മികച്ച നടനായിട്ടും മലയാള സിനിമ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല, ഒരു ടീമുണ്ടാക്കുന്നതില്‍ ജയറാം ശരിക്കും പരാജയപ്പെട്ടിരുന്നു, തുറന്ന് പറഞ്ഞ് സമദ് മാങ്കട

471

മിമിക്രി രംഗത്ത് നിന്നും അപരന്‍ എന്ന പത്മരാജന്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് സൂപ്പര്‍താരമായി മാറിയ നടനാണ് ജയറാം. ഇപ്പോള്‍ മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യന്‍ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് ജയറാം.

Advertisements

മലയാളത്തിലെ പോലെതന്നെ തെലുങ്കിലും തമിഴിലും ഒക്കെ സജീവമാണ് ജയറാം. പത്മരാജന്‍ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ജയറാം വളരെപ്പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ കുടുംബ നായകനായി മാറുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്.

Also Read: അന്ന് മണിച്ചേട്ടന്‍ വരെ വിളിച്ച് എന്നെ അഭിനന്ദിച്ചു, ശ്രുതി ലക്ഷ്മി എന്ന പേര് വന്നതിന് പിന്നിലെ കഥ ഇതായിരുന്നു, തുറന്നുപറഞ്ഞ് ശ്രുതി ലക്ഷ്മി

ഇപ്പോഴിതാ ജയറാമിനെ കുറിച്ച് നിര്‍മ്മാതാവും സംവിധായകനുമായ സമദ് മാങ്കട പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. നല്ല ടൈമിങ്ങും ഫ്‌ലെക്‌സിബിലിറ്റിയുമുള്ള നടനാണ് ജയറാമെന്നും എന്നാല്‍ അദ്ദേഹത്തിന് മലയാള സിനിമ വേണ്ടത്ര പ്രാധാന്യം നല്‍കുകയോ ഗൗനിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

നിലവില്‍ അദ്ദേഹം മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ അദ്ദേഹത്തെ മറ്റുള്ളവര്‍ ഒതുക്കിയതായിരിക്കാമെന്നും എന്നിരുന്നാലും മറ്റുള്ളവര്‍ക്കൊപ്പം കോമ്പിനേഷന്‍ സീനുകളൊക്കെ ചെയ്യുമ്പോള്‍ നടന്‍ ഒത്തിരി ശ്രദ്ധ നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല; എല്ലാം ഒരു പാഠമാണ് തുറന്ന് പറഞ്ഞ് നാഗചൈതന്യ

അവസരങ്ങള്‍ക്ക് വേണ്ടി ജയറാം ആരുടെയും പിറകെ ഇതുവരെ പോയിട്ടില്ല. ഇപ്പോള്‍ മിക്ക നടന്മാര്‍ക്കും ഒരു ടീമുണ്ടെന്നും എന്നാല്‍ ജയറാമിന് അതില്ലെന്നും ഒരു ടീം ഉണ്ടാക്കുന്നതില്‍ ജയറാം പരാജയപ്പെട്ടുവെന്നും സമദ് മങ്കട കൂട്ടിച്ചേര്‍ത്തു.

Advertisement