എല്ലാം തകർന്ന് നാശത്തിന്റെ വക്കിൽ നിന്നിരുന്ന സമയത്ത് എന്നേയും കുടുംബത്തേയും കരകയറ്റിയത് കൃപാസനം: ധന്യ മേരി വർഗീസിന് പിന്നാലെ കൃപാസനത്തെ കുറിച്ച് നടി അശ്വതി

374

ഒരു കാലത്ത് മലയാളം കുടുംബപ്രേക്ഷകർക്ക് ഏറെ സൂപരിചിതയായ നടിയായിരുന്നു അശ്വതി. മികച്ച നിരവധി പരമ്പരകളിൽ വേഷം ഇട്ട അശ്വതി എന്ന നടിയെ പറ്റി കേൾക്കുമ്പോൾ തന്നെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഒരു വില്ലത്തിയുടെയും, ഒരു മാതാവിന്റെയും രൂപമാകും തെളിയുക.

ഇരു വേഷങ്ങളും അതിന്റേതായ വെടിപ്പിലാണ് അശ്വതി കൈകാര്യം ചെയ്തത്. കുങ്കുമപ്പൂവ് എന്ന സീരിയയിൽ അമല എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചും അൽഫോൺസാമ്മയെ അവതരിപ്പിച്ചും പ്രേക്ഷക പ്രീതിനേടിയ അശ്വതിയെ ആരും മറക്കാനിടയില്ല. അഭിനയത്തിൽ തിളങ്ങി നിന്നപ്പോഴാണ് താരം വിവാഹിത ആയതും യുഎഇയിലേക്ക് ഭർത്താവിന്റെ ഒപ്പം പറന്നതും.

Advertisements

താൻ അഭിനയം നിർത്തിയിയിട്ടെല്ലെന്ന് താരം പറയുമ്പോഴൊക്കെ പ്രേക്ഷകരും ആകാംഷയിൽ തന്നെ ആയിരുന്നു. അത്രത്തോളം അശ്വതി എന്ന നടിയെ പ്രേക്ഷകർ സ്വീകരിച്ചിരുന്നു. പ്രസില്ല ജെറിൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. കുങ്കുമ പ്പൂവ് സീരിയലിൽ കലക്കൻ അഭിനയം കാഴ്ച്ച വെച്ച നടി കുറച്ച് കാലങ്ങളായി അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ്. വിവാഹശേഷം ഭർത്താവിനൊപ്പം ഷാർജയിലാണ് താരത്തിന്റെ താമസം.

Also Read
ആകാശത്തും പണികിട്ടി സൂപ്പർ താരം റാണ ദഗുബട്ടി; ഇൻഡിഗോ സർവ്വീസിനെതിരെ താരം

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അശ്വതി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ സീരിയൽ നടി ധന്യ മേരി വർഗീസിന് പിന്നാലെ കൃപാസനത്തെ കുറിച്ച് സാക്ഷ്യം പറഞ്ഞ് എത്തിയിരിക്കുകയാണ് അശ്വതിയും. എല്ലാം തകർന്ന് നാശത്തിന്റെ വക്കിൽ നിന്നിരുന്ന സമയത്ത് തന്നേയും കുടുംബത്തേയും മാതാവ് കരകയറ്റിയത് കൃപാസനത്തിലെ നിർദേശം അനുസരിച്ച് പ്രാർഥിച്ചപ്പോഴാണ് എന്നാണ് അശ്വതി പറയുന്നത്.

സോഷ്യൽ മീഡിയയിലൂടെയാണ് അശ്വതി കൃപാസനത്തെക്കുറിച്ച് പറഞ്ഞത്. കൃപാസനം പത്രവും ധന്യയുടെ സാക്ഷ്യം പറച്ചിലും ആണല്ലോ ഇപ്പോൾ ചർച്ചാ വിഷയം. എന്നാൽ എന്റെ ഒരു അനുഭവം പങ്കുവെക്കട്ടെ, 2018 അവസാനം 2019 തുടക്കമാണ് ജീവിതത്തിൽ നേരിടാവുന്നതിൽ വെച്ച് ഏറ്റവും വലിയൊരു പ്രതിസന്ധി കാലഘട്ടം ഞങ്ങൾക്ക് ഉണ്ടായിരുന്നത്.

നാളെ എന്ത് എന്ന് ഉറപ്പില്ലാത്ത നാളുകൾ. ചുറ്റിനും നിൽക്കുന്നത് കൂടെ നിന്ന് തകർത്തവരും ഒന്ന് തകർന്നപ്പോൾ നൈസായി ഒഴിഞ്ഞ് പോയവരും. ഞങ്ങളെ മനസിലാക്കിയവർ ഉണ്ടെങ്കിലും കൈയിലെണ്ണാവുന്ന വളരെ ചുരുക്കം പേർ. ജീവിക്കണോ മരിക്കണോ എന്നുള്ള ആലോചനയുടെ നാളുകൾ. ആ സമയത്ത് എന്റെ നാത്തൂൻ പറഞ്ഞാണ് കൃപാസനത്തെ കുറിച്ച് അറിയുന്നത്.

ഞാൻ കൃപാസനം വെബ്‌സൈറ്റിൽ കയറി നോക്കി അതിൽ ലൈറ്റ് എ കാൻഡിൽ റിക്വസ്റ്റ് പ്രയർ എന്ന് കണ്ടപ്പോൾ ഞാൻ അതിൽ ഞങ്ങൾക്ക് സംഭവിച്ച വിഷമങ്ങളും ഒരു വഴി കാണിച്ചുതരാനും മാതാവിനോട് അപേക്ഷിച്ച് പ്രാർത്ഥിച്ചുകൊണ്ട് ഒരു പ്രയർ റിക്വസ്റ്റ് എഴുതി അയച്ചു.സംഭവിച്ച ആ അത്ഭുതം എനിക്ക് എങ്ങനെ വിവരിച്ച് എഴുതണം എന്നറിയുന്നില്ല.

ഒരു കച്ചിത്തുരുമ്പ് കിട്ടുക എന്നൊക്കെ പറയുന്നപോലെ ഞങ്ങൾക്ക് ഒരു ജീവിത മാർഗമാണ് മാതാവ് തെളിയിച്ച് തന്നത്. ശരിക്കും ഞങ്ങളുടെ ജീവിതം മാറി മറിയുകയായിരുന്നു. അതുകൊണ്ട് ഞാൻ വിശ്വസിക്കുന്നുണ്ട് ആ ഒരു പ്രയർ റിക്വസ്റ്റിലൂടെയാണ് ഞങ്ങൾക്ക് അത്ഭുതം നടന്നതെന്ന്. വിശ്വാസമില്ലാത്തവരുടെ വിശ്വാസം പോലെതന്നെ ആണല്ലോ വിശ്വസിക്കുന്നവരുടെ വിശ്വാസം… ഏത്?.

Also Read
പ്രതികരിച്ചപ്പോൾ സീരിയലിൽ നിന്നും പുറത്താക്കി, സ്വന്തം ഭാര്യയെ കുറിച്ചുപോലും അയാൾ അശ്ലീല കമന്റ് പറയും; മഹിമയുടെ വെളിപ്പെടുത്തൽ

അതുകൊണ്ട് വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അല്ലാത്തവർ വിശ്വസിക്കാതിരിക്കട്ടെ. ഇതിന്റെ പേരിൽ കളിയാക്കിയും പരിഹസിച്ചും സമയം കളയാൻ നിൽക്കാതെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ളത് ചെയ്ത് തീർക്കൂ. കാരണം പുല്ലിന് തുല്യമേ നരനുടെ നാളുകൾ എന്നായിരുന്നു അശ്വതിയുടെ കുറിപ്പ്.

Advertisement