ആരും അറിയാതെ ഒരുമിച്ച് നോമ്പ് തുറക്കാനായിട്ടാണ് അതിൽ കയറിയത്, പക്ഷേ കിട്ടിയത് എട്ടിന്റെ പണി, പ്രണയകാലത്തെ കള്ളത്തരങ്ങളെ കുറിച്ച് കുക്കുവും ദീപയും

816

മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സുഹൈദ് കുക്കു. മറ്റൊരു മതത്തിൽ പെട്ട ദീപയെ ആണ് സുഹൈദ് കുക്കു പ്രണയിച്ച് വിവാഹം കഴിച്ചിരിക്കുന്നത്.

ദിപയെ വിവാഹം ചെയ്തതിനെ കുറിച്ചും അപ്പോൾ നേരിട്ട ചില പ്രശ്നങ്ങളെ കുറിച്ചുമൊക്കെ കുക്കു നേരത്തെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോൾ ഡാൻസ് കോച്ചിങ് സെറ്ററും ഓൺലൈൻ ക്ലാസുമൊക്കെയായി തിരക്കിലാണ് താരദമ്പതികൾ. ഇപ്പോഴിതാ പ്രണയിച്ചിരുന്ന കാലത്തെ ചില കള്ളത്തരങ്ങളെ കുറിച്ചും മറ്റും ഇരുവരും തുറന്നു പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

Advertisements

കഴിഞ്ഞ ദിവസം ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇരുവരും മനസ്സു തുറന്നത്.
പ്രണയിക്കുന്ന കാലത്ത് ഒരുപാട് ഓർമകളുണ്ട്. അതൊന്നും ഇപ്പോൾ പുറത്ത് പറയാൻ സാധിയ്ക്കുകയില്ല. പക്ഷെ പ്രണയ കാലത്തെക്കാൾ ഞാൻ ഏറ്റവും അധികം ആസ്വദിയ്ക്കുന്നത് വിവാഹം ചെയ്ത ശേഷമാണ് എന്ന് കുക്കു പറയുന്നു.

Also Read
എന്നെ കാണുമ്പോൾ മമ്മൂക്ക എഴുന്നേറ്റ് നിൽക്കും, അത്രയേറെ ഡൗൺ ടു എർത്താണ് അദ്ദേഹം: അന്ന രേഷ്മ രാജൻ

ദീപയ്ക്കൊപ്പം സ്വാതന്ത്രത്തോടെ നടക്കാൻ ഇപ്പോഴാണ് സാധിയ്ക്കുന്നത്. പണ്ട് ആരെങ്കിലും കണ്ടാലോ എന്ന ഭയത്തിൽ ഞങ്ങൾ അത്രയ്ക്ക് അധികം പ്രണയം ആസ്വദിച്ചിരുന്നില്ല. പക്ഷെ ഞങ്ങളുടെ പ്രണയത്തിൽ മനോഹരമായ ഓർമകളൊക്കെയുണ്ട്. അരെങ്കിലും കാണുമോ എന്ന് പേടിച്ച് സംസാരം അധികമില്ല. മുഖം കൊണ്ടുള്ള അഭിനയവും മെസേജും ആയിരിക്കും കൂടുതൽ.

ദീപയെ കാണാൻ ഒളിച്ചും പാത്തും പോകുന്നതായിരുന്നു രസം. അങ്ങനെ ബാംഗ്ലൂർ വരെ പോയിട്ടുണ്ട്. അതും നോമ്പ് എടുത്തിട്ട്. ഒരുമിച്ച് നോമ്പ് തുറക്കാനായിരുന്നു പ്ലാൻ. പക്ഷെ അതൊരു കഥന കഥയായിപ്പോയി. നോമ്പ് കാലത്ത് ഒരുമിച്ച് ഒരു നോമ്പ് തുറക്കാം എന്ന പ്ലാനിൽ ദീപയും നോമ്പ് എടുത്തു. ഞാൻ നോമ്പ് എടുത്ത് അവളെ കാണാൻ പോയി.

കെ എസ് ആർ ടി സി ബസ്സിലിരുന്ന് ഒരുമിച്ച് നോമ്പ് തുറക്കാനാണ് പ്ലാൻ. പക്ഷെ ബസ്സിൽ കയറുന്നത് വരെ ആരും കുക്കുവിനെ തിരിച്ചറിയാനും പാടില്ല. അന്ന് ഡി ഫോർ ഡാൻസ് കഴിഞ്ഞ് നിൽക്കുന്ന സമയമാണ്. അങ്ങനെ ദീപ മുന്നിലത്തെ ഡോറിലൂടെയും കുക്കു പിന്നിലത്തെ ഡോറിലൂടെയും ബസ്സിൽ കയറി.പക്ഷെ ബസ്സിൽ ഭയങ്കര തിരക്കായിരുന്നു.

ഒരുമിച്ച് ഇരിക്കാൻ പോയിട്ട്, നിൽക്കാൻ കൂടെ പറ്റുന്നില്ല. എങ്കിൽ പിന്നെ അടുത്ത സ്റ്റോപ്പിൽ ബസ്സ് ഇറങ്ങിയിട്ട് തിരക്കില്ലാത്ത ബസ്സിൽ കയറാം എന്ന് ഞങ്ങൾ മെസേജ് അയച്ചു. അടുത്ത സ്റ്റോപ്പ് എത്തുന്നതിന് മുൻപ് ബസ്സ് ഒന്ന് സ്ലോ ആയപ്പോൾ കുക്കു ചാടി ഇറങ്ങി. ദീപ ഇറങ്ങിയതും ഇല്ല. ബസ്സ് ആ സ്റ്റോപ്പിൽ നിർത്താതെ പോയി.

Also Read
സൗന്ദര്യ പിണക്കം എപ്പോഴും പൃഥ്വിയുമായി ഉണ്ടാകാറുണ്ട്, തനി പൈങ്കിളി ഒലിപ്പീര് പാട്ടുകളാണ് നമ്മുടെ പടത്തിന് വേണ്ടത്, അത് ഉണ്ടാക്കാൻ ദീപക് ദേവിനല്ലാതെ മറ്റാർക്കും പറ്റില്ലെന്നാണ് പറഞ്ഞത് : പൃഥ്വിരാജിനെ കുറിച്ച് ദിപക് ദേവ്

എന്ത് ചെയ്യണം എന്ന് അറിയാതെ കുക്കുവും നിന്ന ഇടത്ത് തന്നെ. അധികം ബസ്സിലൊന്നും കയറി ശീലമില്ലാത്ത കുക്കുവിന് ഇനി എന്ത് ചെയ്യണം എന്ന് ആലോചിക്കാൻ പോലും പറ്റുന്നില്ല. നീ ഏതെങ്കിലും ബൈക്കിലോ ഓട്ടോയിലോ കയറി അടുത്ത സ്റ്റോപ്പിൽ വാ, ഇനി കാണുന്ന സ്റ്റോപ്പിൽ ഞാൻ ഇറങ്ങാം’ എന്ന് ദീപ മെസേജ് അയച്ചു.

പക്ഷെ കുക്കുവിന് പരിചയമില്ലാത്തവരുടെ ബൈക്കിൽ കയറാനും പേടി. അവസാനം കുറച്ച് പ്രായമായ ഒരു ചേട്ടനെ കണ്ടപ്പോൾ ബൈക്കിന് കൈ കാണിച്ച് നിർത്തി. അതിൽ കയറി ദീപയ്ക്ക് അരികിൽ എത്തി. അവസാനം തിരക്കില്ലാത്ത ബസ്സിൽ കയറി വെള്ളം കുടിച്ച് ഞങ്ങൾ നോമ്പ് തുറന്നു എന്നും കുക്കു പറഞ്ഞു.

Advertisement