അനുഷ്‌കയും ആയുള്ള പ്രണയം, എല്ലാം തുടങ്ങിവച്ചത് കരൺ ജോഹർ: പ്രഭാസ് അന്ന് പറഞ്ഞത് ഇങ്ങനെ

1241

തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയങ്കരിയായ സൂപ്പർ നടിയാണ് അനുഷ്‌ക ഷെട്ടി. അതേ പോലെ ഇന്ത്യ മുഴുവൻ ആരാധകരുള്ള തെലുങ്കു സൂപ്പർ താരമാണ് പ്രഭാസ്. എസ് എസ് രാജമൗലിയുടെ ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ താരങ്ങളായി പ്രഭാസും അനുഷ്‌കയും മാറിയിരുന്നു.

അതേ സമയം ഇരുവരും പ്രണയത്തിൽ ആണെന്നും ഉടൻ വിവാഹിതർ ആകും എന്നും ഒക്കെ എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ടായിരുന്നു. എന്നാൽ തങ്ങൾക്കിടയിൽ പ്രണയമില്ലെന്നും, നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും പ്രഭാസും അനുഷ്‌കയും പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Advertisements

anushka-shetty-3

നേരത്തെ ബാഹുബലി 1 കണ്ടിറങ്ങിയ പ്രേക്ഷകർ ഇരുവരും വിവാഹിതർ ആകണമെന്ന് വരെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങൾ നല്ള സുഹൃത്തുക്കൾ ആണെന്നായിരുന്നു ഇരുവരുടെയും മറുപടി. അതേ സമയം അടുത്തിട അനുഷ്‌കയുമായി പ്രണയത്തിലാണോ എന്ന ആ ചോദ്യം വീണ്ടും പ്രഭാസിന് നേരെ ഉയർന്നിരുന്നു.

കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ സംവിധായകൻ രാജമൗലിയും പ്രഭാസും റാണാ ദഗ്ഗുബാട്ടിയും എത്തിയപ്പോൾ ആയിരുന്നു കരൺ ഈ ചോദ്യം പ്രഭാസിനോട് ചോദിച്ചത്. നിങ്ങൾ ആരേയും പ്രണയിക്കുന്നില്ലേ പ്രഭാസ് കരണിന്റെ ചോദ്യത്തിന് ഇല്ല എന്ന് മറുപടി കൊടുത്തപ്പോൾ അടുത്ത ചോദ്യം നിങ്ങളും അനുഷ്‌കയും തമ്മിൽ പ്രണയത്തിൽ ആണെന്ന വാർത്തകൾ ശരിയാണോ തെറ്റാണോ എന്നായിരുന്നു.

ഇത്തവണ കരൺ ജോഹറിനെ പരിഹസിച്ച് കൊണ്ടായിരുന്നു പ്രഭാസിന്റെ മറുപടി അതെല്ലാം തുടങ്ങിവച്ചത് നിങ്ങളാണ് പ്രഭാസ് പറഞ്ഞു നിർത്തിയതും എല്ലാവരും പൊട്ടിച്ചിരിച്ചു. അതേ സമയം അടുത്തിടെ പ്രഭാസും ബോളിവുഡി നടി കൃതി സനോനും ഇഷ്ടത്തിൽ ആണ് എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു.

Also Read
കൈവിട്ടുപോയ കഥാപാത്രം, കരിയറിലെ തന്നെ വലിയ നഷ്ടം, മണിച്ചിത്രത്താഴിലെ രാമനാഥനെക്കുറിച്ച് നടന്‍ വിനീത്

ആദിപുരുഷ് എന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം നായികയായി അഭിനയിക്കുന്നത് കൃതിയാണ്. സിനിമയിൽ ഒന്നിച്ചതു മുതൽ ഇരുവരും പ്രണയത്തിലാണ് എന്ന വാർത്തകൾ വരിക ആയിരുന്നു. ഈ വാർത്തകൾക്ക് കാരണമായത് ബോളിവുഡ് നടനായ വരുൺ ധവാന്റെ ചില വാക്കുകളിൽ നിന്നാണ്. പുതിയ ചിത്രമായ ബേടിയയുടെ പ്രമോഷനിടെ കൃതി പ്രഭാസുമായി പ്രണയത്തിൽ ആണെന്ന സൂചന നൽകുന്ന വാക്കുകൾ വരുൺ ധവാൻ പറയുക ആയിരുന്നു.

Courtesy: Public Domain

കരൺ ജോഹറിന്റെ ടെലിവിഷൻ ഷോക്കിടെ ആയിരുന്നു വരുൺ ഇക്കാര്യം സൂചിപ്പിച്ചത്. കൃതിയുടെ ഹൃദയം മറ്റൊരാൾക്ക് വേണ്ടിയുളളത് ആണ്. അയാൾ ഇപ്പോൾ ദീപികയ്ക്കൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് വരുൺ പറഞ്ഞത്. ദീപികയ്ക്കൊപ്പം ചെയ്യുന്ന’പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നുപ്രഭാസ് അപ്പോൾ.

എന്തുകൊണ്ടാണ് കൃതിയുടെ പേര് ഒരു ലിസ്റ്റിലും ഉൾപ്പെടാത്തത്’ എന്ന കരൺ ജോഹറിന്റെ ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു വരുൺ. കൃതിയുടെ പേര് ഒരാളുടെ ഹൃദയത്തിലുണ്ട്. പക്ഷെ അയാൾ മുംബൈ സ്വദേശിയല്ല. ഇപ്പോൾ അദ്ദേഹം ദീപികയ്ക്ക് ഒപ്പമാണ് ഷൂട്ട് ചെയ്യുന്നത് എന്നായിരുന്നു വരുൺ പറഞ്ഞത്.

ഇതു കേട്ട് ചിരിക്കുന്ന കൃതിയെയും വീഡിയോയിൽ കാണാം. ആദിപുരുഷ് എന്ന ചിത്രത്തിൽ രാമനും സീതയുമായി പ്രഭാസും കൃതിയും വേഷമിട്ടിരുന്നു. ഇതും വരുണിന്റെ വാക്കുകൾക്ക് വൻ പ്രചാരം കിട്ടാൻ കാരണമായി. ഒടുവിൽ പ്രചരിച്ച വാർത്തകൾക്ക് എല്ലാം മറുപടിയുമായി കൃതി നേരിട്ട് എത്തിയിരന്നു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് നടി പ്രണയ വാർത്ത നിഷേധിച്ചത്.

അത് പ്രണയവുമല്ല, പ്രമോഷന്റെ ഭാഗവുമല്ല. വരുൺ തമാശയോടെ പറഞ്ഞ കാര്യം പല രീതിയിലാണ് പ്രചരിച്ചത്. ചില മാധ്യമങ്ങൾ എന്റെ വിവാഹ തീയതി പറയുന്നതിനു മുൻപ് ഇതിനുളള വിശദീകരണം അവശ്യമാണെന്ന് തോന്നുന്നു. നിങ്ങൾ കേട്ട വാർത്തകളെല്ലാം അടിസ്ഥാനം ഇല്ലാത്തവയാണെന്ന് ആയിരുന്നു കൃതി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Also Read
പുരുഷൻമാരെ താൻ ഇത്ര അധികം വെറുക്കാനുള്ള കാരണം വ്യക്തമാക്കി നടി നിത്യാ മേനോൻ

Advertisement