വർഷങ്ങൾ പരിചയമുള്ള കൂട്ടുകാരെ പോലെയാണ് ഞങ്ങൾ, ഞങ്ങൾക്കിടയിൽ നല്ല സൗഹൃദമുണ്ട്: ദുൽഖറിനെ കുറിച്ച് നിത്യാ മേനോൻ പറഞ്ഞത്

85

മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്കയായ ദുൽഖർ സൽമാൻ ഇപ്പോൾ പാൻ ഇന്ത്യൻ സൂപ്പർതാരമായി വിലസുകയാണ്. ഭാഷാഭേദമന്യേ ബോളിവുഡിൽ അടക്കം തിളങ്ങി നിൽക്കുകയാണ് താരം. അതേ സമയം ദുൽഖറിന് ഒപ്പം മലയാളത്തിലും തമിഴിലും ഒക്കെ നായികയായിട്ടുള്ള താരമാണ് നിത്യാ മേനോൻ.

ദുൽഖർ സൽമാൻ നിത്യാ മേനോൻ ജോഡി ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളും ആണ് . സ്ഥിരമായി ഇവർ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാറില്ലെങ്കിലും പ്രേക്ഷകർക്ക് എന്നും ഇവർ പ്രിയപ്പെട്ടവരാണ്. അത്തരത്തിലുളള താരജോഡിയാണ് നിത്യ മേനോനും ദുൽഖർ സൽമാനും.

Advertisements

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരങ്ങളാണ് ഇവർ. 2012 ൽ പുറത്തിറങ്ങിയ അൻവർ റഷീദ് ചിത്രമായ ഉസ്താദ് ഹോട്ടലിലൂടെയാണ് നിത്യയും ഡിക്യൂവും ആദ്യമായി ഒരുമിച്ചെത്തിയത്. ഉസ്താദ് ഹോട്ടൽ വൻ വിജയമായിരുന്നു.

Also Read
അദ്ദേഹം സംസാരിച്ചത് എന്നെ അറിയാത്ത പോലെയാണ്; വേഗം ഫോൺ കട്ട് ചെയ്തു; വടി വേലുവിനെതിരെ ആരോപണവുമായി ദേവി ശ്രീ

പിന്നീട് പുറത്തിറങ്ങിയ മണിരത്‌നം ചിത്രമായ ഓകെ കൺമണി, 100 ഡേയ്‌സ് ഓഫ് ലവ്, എന്നീ ചിത്രങ്ങളിലൂടെ ഇരു താരങ്ങളും പ്രേക്ഷകരെ വിസ്മയിപ്പിക്കുക ആയിരുന്നു. ഇതിനിടെ ബാംഗ്ലൂർ ഡേയ്‌സ് എന്ന സിനിമയിലും നിത്യ അഭിനയിച്ചെങ്കിലും ആ ചിത്രത്തിൽ താരം ദുൽഖറിന്റെ ജോഡി ആയിരുന്നില്ല.

അതേ സമയം മുമ്പ് ഒരിക്കൽ ദുൽഖറുമായുള്ള കെമിസ്ട്രിയുടെ രഹസ്യം നടി തുറന്നു പറഞ്ഞിരുന്നു. സിനിമാ സെറ്റിലെ പരിചയം മാത്രമേ ഞങ്ങൾക്കിടയിൽ ഉള്ളൂ. എന്നാലും വർഷങ്ങൾ പരിചയമുള്ള കൂട്ടുകാരെ പോലെയാണ് ഞങ്ങൾ. ഞങ്ങൾക്കിടയിൽ നല്ല സൗഹൃദമുണ്ട്.

അതുകൊണ്ടുതന്നെ അതിനേക്കാൾ ആഴമുള്ള ബന്ധം സ്‌ക്രീനിൽ കാണിക്കാൻ ഞങ്ങൾക്ക് കഴിയാറുണ്ട്. അത് ഞങ്ങളെ പോലും വിസ്മയിപ്പിക്കുന്ന ഓൺസ്‌ക്രീൻ മാജിക് ആണ്. മണിരത്നത്തിന്റെ ഓ കെ കൺമണിയിൽ അഭിനയിക്കാൻ സാധിച്ചത് ഒരു ഭാഗ്യമായി തോന്നുന്നു. അതെല്ലാം ഞങ്ങളുടെ ആഗ്രഹത്തിനും അപ്പുറത്തായിരുന്നു.

ആ സെറ്റിൽ എത്തിയപ്പോൾ ഞാൻ ആദ്യം പകച്ചുപോയി. പട്ടാളക്യാമ്പ് പോലെയായിരുന്നു. എല്ലാവരും രാവിലെ 4 മണിക്ക് എഴുന്നേറ്റ് 5 മണിക്ക് സെറ്റിൽ എത്തണം. പിന്നെ രാവിലെയും വൈകുന്നേരവും ഷൂട്ടിങ്. ഒരു അഭിനേതാവിൽ നിന്ന് എങ്ങനെ മാക്സിമം ഔട്ട്പുട്ട് എടുക്കണമെന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹം ആർട്ടിസ്റ്റുകൾക്ക് നല്ല ഫ്രീഡം നൽകുന്ന വ്യക്തിയാണെന്നും നിത്യാ മേനോൻ പറയുന്നു.

Also Read
മമ്മൂട്ടിയുടെ പേരും ശബ്ദവും കൊള്ളില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞു; അവർ പറഞ്ഞത് പോലെ ഞങ്ങൾ ചെയ്തു; എഐ കബീർ

Advertisement