അദ്ദേഹം സംസാരിച്ചത് എന്നെ അറിയാത്ത പോലെയാണ്; വേഗം ഫോൺ കട്ട് ചെയ്തു; വടി വേലുവിനെതിരെ ആരോപണവുമായി ദേവി ശ്രീ

973

തമിഴ് സിനിമയിലെ ഹാസ്യതാരങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ ആദ്യം വരുന്ന പേരാണ് വടിവേലുവിന്റേത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറിയ വടിവേലു 2017 നു ശേഷം സിനിമയിൽ നിന്ന് വിട്ട് നില്ക്കുകയായിരുന്നു. തമിഴ് സിനിമയിലെ കോമഡി ഐക്കണായാണ് വടിവേലുവിനെ വിശേഷിപ്പിക്കുന്നത്. 30 വർഷത്തിന് മേലെയായി താരം സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട്.

വിജയി നായകനായി എത്തിയ മെർസലിലായിരുന്നു വടിവേലു അവസാനമായി അഭിനയിച്ചത്. തുടർന്ന് 2022 ൽ പുറത്തിറങ്ങിയ നായ് ശേഖർ റിട്ടേൺസ് എന്ന ചിത്രത്തിലൂടെ താരം തിരിച്ച് വരവ് നടത്തിയെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് താരത്തിനെതിരെ നിരവധി വിമർശനങ്ങളും വന്നിരുന്നു. വടിവേലു സ്വയം അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണെന്നായിരുന്നു ആരാധകരുടെ അഭിപ്രായം.

Advertisements

Also Read
തട്ടീം മുട്ടീം സീരിയലിൽ വീണ്ടും വിവാഹമേളം; മീനാക്ഷി വിവാഹത്തിനൊരുങ്ങുന്നു; വരൻ തേജസ്സ്‌

നിലവിൽ മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ മാസം 29 ന് പ്രദർശനത്തിനെത്തിയ ചിത്രത്തിൽ ക്യാരക്ടർ വേഷത്തിലാണ് വടിവേലു എത്തിയിരിക്കുന്നത്. കോമഡിക്ക് പുറമേ വൈകാരിക രംഗങ്ങളും തനിക്ക് അഭിനയിക്കാൻ കഴിയുമെന്ന് താരം തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ നടൻ വടിവേലുവിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി ദേവി ശ്രീ. അവസരം ചോദിച്ച് വിളിച്ചപ്പോൾ താരത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായി എന്ന് ഒരു അഭിമുഖത്തിലൂടെയാണ് ദേവി ശ്രീ വെളിപ്പെടുത്തിയത്.

ദേവിശ്രീയുടെ വാക്കുകൾ ഇങ്ങനെ; ‘ഞാൻ വടിവേലുവിനൊപ്പം ഇന്ദ്രലോകത്തിലും നാ അഴകപനിലും അഭിനയിച്ചിട്ടുണ്ട്. വിവേകിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്നാൽ വിവേകിന്റെ സിനിമയിൽ അഭിനയിച്ച ശേഷം വടിവേലുവിന്റെ സിനിമകളിൽ നിന്നൊന്നും അവസരം ലഭിച്ചില്ല. വിവേകിനൊപ്പം 12 സിനിമകൾ ചെയ്യുന്നതിനിടയിലും ഒരു അവസരവും വന്നില്ല. നയ് ശേഖർ സിനിമയുടെ സമയത്ത് അതിൽ അഭിനയിക്കാൻ അവസരം ചോദിച്ച് ഞാൻ വടിവേലുവിനെ വിളിച്ചിരുന്നു. ഞാൻ ആരാണെന്ന് അറിയാത്ത പോലെയാണ് അദ്ദേഹം സംസാരിച്ചത്.

Also Read
തട്ടീം മുട്ടീം സീരിയലിൽ വീണ്ടും വിവാഹമേളം; മീനാക്ഷി വിവാഹത്തിനൊരുങ്ങുന്നു; വരൻ തേജസ്സ്‌

ഇന്ദ്രലോകത്തിലും നാ അഴകപ്പനിലും അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ; ഓ കുണ്ടാച്ചിയ എന്ന് അദ്ദേഹം ചോദിച്ചു. ‘ശരി, എന്തെങ്കിലും അവസരം ഉണ്ടെങ്കിൽ ഞാൻ പറയാം’ എന്ന് പറഞ്ഞു വേഗം ഫോൺ കട്ട് ചെയ്തു’, എന്നാണ് ദേവി ശ്രീ ആരോപിച്ചത്. നടൻ എന്നും ഇങ്ങനെ തന്നെയാണെന്നും ദേവി ശ്രീ കൂട്ടിച്ചേർത്തു. ഇതിനു മുമ്പ് നിരവധി പേർ താരത്തിനെതിരെ രംഗത്ത് വന്നിരുന്നു.

Advertisement