ഇന്ദ്രൻസ് ആണ് നായകനെങ്കിൽ നായികയായി അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞ് ആ രണ്ട് സൂപ്പർ നടികളും അന്ന് പിൻമാറി, പിന്നെ സംഭവിച്ചത് ഇങ്ങനെ

64559

വസ്ത്രാലങ്കാര സഹായിയായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടൻമാരിൽ ഒരാളായി മാറിയ താരമാണ് ഇന്ദ്രൻസ്. ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഇന്ദ്രൻസ് എന്ന അതുല്യ താരത്തെ അറിയാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല.

വസ്ത്രലങ്കാര മേഖലയിൽ നിന്ന് അദ്യം ചെറിയ വേഷങ്ങളിൻ അഭിനയിച്ച് പിന്നീട് മുഴുനീള കോമഡി വേഷങ്ങളിലും അവിടെനിന്നും നായകനായും സ്വഭാവ നടനായും ഒക്കെ മാറുകയായിരുന്നു ഇന്ദ്രൻസ്. മലയാള സിനിമയിലെ അതുല്യ താരമായി താരം വളർന്ന ഇന്ദ്രൻസ് ആളൊരുക്കം എന്ന സിനിമയിൽ കൂടി 2018ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടി എടുത്തിരുന്നു.

Advertisements

ആദ്യകാലത്ത് ഹാസ്യ താരമായി എത്തിയ ഇന്ദ്രൻസിന്റെ കോമഡി രംഗം കണ്ട് ചിരിക്കാത മലയാളികൾ ഉണ്ടാവില്ല. എന്നാൽ പിന്നീട് ക്യാരക്ടർ വേഷങ്ങൾ ചെയ്യാൻ ആരംഭിച്ച് എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിൽ ആണ് താരം ഇപ്പോൾ മലയാള സിനിമയിൽ അഭിനയിക്കുന്നത്. എന്നാൽ മുമ്പ് ഒരിക്കൽ മലയാള സിനിമയിലെ രണ്ട് നായികമാർ അദ്ദേഹത്തിന്റെ നായിക ആയി അഭിനയിക്കാൻ പറ്റില്ല എന്ന പറഞ്ഞ സംഭവം ഏറെ ചർച്ചയായി മാറിയിരുന്നു.

Also Read
അന്ന് ബാപ്പയുടെ കൂടെ പുറത്ത് പോയപ്പോൾ ഭാര്യ ആണോ എന്നാണ് ഒരു സുഹൃത്ത് ചോദിച്ചത്, ഞാൻ ഞെട്ടിപ്പോയി, ഷിബിലയുടെ വാക്കുകൾ

ബുദ്ധൻ ചിരിക്കുന്നു എന്ന സിനിമയിൽ ചാർളി ചാപ്ലിന്റെ വേഷത്തിൽ ആയിരുന്നു ഇന്ദ്രൻസ് എത്തിയത്. ഇതിൽ നായിക ആയി ആദ്യം തീരുമാനിച്ചത് നടി ആശാ ശരത്തിനെ ആയിരന്നു. എന്നാൽ ഇന്ദ്രൻസ് ആണ് നായകൻ എന്നത് അറിഞ്ഞ ആശാ ശരത് ഈ സിനിമയിൽ താൻ നായിക ആവാൻ പറ്റില്ല എന്ന് പറഞ്ഞ് പിൻമാറി.

ഇന്ദ്രൻസിന്റെ നായികയായി അഭിനയിച്ചാൽ എന്റെ കരിയറിനെ ബാധിക്കും എന്നാണ് ആശാ ശരത് പറഞ്ഞത്. പിന്നീട്
ആശാ ശരത്തിന് പകമായിട്ട് നടി ലക്ഷ്മി ഗോപാലസ്വാമിയെ ആണ് സംവിധയകാൻ വിളിക്കുന്നത്. ആദ്യം ഈ വേഷം ഇരുകൈയ്യും നീട്ടി ഏറ്റുവാങ്ങിയ ലക്ഷ്മി ഗോപാല സ്വാമി ചിത്രത്തിന്റെ പൂജയിക്ക് എത്തിയപ്പോൾ ആണ് കാല് മാറുന്നത്.

കാരണം താരം ഇന്ദ്രൻസ് എന്ന് കേട്ടപ്പോൾ കരുതിയപ്പോൾ അത് ഇന്ദ്രജിത്ത് എന്നായിരുന്നു. എന്നാൽ ഇന്ദ്രജിത്ത് അ ല്ല നായകൻ എന്നറിഞ്ഞ ലക്ഷ്മി ഗോപാല സ്വാമി ഇന്ദ്രൻസിന്റെ നായിക ആയിട്ട് ആണെങ്കിൽ പറ്റില്ല എന്ന് പറഞ്ഞ് പിൻമാറുക ആയിരുന്നു.

ഇന്ദ്രൻസിന് പകരം ഇന്ദ്രജിത്് ആണെങ്കിൽ ഞാൻ അഭിനയിക്കാം എന്നാണ് താരം പറഞ്ഞത്. അതേ സമയം ഇന്ദ്രൻസ് പിന്നീട് മലയാള സിനിമയിലെ മികച്ച താരമായി മാറുകയും നിരവധി അവാർഡുകൾ വാങ്ങി എടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴും മലയാള സിനിമയിൽ ഒന്നിനൊന്ന് പോന്ന മികച്ച വേഷങ്ങളുമായി തിളങ്ങി നിൽക്കുകയാണ് ഇന്ദ്രൻസ്.

Also Read
ഞങ്ങൾ ഒരുമിച്ച് ഒരു കട്ടിലിൽ കിടന്ന് ഇളകി മറിയുമ്പോൾ ആ വികാരം ആയിരുന്നില്ല ഉണ്ടായിരുന്നത്: സ്വാസികയും ആയുള്ള ചൂടൻ രംഗങ്ങളെ കുറിച്ച് അലൻസിയർ

Advertisement