ആ സിനിമയിലേക്ക് അന്ന് സുധീഷ് വന്നതോടെ ദിലീപിന് ചാൻസ് നഷ്ടപ്പെട്ടു, ഇതോടെ ദിലീപ് കരച്ചിലായി, പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തൽ

1594

മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി സൂപ്പർതാരമായി മാറിയ നടനാണ് മലയാളത്തിന്റെ സ്വന്തം ജനപ്രിയനടൻ ദിലീപ്. സിനിമയിലേക്ക് സഹ സംവിധായകനായി എത്തിയ ദിലീപ് ആദ്യം ഒക്കെ താരതമ്യേന ചെറിയ വേഷങ്ങളിൽ ആയിരുന്നു അഭിനയിച്ചിരുന്നത്.

ഇപ്പോഴിതാ ദിലീപ് ആദ്യമായി സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രശസത ക്യാമറമാൻ വേണു ഗോപാൽ. അദ്ദേഹം ക്യാമറ ചെയ്തിരുന്ന സുദിനം എന്ന സിനിമയിലാണ് ആദ്യമായി ദിലീപിന് ഡയലോഗ് പറഞ്ഞ് അഭിനയിക്കാൻ അവസരം കിട്ടിയത്.

Advertisements

ചിത്രത്തിൽ സുധീഷ് ചെയ്ത വേഷം ചെയ്യാനിരുന്നത് ദിലീപ് ആയിരുന്നു. പെട്ടെന്ന് സുധീഷ് വന്നതോടെ ദിലീപിന് ആ അവസരം നഷ്ടപ്പെട്ടു. ഇതോടെ ജനപ്രിയ നായകൻ കരച്ചിൽ വരെ ആയി പോയെന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ വേണു വെളിപ്പെടുത്തുന്നത്.

ദിലീപും ഞാനുമായി ഭയങ്കര സൗഹൃദമാണ്. ഇപ്പോഴും അങ്ങനെ തന്നെ തുടർന്ന് വരികയാണ്. സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ ദിലീപിന് ആദ്യമായി ഡയലോഗ് കിട്ടിയത് സുദിനം എന്ന സിനിമയിലായിരുന്നു. അന്ന് സുധീഷ് തിരക്കുള്ള നടനാണ്.

Also Read
ഇതൊക്കെ കണ്ടാൽ ആരാണ് വീഴാത്തത്, അമല പോളിന്റെ കിടിലൻ ഗ്ലാമറസ്സ് ചിത്രങ്ങൾ…

നല്ല ക്യാരക്ടർ റോളും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ സിനിമയിലേക്ക് സുധീഷ് വരുമോ എന്ന സംശയം ഉണ്ടായിരുന്നു. ഇനി സുധീഷ് വന്നിട്ടില്ലെങ്കിൽ ആ കഥാപാത്രം ദിലീപ് ചെയ്യാം എന്നാണ് തീരുമാനിച്ചത്. ദിലീപ് അതുവരെ എവിടെയും അഭിനയിച്ചിട്ടില്ല. എല്ലാ ദിവസവും ലൊക്കേഷനിൽ വന്ന് ദിലീപ് മിമിക്രി ഒക്കെ കാണിച്ച് നിൽക്കുകയാണ്.

അങ്ങനെ സംസാരിച്ച് നിൽക്കുന്ന സമയത്താണ് ഉച്ചയായപ്പോഴെക്കും സുധീഷ് വരുന്നത്. ഇതോടെ ദിലീപ് പെട്ടെന്ന് മൂഡ് ഓഫ് ആവുകയും കരയുകയും വരെ ചെയ്തിരുന്നു. സുദിനത്തിലെ ഏറ്റവും നല്ല കഥാപാത്രം സുധീഷിന്റേതാണ്. അങ്ങനെ ദിലീപ് കരച്ചിലായാതോടെ ലാൽ ജോസും സംവിധായകൻ നിസാറുമൊക്കെ ചേർന്ന് കുറച്ച് സീനുകൾ കൂടി ആഡ് ചെയ്തു.

അതിൽ സുധീഷിന്റെ ഫ്രണ്ടായി ദിലീപിന് അഭിനയിക്കാൻ ചാൻസ് കൊടുത്തു. അതിലൂടെയാവും ദിലീപ് ആദ്യമായി ഡയലോഗ് പറഞ്ഞ് അഭിനയിക്കുന്നത്. ദിലീപിനെ സന്തോഷിപ്പിക്കാൻ വേണ്ടിയായിരുന്നു കുറച്ച് സീനുകൾ കൂട്ടി ചെയ്തത്. അത് സത്യമായ കാര്യമാണ്. ആ സിനിമയുടെ ക്യാമറമാൻ ഞാനായിരുന്നു. അതുകൊണ്ടാണ് ഉറപ്പിച്ച് പറയുന്നതെന്ന് വേണു ഗോപാൽ വ്യക്തമാക്കുന്നു.

ദിലീപ് വളരെ കഠിനാധ്വാനിയാണ്. ഒരു കാലത്ത് ദിലീപിന്റെ ഒത്തിരിയധികം സിനിമകളിൽ ഞാൻ ക്യാമറ ചെയ്തിരുന്നു. അക്കാലത്ത് ഇന്ദ്രൻസ് താടി വെച്ചിരുന്നു. അദ്ദേഹത്തെ കണ്ടാൽ തന്നെ പ്രേക്ഷകരുടെ കൈയ്യടി ഉറപ്പാണ്. ത്രീ മെൻ ആർമി എന്ന സിനിമയിൽ ഇന്ദ്രൻസ് രജനികാന്തിന്റെ ബാഷ സ്‌റ്റൈലിലൊക്കെ വന്നിരുന്നു.

Also Read
സുന്ദരികളെ കാണിച്ച് മയക്കി വിവാഹം, തൊലിവെളുപ്പിൽ വീഴുന്ന പുരുഷൻമാരുടെ പണവും സ്വർണവും അടപലം അടിച്ചുമാറ്റി മുങ്ങും, ഇതുവരെ പറ്റിച്ചത് 50 ഓളം പോരെ, സിനിമയെ വെല്ലുന്ന തട്ടിപ്പ്

ഇപ്പോൾ മാത്രമല്ല ആ കാലത്തും ഇന്ദ്രൻസ് ഇല്ലാത്ത പടങ്ങൾ ഇല്ലായിരുന്നു. അദ്ദേഹം ഒരു പരിപാടിയിൽ സ്റ്റേജിലേക്ക് കയറി വരുമ്പോൾ ആർപ്പുവിളിയും കൈയ്യടികളുമായിരുന്നു. ഇന്ദ്രൻസേട്ടൻ കഴിവ് തെളിയിച്ച് തെളിയിച്ച് വന്ന് ഗംഭീര ആർട്ടിസ്റ്റായി മാറി. ഭാഗ്യം എന്ന് പറയുന്നത് എല്ലാവർക്കും ഉണ്ടാവും. ജോജു ജോർജ്, ബാബുരാജ് ഇവരെ ഒക്കെ നോക്കിക്കേ.

എത്രയോ കാലം വില്ലനായി നിന്ന ആളാണ് ബാബുരാജ്. ഇപ്പോൾ നല്ല കഥാപാത്രമല്ലേ കിട്ടിയത്. അതുപോലെ ബൈജു. പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ചെറിയ ചെറിയ കഥാപാത്രങ്ങൾ ഇടയ്ക്ക് ചെയ്തതെങ്കിലും ഇപ്പോൾ അദ്ദേഹം തിരക്കിലാണ്. അതാണ് നല്ല സമയം എന്ന് പറയുന്നത്.

ചാക്കോച്ചനും അങ്ങനെയാണ്. അഞ്ചാറ് കൊല്ലം അദ്ദേഹത്തെ കാണാൻ പോലും ഇല്ലായിരുന്നു. പിന്നെ ഒറ്റയടിക്ക് അങ്ങനെ കേറി വരികയായിരുന്നു. എല്ലാവർക്കും പെട്ടെന്നൊരു നല്ല ദിവസം വരുമെന്നും വേണു ഗോപാൽ പറയുന്നു.

Advertisement