Home Entertainment

അശ്വതി, കമല, പ്രിയംവദ ഇവരിൽ ആരെയാണ് പ്രേക്ഷകർക്കിഷ്ടം എന്ന് മീരാ ജാസ്മിൻ, ആരാധകർ കടുത്ത മറുപടി കണ്ടോ

80

നിരവധി സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി മാറിയ താരമായിരുന്നു മീരാ ജാസ്മിൻ. ലോഹിത ദാസ് ദിലീപ് ചിത്രം സൂത്രധാരനിലൂടെ സിനിമയിലെത്തിയ മീരാ ജാസ്മിൻ ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയനടിയായി മാറിയിരുന്നു.

പിന്നീട് മലയാളത്തിന് പുറമേ തെന്നിന്ത്യൻ ഭാഷകളിലെല്ലാം നിരവധി സൂപ്പർഹിറ്റ് സിനികളിൽ അഭിനയിച്ച മീരാ ജാസ്മിൻ വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും പൊതു വേദികളിൽ നിന്നും മാറിനിൽക്കുക ആയിരുന്നു. 2014ൽ വിവാഹ ശേഷം മീര സജീവ അഭിനരംഗത്തു നിന്നും പൂർണ്ണമായി വിട്ടുനിന്നിരുന്നു.

Advertisements

Also Read
പഞ്ചാര വാക്കുകൾ പറഞ്ഞ് വിളിച്ചു വരുത്തി സുഖിപ്പിച്ച് കിടത്തി, ഷിജിമോളുടെ സൗന്ദര്യത്തിൽ മയങ്ങിയപ്പെയ മലപ്പുറത്തെ യുവ വ്യവസായിക്ക് നഷ്ടമായത് 38 ലക്ഷം രൂപ

സൂത്രധാരൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും നേടിയിരുന്നു. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിൻ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ്.

ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം ആറു വർഷത്തെ ഇടവേളക്ക് ശേഷമാണി അഭിനയത്തിൽ വീണ്ടും സജീവമാകുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിലാണ് മീരാ ജാസ്മിൻ ഇപ്പോൾ അഭിനയിക്കുന്നത്.

അടുത്തിടെ താരം സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. ഇൻസ്റ്റഗ്രാമിൽ ആണ് താരം ആക്ടീവ് ആയത്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവച്ച ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. താൻ അഭിനയിച്ച കഥാപാത്രങ്ങളിൽ ആരെയാണ് ഇഷ്ടമെന്ന് മീര പ്രേക്ഷകരോട് ചോദിക്കുന്നു.

Also Read
Also Readസൗന്ദര്യ പിണക്കം എപ്പോഴും പൃഥ്വിയുമായി ഉണ്ടാകാറുണ്ട്, തനി പൈങ്കിളി ഒലിപ്പീര് പാട്ടുകളാണ് നമ്മുടെ പടത്തിന് വേണ്ടത്, അത് ഉണ്ടാക്കാൻ ദീപക് ദേവിനല്ലാതെ മറ്റാർക്കും പറ്റില്ലെന്നാണ് പറഞ്ഞത് : പൃഥ്വിരാജിനെ കുറിച്ച് ദിപക് ദേവ്

കസ്തൂരിമാനിലെ പ്രിയംവദ, അച്ചുവിന്റെ അമ്മയിലെ അശ്വതി, സ്വപ്നക്കൂടിലെ കമല, ഗ്രാമഫോണിലെ ജെനിഫർ തുടങ്ങി താരത്തിന്റെ എട്ട് കഥപാത്രങ്ങളാണ് വീഡിയോയിലുള്ളത്. പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളുടെ പേരുമായി രംഗത്തെത്തിയത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് താൻ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയ വിവരം മീരാ ജാസ്മിൻ അറിയിച്ചത്. പിന്നാലെ ഒട്ടേറെ ചിത്രങ്ങൾ താരം പങ്കുവയ്ക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ഏറെ ശ്രദ്ധനേടാറുമുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയാണ് മീരാ ജാസ്മിൻ എത്തുന്നത്.

ഡോ. ഇക്ബാൽ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. മകൾ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാർ ആണ്. മീരാ ജാസ്മിന് പ്രാധാന്യമുള്ള കഥാപാത്രമാണ് മകളിലേത് എന്നാണ് റിപ്പോർട്ട്.

തന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷമെന്ന് മീരാ ജാസ്മിൻ യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ചു കൊണ്ട് പറഞ്ഞിരുന്നു. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകുമെന്നും താരം പറഞ്ഞിരുന്നു.

Advertisement