ആദ്യം വിശ്വസിച്ചിരുന്നില്ല, നമുക്ക് കല്യാണം കഴിച്ചാലോയെന്ന് ജെറിൻ ചോദിച്ചപ്പോൾ തമാശ ആണെന്നാണ് കരുതിയത്: തുറന്നു പറഞ്ഞ് മഞ്ജരി

480

ഒരു പിടി മികച്ച ഗാനങ്ങൾ ആലപിത്ത് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് മഞ്ജരി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിക്കു തട്ടമിട് എന്ന ജനപ്രിയ ഗാനം പാടി മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് മഞ്ജരി.
വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിൽ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങൾ മലയാളിക്ക് സമ്മാനിക്കുകയുണ്ടായി.

പൊന്മുടി പുഴയോരത്തിലെ ഒരു ചിരി കണ്ടാൽ, അനന്തഭ്രദ്രം സിനിമയിലെ പിണക്കമാണോ, രസതന്ത്രത്തിലെ ആറ്റിൻ കരയോരത്തെ, മിന്നാമിന്നിക്കൂട്ടത്തിലെ കടലോളം വാത്സല്യം തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങൾ മഞ്ജരി ആലപിച്ചിട്ടുണ്ട്.

Advertisements

Also Read: കടുത്ത മദ്യപാനി, ഒന്നിലധികം പ്രണയങ്ങൾ, ഇപ്പോൾ രണ്ടോളം അസുഖങ്ങളുമായി പോരാടുന്നു, നടി ശ്രുതി ഹാസ്സന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ

2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചതും മഞ്ജരിക്കാണ്. പോസിറ്റീവ് എന്ന ചിത്രത്തിലെ ഒരിക്കൽ നീ പറഞ്ഞു എന്ന് തുടങ്ങുന്ന ഗാനരംഗത്തിൽ ജി വേണു ഗോപാലിനൊപ്പം മഞ്ജരി പാടി അഭിനയിക്കുകയും ചെയ്തിരുന്നു.

അടുത്തിടെ ആയിരുന്നു മഞ്ജരി വിവാഹിത ആയത്. വലിയ ആഘോഷങ്ങളോ ആഡംബരങ്ങളോ ഇല്ലാതെ സാധാരണ രീതിയിലാണ് താരത്തിന്റെ വിവാഹം നടന്നത്. തന്റെ ബാല്യകാല സുഹൃത്ത് ആയിരുന്ന ജെറിനെ ആാണ് മഞ്ജരി വിവാഹം കഴിച്ചത്.

തിരുവനന്തപുരത്ത് വെച്ച് നടന്ന ലളിതമായ ചടങ്ങിൽ നടൻ സുരേഷ് ഗോപി, ഗായകൻ ജി വേണുഗോപാൽ അടക്കമുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. ചടങ്ങിന് ശേഷം പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരാ. വിദ്യാർത്ഥികൾക്ക് ഒപ്പമാണ് വിരുന്ന് സൽക്കാരം നടത്തിയത്.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പികൊടുത്ത് എല്ലാവർക്കും മാതൃകയാക്കാവുന്ന തരത്തിലാണ് ചടങ്ങുകൾ നടന്നത്. വിവാഹിതയാകാൻ പോകുന്നുവെന്ന സൂചനകളൊന്നും മഞ്ജരി ഒരിക്കൽ പോലും നൽകിയിരുന്നില്ല. കൈയ്യിൽ മെഹന്ദി അണിഞ്ഞുള്ള ചിത്രങ്ങൾ മഞ്ജരി പങ്കുവെച്ചതോടെയാണ് താരം വിവാഹിതയാകാൻ പോവുകയാണെന്ന കാര്യം എല്ലാവരും അറിഞ്ഞത്.

വർഷങ്ങൾക്ക് മുമ്പ് ഒരിക്കൽ വിവാഹിതയായ മഞ്ജരി പിന്നീട് ആ ബന്ധം വേർപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും വിവാഹിത ആകാമെന്ന തീരുമാനത്തിലേക്ക് താൻ എത്തിയതിനെ കുറിച്ച് തുറന്നു പറയുകയാണ് മഞ്ജരി. മസ്‌കറ്റിലെ ഇന്ത്യൻ സ്‌കൂളിൽ ഒന്നിച്ച് പഠിച്ചവരാണെങ്കിലും അന്നൊന്നും ഞങ്ങൾ അധികം സംസാരിച്ചിരുന്നില്ല.

അന്നത്തെ സഹപാഠികളെല്ലാം ചേർന്ന് വാട്സാപ് ഗ്രൂപ്പുണ്ടാക്കിയപ്പോൾ ബാംഗ്ലൂരിലേക്ക് പോവുന്ന കാര്യം പറഞ്ഞിരുന്നു. അങ്ങനെയാണ് ജെറിനെ വീണ്ടും കണ്ടതും സൗഹൃദം ശക്തമായതും. സംസാരത്തിനിടയിൽ വിവാഹത്തെ കുറിച്ച് ജെറിൻ ചോദിച്ചിരുന്നു. നമുക്ക് കല്യാണം കഴിച്ചാലോയെന്ന് ചോദിച്ചപ്പോൾ തമാശ ആണെന്നാണ് കരുതിയത്.

Also Read: സ്വഭാവം വെച്ച് ഭദ്രകാളിയെ പോലെയാണ്, അവളെ അങ്ങനെയാക്കിയത് ജീവിതാനുഭവങ്ങളാണ്, എല്ലാം തികഞ്ഞ പെണ്ണിനെ സ്വന്തമാക്കി ഭാഗ്യവാൻ ആകേണ്ടെന്ന് തീരുമാനിച്ചിരുന്നു ലക്ഷ്മി പ്രിയയുടെ ഭർത്താവ്

കല്യാണം ആലോചിക്കാനായി വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു എങ്കിലും അത് വിശ്വസിച്ചിരുന്നില്ല. എന്നെ മാറ്റിനിർത്തി അമ്മയോടാണ് സംസാരിച്ചത്. ഞങ്ങൾ സന്തോഷത്തിൽ ആയതിനാൽ വിവാഹം നടത്താനായി തീരുമാനിക്കുക ആയിരുന്നു. വ്യത്യസ്ത മത വിഭാഗക്കാരായിട്ടും വിവാഹം നടത്തിയത് അതുകൊണ്ടാണ്.

സ്നേഹം കൊണ്ട് മുന്നേറണമെന്നും മനുഷ്യരായി ജീവിക്കണം എന്നുമാണ് അവർ ഞങ്ങളോട് പറഞ്ഞത്.
ഫ്രണ്ട്സ് ആയിരുന്ന സമയത്ത് വീഡിയോ കോൾ ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ അത് ശരിക്കും മിസ് ചെയ്യുന്നുണ്ട്. ജെറിന് ഭയങ്കര അഡ്ജസ്റ്റ്മെന്റ് മൈന്റാണ്. വലിയ ശാഠ്യക്കാരല്ലാത്തവരാണ് ഞങ്ങൾ.
മുപ്പതുകളിൽ ജീവിക്കുന്നതിന്റെ പക്വത ഞങ്ങൾക്കുണ്ട്.

അതിന്റേതായ മെച്യൂരിറ്റി ഞങ്ങളിലുണ്ടെന്ന് വീട്ടുകാരും മനസിലാക്കിയിട്ടുണ്ട്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നവർ ണ് ഞങ്ങൾ. കല്യാണം കഴിഞ്ഞുള്ള ആദ്യയാത്ര ഖത്തറിലേക്കാണ്. അത് ഞാൻ തനിച്ചാണ് പോകുന്നത് മഞ്ജരി പറയുന്നു.

എത്ര തിരക്കിലാണെങ്കിലും മഞ്ജരി എന്നെ പരിഗണിക്കാറുണ്ട്. മുകിലിൻ മകളെയെന്ന ഗാനമാണ് മഞ്ജരിയുടെ ഗാനങ്ങളിൽ ഏറെയിഷ്ടം എന്ന് ജെറിൻ പറയുന്നു. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപന ത്തിലെ എച്ച് ആർ മാനേജറായ ജെറിൻ പത്തനംതിട്ട സ്വദേശിയാണ്.

Also Read: ഭാര്യയാക്കിയത് റാഗിങ് ചെയ്യാൻ വന്ന സീനിയർ പെൺകുട്ടിയെ; മകളുടെ മുന്നിൽ വെച്ച് റൊമാൻസ് ചെയ്യാൻ സമ്മതിക്കില്ല, അവൾ പൊസസ്സീവ് ആണ്; നടൻ ഷാജു പറയുന്നത് കേട്ടോ

Advertisement