രണ്ട് വിവാഹ ബന്ധത്തിലും കിട്ടിയത് എട്ടിന്റെ പണി: കൊട്ടാരം വീട്ടിലെ അപ്പൂട്ടനിലെ ജയറാമിന്റെ നായികയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

5386

1989ൽ പുറത്തിറങ്ങിയ സ്വന്തമെന്ന് കരുതി എന്ന മലയാള ചിത്രത്തിൽ ബാലതാമായി തന്റെ അഭിനയ ജീവിതം ആരംഭിച്ച താരസുന്ദരിയായിരുന്നു നടി ശ്രുതി. പിന്നീട് 1998ൽ രാജസേനൻ ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ നായികയായി എത്തിശ്രുതി.

അതിന് ശേഷം സത്യൻ അന്തിക്കാട് ഒരുക്കിയ ഒരാൾ മാത്രം എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായും ശ്രുതി എത്തി. കൊട്ടാരം വീട്ടിലെ അപ്പൂട്ടനും ഒരാൾ മാത്രം എന്ന മമ്മൂട്ടി ചിത്രവും താരത്തിന് വിജയം സമ്മാനിച്ചതോടയെ കൈനിറയെ ചിത്രങ്ങൾ നടിയെ തേടിയെത്തി. കന്നഡക്കാരിയായ ശ്രുതിയുടെ യഥാർത്ഥ പേര് പ്രയദർശിനി എന്നാണ്.

Advertisements

കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി എത്തി മലയാളികളുടെ മനസ് കീഴടക്കിയ ശ്രുതി കന്നഡക്കാരിയാണെന്ന് ആരാധകരിൽ പലർക്കും അറിയില്ല. നിരവധി സിനിമകളിൽ നായികയയി തിളങ്ങിയിട്ടുണ്ടെങ്കിലും അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത ശേഷം രാഷ്ട്രീയ രംഗത്തേക്ക് ചുവട് മാറ്റുകയായിരുന്നു.

ബിജെപി വനിതാ വിംങ് ചീഫ് സെക്രട്ടറി ചുമതല വഹിച്ചു വരുകയാണ് താരം ഇപ്പോൾ. തുടർച്ചയായ സിനിമകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് താരം അഭിനയിത്തിൽ നിന്നും ഇടവേളയെടുത്തത് എന്നാൽ ശ്രുതിയുടെ ജീവിതവും പരാജയമായി മാറുകയായിരുന്നു.

സംവിധായകൻ എസ് മഹേന്ദ്രനെ ആദ്യം വിവാഹം കഴിച്ചെങ്കിലും ഇ ബന്ധം അധിക നാൾ നീണ്ടുനിന്നില്ല. മഹേന്ദ്രന്റെ സ്ഥിരം നായികയായി തിളങ്ങിയ ശ്രുതി വനിതാ ശിശു ക്ഷേമ വകുപ്പിന്റെ അധ്യക്ഷ ചുമതല വഹിക്കുമ്പോളാണ് ഇരുവരും വേർപിരിയുന്നത്. പിന്നീട് 2013ൽ പത്രപ്രവർത്തകനായ ചക്രവർത്തി ചന്ദ്രചൂഢനെ ശ്രുതി രണ്ടാം വിവാഹം കഴിക്കുകയായിരുന്നു.

ബിഗ്ബോസ് കന്നഡ പതിപ്പിലും വിജയായി മാറിയതോടെ പിന്നീട് താരത്തിനെ തേടി സിനിമയിൽ നിന്നും ഓഫറുകൾ വന്നെങ്കിലും ചെറിയ വേഷങ്ങൾ ചെയ്ത ശേഷം രാഷ്ട്രീയത്തിൽ സജീവമാവുകയായിരിന്നു. മികച്ച നടിയ്ക്കുള്ള കർണാടക സർക്കാരിന്റെ സംസ്ഥാന അവാർഡ് സ്വന്തമാക്കിയ ശ്രുതി നൂറിൽ അധികം സിനിമകളിലും പാരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

ഇതിനിടെ ദാമ്പത്യ ജീവിതത്തിൽ പല പ്രതിസന്ധികൾ ഉണ്ടായി. മഹേന്ദ്രൻ വരുത്തിവെച്ച സാമ്പത്തിക ബാധ്യതകളായിരുന്നു ഇതിൽ പ്രധാന കാരണമായത്. മാത്രമല്ല നടിക്കുമേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇതിന് കാരണമായി ഇരുവരും പിരിയുകയും ചെയ്തു. വിവാഹമോചനത്തിന് ശേഷം എട്ട് വർഷമായി കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് ശ്രുതി പ്രതികരിച്ചത്.2009ൽ നിയമപരമായി ഇരുവരും പിരിഞ്ഞു.

2013ൽ പത്രപ്രവർക്കനും എഴുത്തുകാരനുമായ ചക്രവർത്തി ചന്ദ്രചൂഢനെ ശ്രുതി രണ്ടാം വിവാഹം ചെയ്തു. എന്നാൽ ഇതിനെതിരെ ആദ്യ ഭർത്താവ് മഹേന്ദ്രൻ രംഗത്തെത്തി.രാഷ്ട്രീയത്തിൽ ഇറങ്ങിയതിന് ശേഷം ശ്രുതി ചക്രവർത്തിയുമായി പ്രണയത്തിൽ ആയിരുന്നു എന്നും ഓഫീസിൽ പോകുന്ന സമയം തന്നോട് മറ്റൊരു കാറിൽ വരാൻ പറഞ്ഞ ശേഷം ശ്രുതിയും ചക്രവർത്തിയും ഒരു കാറിൽ പോകുമായിരുന്നു എന്നും മഹേന്ദ്രൻ പറഞ്ഞു.

പക്ഷെ ചക്രവർത്തിയുമായുള്ള ശ്രുതിയുടെ ബന്ധവും അധികം വൈകാതെ അവസാനിച്ചു.ആദ്യ ഭാര്യ മഞ്ജുളയുമായി വിവാഹ മോചനം നേടാതെയായിരുന്നു ചക്രവർത്തി ശ്രുതിയെ വിവാഹം ചെയ്തത് എന്ന ആരോപണം ഉയർന്നു. വിവാഹിതനും കുഞ്ഞിന്റെ അച്ഛനും ആണ് എന്നുള്ള ബന്ധം മറച്ചുവെച്ചാണ് ശ്രുതിയെ ചക്രവർത്തി വിവാഹം ചെയ്തത്.

സത്യങ്ങൾ അറിഞ്ഞപ്പോൾ ശ്രുതി ചക്രവർത്തിയെ തള്ളിപ്പറഞ്ഞു.അതിനു പിന്നാലെ മഞ്ജുള കോടതിയെ സമീപിക്കുകയും ചെയ്തു. വിവാഹ ബന്ധം വേർപെടുത്താത്തതിനാൽ ശ്രുതിയുമായുള്ള ചക്രവർത്തിയുടെ കല്യാണം കോടതി അസാധുവാക്കി.

എന്നാൽ പിന്നീട് മറ്റൊരു വിവാദത്തിനും ഈ ബന്ധം ഇടം പിടിച്ചു.വീട്ടിലെ വേലക്കാരിയെ ഉപയോഗിച്ച് ചക്രവർത്തി തന്റെ രഹസ്യങ്ങൾ ചോർത്തി എവന്നും ആദ്യ ബന്ധത്തിലെ മകളെ ഇയാൾ ശല്യം ചെയ്യുന്നു എന്നും ആരോപിച്ച് ശ്രുചി രംഗത്ത് എത്തി. രണ്ടാം വിവാഹവും പരാജയപ്പെട്ടതോടെ രാഷ്ട്രീയത്തിൽ ശ്രദ്ധ പതിപ്പിച്ചു. ഇതിനിടെ 2016ൽ ശ്രുതി ബിഗ് ബോസ് കന്നഡ പതിപ്പിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. ഇപ്പോൾ മകൾക്കൊപ്പമാണ് താരത്തിന്റെ താമസം.

Advertisement