അന്ന് എന്റെ കൂടെ അഭിനയിച്ച നടന് കിട്ടിയത് 1 കോടി രൂപ, എനിക്ക് വെറും മൂന്ന് ലക്ഷവും, അതും മുഴുവനായി ലഭിച്ചില്ല; സൂര്യയുടെ തുറന്നുപറച്ചിൽ

4604

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നടൻ ആണ് തമിഴകതതിന്റെ യുവ സൂപ്പർതാരം സൂര്യ. കേരളത്തിലും വലിയ രീതിയിൽ ആരാധക പിൻബലമുള്ള നടൻ കൂടിയാണ് സൂര്യ. നിരവധി സൂപ്പർ ഹിറ്റ് സിനിമകളാണ് അദ്ദേഹം തന്റെ ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളത്.

കേരളത്തിലും ധാരാളം ആരാധകരുള്ള സൂര്യ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം വരെ അഭിനയിച്ചിട്ടുണ്ട്. വ്യത്യസ്തമായ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞു പിടിച്ച് ചെയ്യുന്ന അദ്ദേഹം നടിപ്പിൻ നായകൻ എന്നാണ് അറിയപ്പെടുന്നത്. മുൻകാല സൂപ്പർ നായിക ജ്യോതികയെ ആണ് സൂര്യ വിവാഹം കഴിച്ചിരിക്കുന്നത്.

Advertisements

തമിഴകത്തെ മറ്റൊരു യുവ സൂപ്പർതാരമായ കാർത്തി സൂര്യയുടെ സഹോദരൻ ആണ്. നടി ജ്യോതികയും ആയിട്ടുള്ള വിവാഹം കഴിഞ്ഞ് രണ്ട് മക്കൾക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരം. അഭിനയത്തിന് പുറമേ നിർമ്മാണ രംഗത്തേക്ക് കൂടി എത്തിയതോടെ സൂര്യയും ജ്യോതികയും നിരന്തരം വാർത്തകളിൽ നിറഞ്ഞ് തുടങ്ങിയിരുന്നു.

മുമ്പ് ഒരിക്കൽ വേൽ ടെക് രംഗരാജൻ യൂണിവേഴ്സിറ്റിയിൽ സാംസ്‌കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയ സൂര്യ. വിദ്യാർഥികളോട് പറഞ്ഞ കാര്യങ്ങൾ അന്ന് മൂഹമാധ്യമങ്ങളിൽ ഏറെ വൈറൽ ആയി മാറിയിരുന്നു. ഇംഗ്ലീഷിൽ പ്രസംഗം ആരംഭിച്ച താരം കുട്ടികൾക്കായി അർഥവത്തായ കാര്യങ്ങളാണ് പറഞ്ഞുകൊടുത്തത്.

Also Read
തട്ടീം മുട്ടീം സീരിയലിൽ വീണ്ടും വിവാഹമേളം; മീനാക്ഷി വിവാഹത്തിനൊരുങ്ങുന്നു; വരൻ തേജസ്സ്‌

സപ്ലി എഴുതി ബികോം പൂർത്തിയാക്കിയ താൻ ഇവിടെ എത്തിയത് എങ്ങനെയെന്ന് മനോഹരമായൊരു പ്രസംഗത്തിലൂടെ സൂര്യ പറയുന്നു. കയ്യടികളോടെയാണ് സൂര്യയുടെ പ്രസംഗം വിദ്യാർഥികൾ ഏറ്റെടുത്തത്. ബികോം പഠിച്ചു അതും സപ്ലി എഴുതി. അങ്ങനെയുള്ള ഞാൻ എൻജിനിയറിങ് വിദ്യാർഥികളായ നിങ്ങൾക്ക് ഉപദേശം നൽകുകയാണെന്ന് വിചാരിക്കരുത്.

ജീവിതത്തിൽ ഞാൻ പഠിച്ച ചില പാഠങ്ങൾ അനുഭവങ്ങൾ നിങ്ങളോട് പങ്കുവെയ്ക്കാം എന്ന മുഖവരയോടെയായിരുന്നു കൂടിയായിരുന്നു സൂര്യയുടെ പ്രസംഗം.1995ൽ ബികോം പൂർത്തിയാക്കുമ്പോൾ, ശരവണനായിരുന്ന ഞാൻ ഇപ്പോൾ നിങ്ങളുടെ മുന്നിലുള്ള സൂര്യയായി മാറുമെന്ന് ചിന്തിച്ചിട്ടു പോലുമില്ല. നടനാകണമെന്ന് വിചാരിച്ചല്ല സിനിമയിൽ എത്തിയത്.

ഒരാഴ്ചയ്ക്ക് മുമ്പാണ് അഭിനയിക്കണം എന്ന തീരുമാനമെടുക്കുന്നത്. പിന്നീട് ഞാൻ എന്നിൽ തന്നെ വിശ്വസിച്ചു. എന്നെ തന്നെ മാതൃകയാക്കി സ്വയം പ്രതീക്ഷ നൽകി മുന്നോട്ട് പോയി. അങ്ങനെ ജീവിതം തന്നെ മാറി. ജീവിതത്തിൽ വിശ്വസിക്കൂ. എപ്പോഴും എന്തെങ്കിലുമൊക്കെ സർപ്രൈസുകൾ ജീവിതം തന്നുകൊണ്ടിരിക്കും. പക്ഷേ അത് പ്രവചിക്കാൻ കഴിയില്ല. എന്തും സംഭവിക്കാം. ജീവിതം ആഘോഷമാക്കി സന്തോഷത്തോടെ മുന്നോട്ട് പോകണം.

Also Read
അദ്ദേഹം സംസാരിച്ചത് എന്നെ അറിയാത്ത പോലെയാണ്; വേഗം ഫോൺ കട്ട് ചെയ്തു; വടി വേലുവിനെതിരെ ആരോപണവുമായി ദേവി ശ്രീ

നിങ്ങൾ ആവശ്യപ്പെടുന്ന കാര്യം ചിലപ്പോൾ സംഭവിച്ച് കൊള്ളണമെന്നില്ല, എന്നാൽ നിങ്ങൾക്ക് ആവശ്യമുള്ളത് തീർച്ച ആയും സംഭവിച്ചിരിക്കും. എന്റെ കാര്യത്തിൽ അത് സംഭവിച്ചിട്ടുണ്ട്. മൂന്നുകാര്യങ്ങൾ ജീവിതത്തിൽ നിർബന്ധമായും വേണം. ഒന്നാമത്തേത് സത്യസന്ധത. എന്ത് കാര്യത്തിലും സത്യസന്ധത ഉണ്ടായിരിക്കണം, അത് പഠനത്തിലായാലും പ്രണയ ബന്ധങ്ങളിലായാലും. രണ്ടാമത്തെ കാര്യം പോസിറ്റീവ് ആയി ചിന്തിക്കാനുളള കഴിവ്. മൂന്നാമത്തേത് ജീവിത ലക്ഷ്യം.

ആദ്യമായി ഒരു നൂറുരൂപ സമ്പാദിച്ചത് എങ്ങനെയെന്ന് ഓർമയില്ല. ആദ്യകാലത്ത് എന്റെ കൂടെ അഭിനയിച്ച കോ ആക്ടറിന് നിർമാതാവ് കൊടുത്തത് ഒരു കോടിയുടെ ചെക്കാണ്. എന്റെ കൺമുന്നിൽ വെച്ചാണ് ആ ചെക്ക് നൽകിയത്. എനിക്ക് ലഭിച്ചത് 3 ലക്ഷം. അതും മുഴുവനായി ലഭിച്ചില്ല. എന്നാൽ ആ നിർമാതാവ് അദ്ദേഹത്തിന്റെ കൈയാൽ ഒരുകോടി രൂപ പ്രതിഫലം ഒരിക്കൽ എനിക്കും നൽകണമെന്ന് വെറുതെ പറഞ്ഞിരുന്നു.

പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം അതേ നിർമാതാവ് ഒരുകോടിയുടെ ചെക്ക് എനിക്ക് പ്രതിഫലമായി നൽകി. ഞാൻ ബികോം സപ്ലി എഴുതി പാസ് ആയ ആളാണ്. ഒരു നടന്റെ മകനായതിനാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് വിചാരിക്കരുത്. നമ്മുടെ മനസ്സിന്റെ ഉള്ളിലാണ് ലക്ഷ്യ ബോധം വളരേണ്ടത്. അങ്ങനെയെങ്കിൽ അത് തീർച്ചയായും സംഭവിച്ചിരിക്കും.

കാർത്തിയുടെ അരങ്ങേറ്റ ചിത്രത്തിന്റെ ലോഞ്ച് പരിപാടിയിൽ രജനി സാർ പറഞ്ഞൊരു കാര്യമുണ്ട്. ‘ജീവിതത്തിൽ എല്ലാവർക്കും രക്ഷപ്പെടാൻ ഒരവസരം ലഭിക്കും. ആ നിമിഷം തന്നെ അത് ഉപയോഗിക്കുക. അതിൽ രണ്ടാമതൊന്ന് ചിന്തിച്ചാൽ പിന്നീട് ആ അവസരം വീണ്ടും വന്നുകൊള്ളണമെന്നില്ല. തീരുമാനങ്ങൾ സ്വയം എടുക്കാൻ പഠിക്കുക. അത് മനസ്സിരുത്തി ചിന്തിക്കുക. തീർച്ചയായും നിങ്ങൾക്ക് ഉത്തരം ലഭിക്കും എന്നും സൂര്യ പറഞ്ഞു.

Also Read
ബിഗ്‌ബോസിൽ ചുംബന വിവാദം; ക്ഷമ പറഞ്ഞ് സൽമാൻഖാൻ

Advertisement