ആ ഭീഷണി പേടിച്ചാണ് ഒരു കൊല്ലം മുഴുവൻ ഞാൻ ജീവിച്ചത്, അമ്മയോട് പറയാനും പേടി ആയിരുന്നു, ഇപ്പോഴും ആ രഹസ്യംആർക്കും അറിയില്ല: നവ്യാ നായരുടെ വെളിപ്പെടുത്തൽ

497

കലോൽസവ വേദിയിൽ നിന്നും സിനിമയിലെത്തി പിന്നീട് മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യാ നായർ. സിബി മലയിൽ ഒരുക്കിയ ഇഷ്ട്ടം എന്ന സിനിമയിൽ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ല.

രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിൽ ആയിരുന്നു ഇഷ്ട്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുക ആയിരുന്നു നവ്യാ നായർ. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയിൽ നായിക പദത്തിൽ ഏറ്റവും മുൻനിരയിൽ ഉയർന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായർ.

Advertisements

പത്താം ക്ലാസ്സിൽ പഠിക്കവേ ആണ് താരം സിനിമയിൽ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനൻ, പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ, ചതിക്കാത്ത ചന്തു, ജലോൽസവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ നവ്യ നായികയായി എത്തി. തമിഴികത്തും നായികയായി നവ്യ നായർ തിളങ്ങിയിരുന്നു. കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാർഡ് നേടിയ ഒരു നടി കൂടിയാണ് നവ്യ നായർ.

Also Read
എല്ലാം തകർന്ന് നാശത്തിന്റെ വക്കിൽ നിന്നിരുന്ന സമയത്ത് എന്നേയും കുടുംബത്തേയും കരകയറ്റിയത് കൃപാസനം: ധന്യ മേരി വർഗീസിന് പിന്നാലെ കൃപാസനത്തെ കുറിച്ച് നടി അശ്വതി

വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. സിനിമാ ലോകത്ത് നിന്നും വിട്ടുനിന്ന താരം കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു എങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കു വെക്കാൻ താരം മറന്നിരുന്നില്ല. എന്നാൽ പത്തു വർഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്.

വികെ പ്രകാശിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിൽ രാധാമണി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു നവ്യ. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നവ്യയ്ക്ക് വലിയ സ്വീകരണം ആണ് പ്രേക്ഷകർക്ക് ഇടയിൽ നിന്നും ലഭിച്ചത്.

അത സമയം മുൻപ് ഒരിക്കൽ നവ്യാ നായർ പങ്കുവച്ച തന്റെ സ്‌കൂൾ ഓർമ്മകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. ഒരു കുട്ടിയുടെ ഭീഷണി കാരണം ഒരു വർഷം ഭയന്നിരുന്ന രസകരമായ കാര്യങ്ങൾ ആയിരുന്നു നവ്യാ നായർ പങ്കുവെച്ചത്. ഒന്നാം ക്ലാസിലാണ് ഞാൻ അന്ന് പഠിക്കുന്നത്. കായംകുളത്തെ ഞങ്ങളുടെ വീടിന്റെ തൊട്ടടുത്താണ് സെന്റ്മേരീസ് ഗേൾസ് ഹൈസ്‌കൂൾ.

സ്‌കൂളിൽ എല്ലാവരും പരസ്പരം ഫുൾ നെയിം ആണ് വിളിക്കുന്നത്. എടീ പോടീ എടോ ഇത്തരം വിളികൾ ഒന്നുമില്ല. ഒരു ദിവസം എന്തോ പറഞ്ഞപ്പോൾ തൊട്ടടുത്തിരുന്ന കുട്ടിയോട് താനൊന്ന് പോടോ എന്ന് വെറുതേ പറഞ്ഞു. അത് ആ കുട്ടി വലിയ പ്രശ്നമാക്കി. കുട്ടി വലിയ പ്രശ്നമായി എടുത്തതോടെ ഞാനും എന്തോ തെറ്റ് ചെയ്തുവെന്ന ഭാവം എനിക്കും വന്നു. പോടോ എന്ന് വിളിച്ചത് ടീച്ചറോട് പറയാതിരിക്കണമെങ്കിൽ എന്റെ ഇന്റർവെൽ സ്നാക്സ് കൊടുക്കണമെന്നാണ് ആ കുട്ടി ആവശ്യപ്പെട്ടത്.

Also Read
സ്വാസികയ്ക്ക് കയറിച്ചെല്ലാനുള്ള വീട്ടിലെ വാഴ നശിച്ചു, സങ്കടം കൊണ്ട് പറഞ്ഞത് കേട്ടോ എന്നൊക്കെയാണ് അവർ പറഞ്ഞത്: ഉണ്ണി മുകുന്ദനും ആയുള്ള ഗോസിപ്പുകളെ കുറിച്ച് സ്വാസിക

ടീച്ചറോട് പറയാതിരിക്കാൻ കൊടുക്കേണ്ടി വന്നത് എന്റെ ഒരു വർഷത്തെ എന്റെ ഇന്റർവെൽ സ്നാക്സാണ്. ചെറിയ കുട്ടികൾക്ക് ഇന്റർവെല്ലിന് കഴിക്കാൻ സ്നാക്സ് കൊണ്ടുപോകുന്ന പതിവ് ഉണ്ടായിരുന്നു. ആ കൊല്ലം മുഴുവൻ ഞാൻ കൊണ്ടു വരുന്ന സ്നാക്സ് ആ കുട്ടിയുടെ ഭീഷണി ഭയന്ന് അവൾക്ക് കൊടുക്കും. ഞാൻ ഒന്നും കഴിക്കാതെയിരിക്കും. വീട്ടിൽ സ്പെഷൽ സ്നാക്സ് വാങ്ങുമ്പോൾ അമ്മ അതെടുത്ത് മാറ്റി വയ്ക്കും. എന്നിട്ട് എന്നോട് പറയും, നാളെ സ്‌കൂളിൽ പോകുമ്പോൾ തരാമെന്ന്.

എന്റെ പൊന്നമ്മേ കൊണ്ടു പോകുന്നതൊന്നും എനിക്ക് കഴിക്കാൻ പറ്റില്ല എന്ന് പറയണമെന്നുണ്ട്. അമ്മയുടെ കയ്യിൽ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി. അതുകൊണ്ട് ആ രഹസ്യം ഞാൻ ആരോടും പറഞ്ഞില്ല. ചുരുക്കി പറഞ്ഞാൽ ഒരു കൊല്ലം എന്റെ സ്നാക്സ് മുഴുവൻ അവൾ കഴിച്ചു. പരീക്ഷ ഒക്കെ വരുമ്പോൾ അവൾക്കറിയാത്തത് ഒക്കെ ഞാൻ കാണിച്ചു കൊടുക്കണം. രണ്ടാം ക്ലാസ് ആയപ്പോൾ ആ കുട്ടി വേറെ ക്ലാസിലായി. അന്നു മുതലാണ് ഞാൻ ശ്വാസം നേരെ വിട്ടത് എന്നും നവ്യ നായർ വ്യക്തമാക്കിയിരുന്നു.

Advertisement