സൗന്ദര്യ പിണക്കം എപ്പോഴും പൃഥ്വിയുമായി ഉണ്ടാകാറുണ്ട്, തനി പൈങ്കിളി ഒലിപ്പീര് പാട്ടുകളാണ് നമ്മുടെ പടത്തിന് വേണ്ടത്, അത് ഉണ്ടാക്കാൻ ദീപക് ദേവിനല്ലാതെ മറ്റാർക്കും പറ്റില്ലെന്നാണ് പറഞ്ഞത് : പൃഥ്വിരാജിനെ കുറിച്ച് ദിപക് ദേവ്

84

മലയാളത്തിലെ പുതുതലമുറയിലെ മികച്ച സംഗീത സംവിധായകരിലൊരാളാണ് ദീപക് ദേവ്. ടോപ് സിംഗറിൽ വിധികർത്താവായും അദ്ദേഹം എത്തുന്നുണ്ട്. കുരുന്ന് ഗായകരെ പോത്സാഹിപ്പിക്കുന്ന ഷോയിൽ എം.ജി ശ്രീകുമാറിനും അനുരാധയ്ക്കും മധു ബാലകൃഷ്ണനുമൊപ്പമായാണ് ദീപക് ദേവ് എത്തുന്നത്.

ദീപക് ദേവ് സിനിമാ സംഗീതരംഗത്തെത്തിയിട്ട് 19 വർഷങ്ങൾ കഴിഞ്ഞു. മധുരസുന്ദരമായ ഗാനങ്ങളും ത്രസിപ്പിക്കുന്ന ഈണങ്ങളും തനിക്ക് വഴങ്ങുമെന്ന് ദീപക് തെളിയിച്ചു. പൃഥ്വിരാജ്-മോഹൻലാൽ ചിത്രം ബ്രോ ഡാഡിയിലെ ഗാനങ്ങൾ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ദീപക് ദേവ്. ഒപ്പം ഒരുപിടി ചിത്രങ്ങളുടെ സംഗീതം ഒരുക്കുന്നതിന്റെ പണിപ്പുരയിലുമാണ് അദ്ദേഹം.

Advertisements

ALSO READ

ഭാര്യക്ക് പ്രസവവേദന ഭർത്താവിന് വയറുവേദന : ആശുപത്രിയിൽ നിന്നുള്ള രസകരമായ വീഡിയോയുമായി മൃദുല വിജയ്

ഗായിക രേണുക ഗിരിജന്റെ മകളായ സ്മിതയെയാണ് ദീപക് ദേവ് വിവാഹം ചെയ്തത്. രേണുയുടെ ഒപ്പം റെക്കോർഡിംഗിന് കമ്പനിയായിട്ട് വന്നതാണ് സ്മിത. അന്ന് ദീപക് കീബോർഡ് പ്ലയറാണ്. പ്രൊപ്പോസൽ സംഭവങ്ങളൊന്നുമുണ്ടായിരുന്നില്ല. അന്ന് അവൾ വേറെ കോളേജിലായിരുന്നു. ക്ലാസ് കട്ട് ചെയ്ത് കാണാൻ പോവുന്നതിന്റെ ബുദ്ധിമുട്ട് മനസിലാക്കിയാണ് എന്റെ കോളേജിൽ അഡ്മിഷൻ ശരിയാക്കിക്കൊടുത്തത്. സ്മിതയും പാടാറുണ്ട്.

ബ്രോ ഡാഡി ഇക്കഴിഞ്ഞ ജനുവരി 26 മുതലാണ് ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്ത് തുടങ്ങിയത്. ലോക്ക് ഡൗൺ കാലത്ത് പൃഥ്വിരാജ് വിളിച്ച് ബ്രോ ഡാഡിയുെട ഭാഗമാകാൻ ക്ഷണിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ദീപക് ദേവ് ഇപ്പോൾ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദീപക് ദേവ് വിശേഷങ്ങൾ പങ്കുവെച്ചത്. ‘സൗന്ദര്യ പിണക്കം എപ്പോഴും പൃഥ്വിയുമായി ഉണ്ടാകാറുണ്ട്. ഇപ്രാവശ്യം അത് കുറച്ച് അധികം ഉണ്ടായി. അധിക സമയം നീണ്ടുനിൽക്കാറില്ല. ഇപ്രാവശ്യം പുള്ളി കളിയാക്കികൊണ്ടാണ് വിളിച്ചത് തന്നെ. നമുക്കൊന്ന് കൂടണ്ടേ എന്നാണ് ചോദിച്ചത്. പൃഥ്വി എന്നെ ഒരുപാട് നാളായിരുന്നു വിളിച്ചിട്ട്. നമ്മളെയൊക്കെ ഓർമയുണ്ടോ എന്ന് പൃഥ്വിയോട് ഞാൻ ചോദിച്ചു. അപ്പോൾ എന്നോട് പറഞ്ഞു. ഞാൻ മറന്നിട്ടൊന്നുമില്ല. ദീപക് ദേവിനെ വേണ്ടുന്ന സമയത്ത് ഞാന് ദീപക് ദേവിനെ തന്നെയല്ലേ തന്നെയല്ലേ വിളിക്കൂവെന്ന്.’

‘നമുക്കൊന്ന് കൂടണ്ടേയെന്ന് ചോദിച്ചപ്പോൾ… ഞാൻ ചോദിച്ചു… ഈ ലോക്ക് ഡൗൺ സമയത്ത് തന്നെ വേണോ എമ്പുരാനെന്ന്? അതെന്താ എമ്പുരാന് മാത്രമെ ചെയ്യുകയുള്ളോ എന്ന് ചോദിച്ചു. എമ്പുരാന് മുമ്പ് മറ്റൊരു സിനിമാ ചെയ്യാൻ പോവുകയാണ് എന്ന് പറഞ്ഞു. ചെറിയ പടമാണ് പെട്ടന്ന് കാര്യങ്ങൾ ഉടൻ ചെയ്യണമെന്ന് പറഞ്ഞു. എന്തുകൊണ്ടാണ് പെട്ടന്ന് എന്നെ ഓർത്തത് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ വീണ്ടും മാസ് മറുപടി എത്തി. ചിലതൊക്കെ ദീപക് ദേവിന് മാത്രമെ ചെയ്യാൻ പറ്റൂവെന്ന്…അപ്പോൾ ഞാൻ ചോദിച്ചു അതെന്താ ദീപക് ദേവ് മാത്രം ചെയ്യാൻ പറ്റൂവെന്ന് പറഞ്ഞത് എന്ന്. പൃഥ്വിയുടെ മറുപടി അപ്പോൾ ഇങ്ങനെയായിരുന്നു. തനി പൈങ്കിളി ഒലിപ്പീര് പാട്ടുകളാണ് നമ്മുടെ പടത്തിന് വേണ്ടത്. അത് ഉണ്ടാക്കാൻ ദീപക് ദേവിനല്ലാതെ മറ്റാർക്കും പറ്റില്ലെന്ന് പറഞ്ഞു. ഒടിടി തുറന്നാൽ ഡാർക്ക് മൂവീസ് ആണ് കൂടുതൽ അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു ഫാമിലി കോമഡി ചിത്രം ചെയ്യാൻ തീരുമാനിച്ചതെന്ന് കഥ കേൾക്കാൻ പോയപ്പോൾ പൃഥ്വിരാജ് പറഞ്ഞു’ ദീപക് ദേവ് പറയുന്നു.

പൃഥ്വിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായിരുന്നു ബ്രോ ഡാഡി. മീന, കനിഹ, കല്യാണി, ലാലു അലക്‌സ്, ജഗദീഷ്, സൗബിൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.

ALSO READ

ആകെ ഒരു സീരിയലാണ് ഒന്നിച്ച് ചെയ്തത്, പ്രണയിക്കാനുള്ള സമയമുണ്ടായിരുന്നില്ലെങ്കിലും അങ്ങനെയൊരു അന്തരീക്ഷമുണ്ടായിരുന്നു : പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രാഹുൽ മോഹനും കീർത്തി ഗോപിനാഥും

ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്യാൻ പോവുകയാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. തെലുങ്ക് നിർമാതാവായ സുരേഷ് ബാബുവാണ് ചിത്രത്തിന്റെ റീമേയ്ക്ക് അവകാശത്തിനായി ബ്രോ ഡാഡിയുടെ നിർമാതാക്കളെ സമീപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് മലയാളത്തിൽ മോഹൻലാലും പൃഥ്വിയും അവതരിപ്പിച്ച അച്ഛൻ-മകൻ വേഷം തെലുങ്കിൽ അവതരിപ്പിക്കുക വെങ്കിടേഷ് ദഗുബാട്ടിയും റാണ ദഗുബാട്ടിയുമാകും. എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഈ വാർത്തകളിൽ ഔദ്യോഗിക സ്ഥിരീകരണം ഇതു വരെയും വന്നിട്ടില്ല.

 

Advertisement