ഹലോയിലെ മോഹൻലാലിന്റെ നായികാ പാർവതി മിൽട്ടന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

348

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി റാഫി മെക്കാർട്ടിൻ അണിയിച്ച് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമാണ് ഹലോ. ഈ ചിത്രത്തിലെ നായികയായി എത്തിയ മലയാളകളുടെ മനം കവർന്ന താരമാണ് പാർവ്വതി മിൽട്ടൺ.

അമേരിക്കയിലെ കാലിഫോർണിയിൽ പാർവതി ജനിച്ചു വളർന്നത്. ഒരു തെലുങ്ക് ചിത്രത്തിലൂടെ യാണ് മോഡൽ കൂടിയായ പാർവ്വതി മിൽട്ടൺ സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്. തെലുങ്കി ൽ ഒരു പിടി ചിത്രങ്ങൾ ചെയ്ത പാർവ്വതി ഹലോ എന്ന ചിത്രത്തിലൂടെ മലയാളത്തിൽഎത്തിയത്.

Advertisements

ഹലോയ്ക്ക് പിന്നാലെ ഫ്‌ളാഷ് എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തിരുന്നു. മഹേഷ് ബാബുവിന് ഒപ്പം തെലുങ്ക് ചിത്രമായ ഡുക്കുഡുവിലെ പൂവായ് പൂവായി എന്ന ഐറ്റം സോങ്ങിലൂടെ അവർ വീണ്ടും സിനിമ മേഖലയിൽ ശ്രദ്ധ നേടിയിരുന്നു.

Also Read
ഒന്നര വയസ്സുള്ള മകനെ ഏൽപ്പിച്ച് ആദ്യ ഭാര്യ പോയി, ഇപ്പോഴത്തെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും ഒപ്പം ജീവിതം തിരിച്ചു പിടിക്കുമ്പോൾ അപകട മരണം, വേദനിപ്പിച്ച് കൊല്ലം സുധിയുടെ ജീവിതം

ഇടയ്ക്ക് മേക്കോവർ നടത്തി ഗ്ലാമറാസയുള്ള ഫോട്ടോ ഷൂട്ടുകൾ നടത്തിയിരുന്നു. അഭിനയത്തിലേക്ക് വീണ്ടും തിരിച്ചു വരാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അതൊക്കെ പക്ഷെ എന്തു കൊണ്ടോ താരത്തിന് അവസരങ്ങൾ കുറവ് ആയിരുന്നു. ജർമ്മൻ പിതാവായ ഷാം മെൽട്ടന്റെയും ഇന്ത്യൻ പഞ്ചാബി അമ്മ ഡാരിക പ്രീറ്റിന്റെയും മകളായി 1988 ൽ കാലിഫോർണിയയിൽ ആണ് പാർവ്വതി ജനിച്ചത്.

അരിയാന സിതാര മിൽട്ടൺ എന്ന പേരുള്ള ഒരു അനുജത്തി കൂടി താരത്തിനുണ്ട്. ഒരു അഭിനേത്രി എന്നതിൽ ഉപരി മികച്ച ഒരു ക്ലാസ്സിക്കൽ നർത്തകി കൂടിയാണ്. ഭരതനാട്യത്തിലും കുച്ചിപ്പിടിയിലും ആണ് നടി പ്രാഗൽഭ്യം നേടിയെടുത്തത്.

അതേ സമയം ഒന്നു രണ്ടു ചിത്രങ്ങൾ ഒഴികെ പറയത്തക്ക വിജയ ചിത്രങ്ങൾ താരത്തിന് ലഭിച്ച ഇല്ലായിരുന്നു. അവസരങ്ങൾ കുറഞ്ഞതോടെ അവർ തിരികെ അമേരിക്കയിലേക്ക് പോയി. 2013 ൽ ഷംസു ലാലാനിയെ വിവാഹം കഴിച്ചു.

ലാലാനി ഗ്രൂപ്പിന്റെ ഡയറക്ടർ ആണ് താരത്തിന്റെ ഭർത്താവ്. കോടീശ്വരനായ ഷംസുവും ആയുള്ള വിവാഹ ശേഷം പിന്നെ സിനിമയിൽ താരത്തെ കണ്ടിരുന്നില്ല. അതേ സമയം സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ് പാർവതി.

Also Read
ആൾ കേരള മെൻസ് അസോസിയേഷൻ എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടിയാണ് നാണം കെടുത്തുന്നത്; തുറന്നടിച്ച് അശ്വതി ശ്രീകാന്ത്

Advertisement