കക്ഷത്തിലെ രോമം വടിച്ചില്ലേ എന്ന വൃത്തികെട്ട ചോദ്യത്തിന് ഇടിവെട്ട് മറുപടി കൊടുത്ത് ലെച്ചു, കൈയ്യടിച്ച് ആരാധകർ

2855

മിനിസക്രീനിലെ ഏറ്റവു വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം സീസൺ 5ാം പതിപ്പ് ഏഷ്യാനെറ്റ് ചാനലിൽ വജയകരമായി മുന്നോട്ട് പോവുകയാണ്. ഈ സീസണിലെ ശ്രദ്ധേയ ആയി ഒരു മൽസരാർത്ഥി ആയിരുന്നു നടിയും മോഡലുമായ ലെച്ചു (ഐശ്വര്യ സുരേഷ് എന്നാണ് തൃശ്ശൂർ സ്വദേശിനിയായി താരത്തിന്റെ യഥാർത്ഥ പേര്).

എന്നാൽ ബിഗ് ബോസിൽ നിന്നും ലെച്ചു പുറത്തായിരുന്നു. ലെച്ചു, ദേവു, ഗോപിക, ഹനാൻ, മനീഷ, ഏയ്ഞ്ചലീൻ തുടങ്ങിയ മൽസരാത്ഥികൾ ആണ് ഇതുവരെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായത്. ഇതിൽ ഹനാനും ലച്ചുവും പുറത്തായത് എവിക്ഷനിലൂടെ ആയിരുന്നില്ല. ഇരുവരും ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു പുറത്തായത്.

Advertisements

സിനിമകളിലൂടെ ആണ് ലെച്ചു പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഭൂപടത്തിൽ ഇല്ലാത്ത് ഒരിടം എന്ന സിനിമയിലൂടെ ആണ് ലച്ചു അഭിനയരംഗത്തേക്ക് എത്തിയത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ ബോൾഡ് ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ ഓളം തീർത്തിട്ടുള്ള താരം കൂടിയാണ് ലച്ചു. എന്നാൽ ലച്ചുവിനെ മലയാളികൾ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്.

Also Read
രശ്മിക മന്ദാനയുമായി പ്രണത്തിലാണെന്ന് വാര്‍ത്തകള്‍, ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തി നടന്‍ ശ്രീനിവാസ്

തന്റെ കുട്ടിക്കാലത്ത് വർഷങ്ങളോളം താൻ നേരിടേണ്ടി വന്ന ചൂഷണത്തെക്കുറിച്ചുള്ള ലച്ചുവിന്റെ തുറന്ന് പറച്ചിൽ ചർച്ചയായിരുന്നു. ഷോയിലെ തന്റെ അവസാന നാളുകളിൽ പൊട്ടിത്തെറിക്കുന്ന ലച്ചുവിനെ കാണാൻ സാധിച്ചു എങ്കിലും പൊതുവെ എല്ലാവർക്കും ഇഷ്ടം ഇണ്ടായിരുന്ന വ്യ്ക്തി ആയിരുന്നു ലെച്ചു.

നന്നേ ചെറിയ പ്രായത്തിൽ തന്നെ തനിക്കു നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചുള്ള ലച്ചുവിന്റെ തുറന്നു പറച്ചിൽ പ്രേക്ഷകർക്ക് ഇടയിലും താരങ്ങൾക്കിടയിലും ലച്ചുവിനോുള്ള ബഹുമാനം വർധിപ്പിച്ചിരുന്നു. അതേ സമയം ബിഗ് ബോസ് മലയാളം സീസൺ 5ൽ നിന്നും പുറത്തായ ശേഷം ലെച്ചു അഭിമുഖങ്ങൾ ഒന്നും നൽകിയിട്ടില്ല.

എന്നാൽ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ലെച്ചു. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലായി മാറാറുണ്ട്. സോഷ്യൽ മീഡിയയൽ തനിക്ക് ലഭിച്ചൊരു കമന്റിന് ലെച്ചു നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. കമന്റും തന്റെ മറുപടികളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുന്നത് താരം തന്നെയാണ്.

കക്ഷത്തിലെ രോമം വടിച്ചില്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. ചിലപ്പോൾ ഷേവ് ചെയ്യും ചിലപ്പോൾ വെക്കും. രണ്ടിനും അതിന്റേതായ ഭംഗി ഉണ്ട്. ഇത് വെറും രോമം മാത്രമല്ലേ. തികച്ചും സ്വാഭാവികമായ ഒന്നാണെന്നായിരുന്നു അതിന് ലെച്ചു നൽകിയ മറുപടി.

ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് വന്ന് എവിടയാണ് രോമം വളർത്തേണ്ടത് എന്നോ എവിടെയാണ് വളർത്താൻ പാടില്ലാത്തത് എന്നോ പറഞ്ഞോ. അത് അടിസ്ഥാന പരമായ മനുഷ്യാവകാശം അല്ലേ എന്നും ലെച്ചു ചോദിക്കുന്നു. നിരവധി പേരാണ് ലെച്ചുവിന്റെ കിടിലൻ മറുപടിയെ അനുകൂലിച്ച് രംഗത്ത് എത്തുന്നത്.

Also Read
മികച്ച നടനായിട്ടും മലയാള സിനിമ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല, ഒരു ടീമുണ്ടാക്കുന്നതില്‍ ജയറാം ശരിക്കും പരാജയപ്പെട്ടിരുന്നു, തുറന്ന് പറഞ്ഞ് സമദ് മാങ്കട

Advertisement