Home Entertainment Celebrities

പ്രതികരിച്ചപ്പോൾ സീരിയലിൽ നിന്നും പുറത്താക്കി, സ്വന്തം ഭാര്യയെ കുറിച്ചുപോലും അയാൾ അശ്ലീല കമന്റ് പറയും; മഹിമയുടെ വെളിപ്പെടുത്തൽ

213

തുടക്കം മുതൽ ഈ നിമിഷം വരെയും മോശമായ അനുഭവങ്ങളാണ് തനിക്ക് ഇൻഡസ്ട്രിയിൽ നിന്നും ഉണ്ടായതെന്ന് സീരിയൽ സിനിമാ താരം മഹിമ. ഫ്‌ളവേഴ്‌സിൽ സംപ്രേക്ഷണം ചെയ്യുന്ന ശ്രീകണ്ഠൻ നായർ ഷോ ആയ ഒരു കോടിയിൽ സംസാരിക്കുകയായിരുന്നു നടി.

മഹിമയുടെ വാക്കുകൾ ഇങ്ങനെ:’ മെഗാ സീരിയലുകളും, സിനിമകളും എല്ലാം ഞാൻ ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ വലിയ സിനിമകൾ ഒന്നും വന്നില്ല. ഓഫറുകൾ ഒരുപാട് വരുന്നുണ്ടായിരുന്നു. പക്ഷെ കഥാപാത്രത്തെ കുറിച്ചും, പെയ്മന്റ്‌നെ കുറിച്ചും സംസാരിച്ച് കഴിഞ്ഞാൽ പിന്നെ അവർ ആവശ്യപ്പെടുന്നത് അഡ്ജസ്റ്റ്‌മെന്റാണ്. സിനിമ ചെയ്യാം, അഡ്ജസ്റ്റ്‌മെന്റിന് താത്പര്യം ഇല്ല എന്ന് പറഞ്ഞാൽ പിന്നെ നമ്മളോട് ശത്രുക്കളെ പോലെ പെരുമാറും. അമ്മ, അച്ഛൻ ബന്ധം എന്താണെന്ന് പോലും അറിയില്ല. സംവിധായകൻ സ്വന്തം ഭാര്യയെ കുറിച്ച് അശ്ലീല കമന്റുകൾ പറഞ്ഞ് ചിരിക്കുന്നു, അത് കേട്ട് കൊണ്ട് അസിസ്റ്റൻസ് നിൽക്കുന്നു. ഇത് ലൊക്കേഷനിൽ സ്ഥിരം ആണ്. ജോലി കഴിഞ്ഞ് നമ്മളെ കൊണ്ടു വിടുമ്പോൾ കാറിലിരുന്നും ഇതേ അശ്ലീലം കേൾക്കണം. അവസാനം അത് ഒന്ന് മാറ്റി തരാനായി ഞാൻ പറഞ്ഞു. അത് വലിയ പ്രശ്നമം ആയി. 15 ദിവസം എന്ന് പറഞ്ഞ സീരിയലിൽ നിന്നും രണ്ട് ദിവസം കൊണ്ട് എന്നെ പുറത്താക്കി- മഹിമ പറഞ്ഞു.

Advertisements
Courtesy: Public Domain

Also Read
ആകാശത്തും പണികിട്ടി സൂപ്പർ താരം റാണ ദഗുബട്ടി; ഇൻഡിഗോ സർവ്വീസിനെതിരെ താരം

എനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നത് മൂന്ന് തരത്തിലാണ്. ഒന്ന് ഫോൾകോളിലൂടെ തന്നെ പോവും, രണ്ട് പ്രൊഡക്ഷൻ കൺട്രോളറിലൂടെയും. എന്നിട്ട് സംവിധായകനോട് പറയും വിളിച്ചിട്ട് കിട്ടിയില്ല. അതോണ്ട് ആ വേഷം വേറെ ആർക്കെങ്കിലും നലികിയെന്ന്. കൂടെ അഭിനയിക്കുന്ന നായികമാർ തന്നെ പാര വെക്കുന്നതാണ് മൂന്നാമത്തെ കാര്യം.

കാര്യങ്ങളോട് അപ്പോൾ തന്നെ പ്രതികരിക്കുന്ന സ്വഭാവമാണ് എന്റേത്. അത്‌കൊണ്ട് ഞാൻ അഹങ്കാരിയാണെന്ന പട്ടം കിട്ടി കഴിഞ്ഞു. സ്വന്തം വ്യക്തിത്വം പണയപ്പെടുത്തി ഒരു കാര്യവും നേടി എടുക്കരുതെന്നാണ് അച്ഛനും, അമ്മയും പഠിപ്പിച്ചിട്ടുള്ളത്. അത് കാരണം എനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടും.

Also Read
വിജയ് സേതുപതി ചിത്രത്തിൽ നിന്ന് ഞാൻ ഒഴിവാക്കപ്പെട്ടു; കാരണം തുറന്ന് പറഞ്ഞ് നടി അമല പോൾ
പരസ്യ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് മഹിമയുടെ സിനിമാ പ്രവേശനം. കന്മദം ആണ് നടിയുടെ ആദ്യ ചിത്രം. അച്ഛന്റെ സുഹൃത്ത് വഴിയാണ് സിനിമയിൽ പ്രവേശനം നേടിയെടുത്തത്. എന്റെ ടെലിഫിലിം കണ്ടിട്ടാണ് കന്മദം എന്ന ചിത്രത്തിലേക്ക് സംവിധായകൻ വിളിക്കുന്നത്.

Advertisement