അതിൽ പിന്നെ അവളെ ഞാൻ കെട്ടി വെക്കുമായിരുന്നു, ഭാര്യയെ കുറിച്ച് ഭീമൻ രഘു പറഞ്ഞത് കേട്ടോ

4485

വില്ലൻ വേഷങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ഭീമൻ രഘു. ചങ്ങാനാശ്ശേരി സ്വദേശിയായ ഭീമൻ രഘുവിന്റെ യഥാർത്ഥ പേര് രഘു ദാമോദരൻ എന്നാണ്.

ഇതിനോടകം 400 ൽ അധികം മലയാള സിനിമകളിൽ വേഷമിട്ട ഭീമൻ രഘു ഇപ്പോഴും സിനിമകളിൽ സജീവമാണ്. ഇടക്കാലത്ത് രാഷ്ട്രീയത്തിലും ഇറങ്ങിയ അദ്ദേഹം ബിജെപി വേണ്ടി നിയമസഭാ ഇലക്ഷനിൽ മരസരിക്കുകയും ചെയ്തിരുന്നു.

Advertisements

യഥാർഥ ജീവിതത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായ ഭീമിൻ രഘു സിനിമയിൽ വില്ലൻ വേഷങ്ങളിൽ നിന്നും കോമഡി റോളുകളിലേക്കും മാറിയിരുന്നു. രാജമാണിക്യം ഹലോ പോലുള്ള സിനിമകളിൽ മികച്ച തമാശ വേഷങ്ങൾ അദ്ദേഹം ചെയ്തിരുന്നു.

Also Read
അമ്മയുടെ വലിയ ആഗ്രഹം, താന്‍ കല്യാണം കഴിക്കാന്‍ റെഡിയാണെന്ന് തിങ്കള്‍ ബാല്‍, ആലോചനകള്‍ ക്ഷണിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്

സീരിയൽ രംഗത്തേക്കും തിരിഞ്ഞ ഭീമൻ രഘു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഏറ്റവും പുതിയ ജനപ്രിയ പരമ്പര കൂടെവിടെയിൽ കൊമ്പൻ എന്ന വില്ലൻ വേഷം ചെയ്തിരുന്നു.

അതേ സമയം തന്റെ ചില രസകരമായ കുടുംബ വിശേഷങ്ങൾ ഭീമൻ രഘു അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. തന്റെ ഭാര്യയുമായി സിനിമ കാണാൻ പോകുമ്പോഴുള്ള അനുഭവമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ഭീമൻ രഘുവിന്റെ വാക്കുകൾ ഇങ്ങനെ:

പോലീസ് സർവീസിൽ പ്രവേശിച്ച സമയത്തായിരുന്നു എന്റെ വിവാഹം. ഞാൻ കൊച്ചി എയർപോർട്ടിൽ ജോലി ചെയ്യുന്ന സമയം. ലാസ്റ്റ് ഫ്‌ളൈറ്റുകൂടി പോയിക്കഴിഞ്ഞ ശേഷമാണ് ഞാൻ വീട്ടിലേക്കു പോകുന്നത്. വീട്ടിൽ ചെന്നതിന് ശേഷം ഭാര്യയുമായി ഒരു സിനിമ കാണാൻ തീയേറ്ററിൽ പോയി.

അവിടെയാണെങ്കിലോ ഹിന്ദി, തമിഴ് സിനിമകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഞാൻ എല്ലാ സിനിമകളും ആസ്വദിച്ച് കാണും. ഭാര്യ സുധ തിയേറ്ററിൽക്കിടന്ന് സുഖമായി ഉറങ്ങും ഇതാണ് എല്ലായിപ്പോഴും സംഭവിക്കുന്നത്.

അങ്ങനെ ഒരിക്കൽ സിനിമ കണ്ട് ഇറങ്ങി വീട്ടിലേക്ക് വരുന്നവഴിയിൽ ഞാൻ ഓരോ കാര്യങ്ങൾ അവളോട് പറയുകയായിരുന്നു കുറെയായിട്ടും പക്ഷേ തിരിച്ച് മറുപടിയൊന്നും കിട്ടുന്നില്ല. അങ്ങനെ വണ്ടി നിർത്തി നോക്കിയപ്പോൾ എന്റെ പിറകിൽ ചാരിക്കിടന്ന് അവൾ നല്ല സുഖമായിട്ട് ഉറങ്ങുകയാണ്.

ഞാൻ അവളെ തട്ടിയുണർത്തി, ഉറക്കച്ചടവിൽനിന്നും അവൾ എഴുന്നേറ്റപ്പോൾ ഞാൻ ചോദിച്ചു ബുള്ളറ്റിൽ യാത്രചെയ്യുമ്പോൾ പിറകിലിരിക്കുന്ന ആൾ ഉറങ്ങിയാൽ എന്തൊക്കെ അപകടങ്ങൾ വരുമെന്നറിയാമോ എന്ന്. എന്നാൽ അവളുടെ മറുപടി കേട്ട് ഞാൻ ഞെട്ടിപോയി അവൾ പറയുവാ ഇത് ഇന്ന് മാത്രമല്ലല്ലോ എപ്പോഴും ഇങ്ങനെയല്ലേ വരുന്നത് പിന്നെന്താ എന്ന്.

അതിൽ പിന്നെ അവളെ ഞാൻ കെട്ടി വെക്കുമായിരുന്നു, ഭാര്യയെ കുറിച്ച് ഭീമൻ രഘു പറഞ്ഞത് കേട്ടോ

ഇത്കേട്ട് ഞാൻ ആകെ കിളിപോയി അവസ്ഥയായി.പിന്നെ അവസാനം ഞാൻ തന്നെ ഇതിനൊരു മാർഗം കണ്ടെത്തി, സിനിമ കണ്ടിറങ്ങിവന്ന് ബുള്ളറ്റിൽ ഇരിക്കുമ്പോൾ കട്ടിയുള്ള ഒരു തുണികൊണ്ട് ഞാൻ അവളെ ചേർത്ത് വയറിൽ കെട്ടി വയ്ക്കും. അപ്പോൾ പിന്നെ വീടുവരെ അവൾ സുരക്ഷിതമായി അവിടെത്തന്നെ ഇരുന്നോളും എന്നും ഭീമൻ രഘു പറയുന്നു.

അപ്പോൾ ചിലര് ചോദിക്കും എന്നാൽ പിന്നെ ഭാര്യയെ കൂടെകൊണ്ടുപോകാതിരുന്നു കൂടെ എന്ന് പക്ഷെ അവളില്ലാതെ എനിക്ക് സിനിമക്ക് പോകുന്നത് ഇഷ്ടമല്ല അടുത്തിരുന്നു ഉറങ്ങുകയാണെകിലും അതൊരു ബലമാണ് എന്നും അദ്ദേഹം പറയുന്നു.

Also Read
മികച്ച നടനായിട്ടും മലയാള സിനിമ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല, ഒരു ടീമുണ്ടാക്കുന്നതില്‍ ജയറാം ശരിക്കും പരാജയപ്പെട്ടിരുന്നു, തുറന്ന് പറഞ്ഞ് സമദ് മാങ്കട

Advertisement