പഞ്ചാര വാക്കുകൾ പറഞ്ഞ് വിളിച്ചു വരുത്തി സുഖിപ്പിച്ച് കിടത്തി, ഷിജിമോളുടെ സൗന്ദര്യത്തിൽ മയങ്ങിയ യുവ വ്യവസായിക്ക് നഷ്ടമായത് 38 ലക്ഷം രൂപ

3152

യുവ വ്യവസായിയെ തേൻകെണിയിൽ പെടുത്തി കാക്കനാട് തൃക്കാക്കരയിൽ യുവതി തട്ടിയത് ലക്ഷങ്ങൾ. കൊച്ചി കാക്കനാട് എൻജിഒ ക്വാട്ടേഴ്സ് പാലച്ചുവട് എംഐആർ ഫ്ളാറ്റിൽ താമസിക്കുന്ന കുരുംതോട്ടത്തിൽ ഷിജിമോൾ ആണ് പിടിയിലായത്.

34 കാരിയായ ഷിജിമോൾ അതി വിദഗ്ധമായിട്ടാണ് മലപ്പുറം സ്വദേശിയായ യുവ വ്യവസായിയെ തട്ടിപ്പിനിരയാക്കിയത്. 2021 സെപ്റ്റംബർ മുതൽ പരാതിക്കാരന്റെ പക്കൽ നിന്നും 38 ലക്ഷം രൂപയാണ് ഷിജിമോൾ തട്ടിയെടുത്തത്.

Advertisements

Also Read
രണ്ടാമത്തെ ഭർത്താവിൽ ഉണ്ടായ പിഞ്ചു കുഞ്ഞുങ്ങളെ വീട്ടിൽ ഉപേക്ഷിച്ച് മൂന്നാമത്തെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ, മൂന്നാമത്തെ ഒളിച്ചോട്ടത്തിൽ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണിയും

ഷിജിമോൾ തനിക്കൊപ്പമുള്ള യുവാവിന്റെ ന ഗ് ന ദൃശ്യങ്ങളും വീഡിയോകളും പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടൽ. ആറു വർഷം മുമ്പ് എറണാ കുളത്ത് എത്തിയപ്പോഴാണ് സുഹൃത്തു വഴിയാണ് പരാതിക്കാരൻ ഷിജിമോളെ പരിചയപ്പെടുന്നത്.

അന്ന് വാങ്ങിയ ഫോൺ നമ്പറിലേയ്ക്ക് വിളിച്ചപ്പോൾ യുവതി ക്ഷണിച്ചത് അനുസരിച്ചാണ് ഫ്‌ളാറ്റിൽ സന്ദർശനം നടത്തിയിരുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഈ സ്ത്രീ സുഹൃത്തിനെ കാണാനായി കാക്കനാട് പാലച്ചുവട് എംഐആർ ഫ്ലാറ്റിൽ യുവാവ് എത്തിയിരുന്നു.

ഈ സമയം യുവാവിന് മയക്കുമരുന്ന് കലർത്തിയ ശീതളപാനിയം ഷിജിമോൾ നൽകി മയക്കി. തുടർന്ന് വിവസ്ത്രനാക്കിയ ശേഷം കിടക്കയിൽ കിടത്തി ചിത്രങ്ങളും വീഡിയോകളും പകർത്തുകയായിരുന്നു. ന ഗ് ന നാക്കിയ യുവാവിനൊപ്പം ഷിജിമോളും കിടക്കയിൽ കിടന്ന് സെൽഫി ചിത്രങ്ങളും പകർത്തി.

Also Read
സന്തോഷത്തോടെയും സമ്മതത്തോടെയും ആണ് പങ്കാളി കൈമാറ്റത്തിൽ പങ്കെടുത്തതെന്ന് ഭൂരിഭാഗം വീട്ടമ്മമാരുടെ മൊഴി, വെട്ടിലായി പോലീസ്

ഇവരും അടിവസ്ത്രം മാത്രമായിരുന്നു ചിത്രങ്ങൾ പകർത്തിയ സമയം ധരിച്ചിരുന്നതത്രെ. രണ്ട് ദിവസത്തിന് ശേഷം യുവാവിനെ ഷിജിമോൾ ഫോൺ ചെയ്ത് തന്റെ കൈയ്യിൽ ന ഗ് ന ദൃശ്യങ്ങളും വീഡിയോകളും ഉണ്ടെന്നും പണം നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും കുടുംബാംഗങ്ങളെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

ഇത്തരത്തിൽ 20 ലക്ഷത്തോളം രൂപ പണമായി തന്നെ ഷിജിമോൾ കൈക്കലാക്കി. പിന്നീട് താൻ ഗർഭിണിയാണെന്നും ഇനി ഫ്ലാറ്റിൽ താമസിക്കാനാകില്ലെന്നും അതുകൊണ്ട് തനിക്ക് താമസിക്കാൻ വീട് വാങ്ങാൻ പണം നൽകണമെന്നും യുവതി ആവശ്യപ്പെട്ടു.

പണം നൽകിയില്ലെങ്കിൽ താൻ വീട്ടിലേക്ക് വരുമെന്ന് യുവാവിനോട് യുവതി പറഞ്ഞു. 18 ലക്ഷത്തോളം രൂപ വീണ്ടും കൊടുത്തിട്ടും യുവതി ഭീഷണി തുടർന്ന് കൊണ്ടിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ പരാതിക്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചു. തുടർന്നു ഷിജിമോൾ പണം ആവശ്യപ്പെട്ടതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

Advertisement