സ്വാസികയ്ക്ക് കയറിച്ചെല്ലാനുള്ള വീട്ടിലെ വാഴ നശിച്ചു, സങ്കടം കൊണ്ട് പറഞ്ഞത് കേട്ടോ എന്നൊക്കെയാണ് അവർ പറഞ്ഞത്: ഉണ്ണി മുകുന്ദനും ആയുള്ള ഗോസിപ്പുകളെ കുറിച്ച് സ്വാസിക

6519

സിനിമകളിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങുന്ന വളരെ ചുരുക്കം നടിമാരിൽ മുൻപന്തിയിൽ ഉള്ള താരമാണ് നടി സ്വാസിക വിജയ്. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ ആണ് നടി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ലാൽ ജോസിന്റെ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും സ്വാസിക എത്തി.

അതിന് ശേഷം സീരിയൽ രംഗത്തേക്കും കൈവെച്ച താരം സീത എന്ന പരമ്പരയിലൂടെ മലയാളികളുചെ ഹൃദയം കവർന്നെടുക്കുക ആയിരുന്നു. പിന്നീട് നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും നമ്പർ വൺ നായികയായി മാറുക ആയിരുന്നു സ്വാസിക.

Advertisements

അതേ സമയം സിനിമയിലെ പാട്ട് രംഗത്തിനായി ഗ്ലാമറസ് പ്രകടനമോ വസ്ത്രധാരണമോ നടത്താൻ ഷ്ടമില്ലാത്തയാളാണ് താനെന്ന് തുറന്നു പറയുകയാണ് സ്വാസിക. തന്നെക്കുറിച്ച് പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ചും നടി വ്യക്തമാക്കുയുണ്ടായി.അടുത്തിടെ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സ്വാസികയുടെ തുറന്നു പറച്ചിൽ.

Also Read
പ്രതികരിച്ചപ്പോൾ സീരിയലിൽ നിന്നും പുറത്താക്കി, സ്വന്തം ഭാര്യയെ കുറിച്ചുപോലും അയാൾ അശ്ലീല കമന്റ് പറയും; മഹിമയുടെ വെളിപ്പെടുത്തൽ

നേരത്തെ ഇട്ടിമാണിയിൽ ഒരു രംഗത്ത് സ്ലീവ് ലെസ് ഇടാനായി പറഞ്ഞിരുന്നു. ഞാനത് ഇടാറില്ലെന്നും അതിൽ കംഫർട്ടല്ല എന്നുമായിരുന്നു പറഞ്ഞത്. ഞാനെന്തെങ്കിലും പറഞ്ഞതിനെ ആളുകൾ തള്ളെന്ന് പറഞ്ഞ് ട്രോളുമ്പോൾ ഞാനെന്ത്് ചെയ്യാനാണ്. റസീന എന്ന് പറഞ്ഞൊരു ചേച്ചിയാണ് എനിക്ക് ഡയമണ്ട് റിംഗ് തന്നത്.

ഞാൻ പറഞ്ഞ അമ്മമാരും ചേച്ചിമാരുമൊക്കെ വിശേഷപ്പെട്ട ദിനങ്ങളിൽ എനിക്ക് സാരി അയയ്ക്കാറുണ്ടായിരുന്നു. സീതയെന്ന പരമ്പരയിൽ ഞാൻ സാരിയാണ് കൂടുതലും ഉപയോഗിച്ചിരുന്നത്. അവര് തരുന്ന സാരി സ്‌ക്രീനിൽ കാണാനായാണ് അവരുടെ ആഗ്രഹം. അത് ഈ സീനിൽ ഇടണം, ഫോട്ടോ എടുത്ത് അയച്ച് തരണമെന്നൊക്കെയാണ് പറയാറുള്ളത്.

അതാണ് അവരുടെ സന്തോഷം ഞാൻ പറയുന്നത് സത്യമാണ്. അങ്ങനെ ഒരുപാട് ഗിഫ്റ്റുകൾ കിട്ടുന്നുണ്ട്. ഉണ്ണി മുകുന്ദനെക്കുറിച്ചുള്ള ഗോസിപ്പ് കണ്ടാണ് കൂടുതലും ചിരിച്ചത്. ലോക് ഡൗൺ സമയത്ത് മഴ പെയ്തപ്പോൾ വാഴ ഒടിഞ്ഞുപോയ പോസ്റ്റിട്ടപ്പോൾ ഞാൻ അയ്യോ എന്നൊ മറ്റോ കമന്റ് ഇട്ടിരുന്നു. സ്വാസികയ്ക്ക് കയറിച്ചെല്ലാനുള്ള വീട്ടിലെ വാഴ നശിച്ചു, സങ്കടം കൊണ്ട് പറഞ്ഞത് കേട്ടോ എന്നൊക്കെയായിരുന്നു ആളുകൾ പറഞ്ഞത്.

മാമാങ്കം കണ്ട് ഞാനെന്തോ പോസ്റ്റിട്ടപ്പോഴാണ് ആളുകൾ ഇതേക്കുറിച്ചൊക്കെ പറഞ്ഞ് തുടങ്ങിയത്. അതൊക്കെ കണ്ട് ഞാൻ കുറേ ചിരിച്ചു. ഞാൻ ഉണ്ണിയോട് ആദ്യം സോറി പറഞ്ഞിരുന്നു. അതൊന്നും കുഴപ്പമില്ല, ഇതൊക്കെ ഉണ്ടാവുന്നത് ആണെന്നായിരുന്നു ഉണ്ണി പറഞ്ഞത്.

റെഡ് കാർപ്പറ്റ് ഷോയിൽ വന്നപ്പോൾ ശ്രീനാഥിന്റെ കല്യാണക്കാര്യം ആണ് പറഞ്ഞത്. അതും എന്റേതും കൂടി മിക്സാക്കി കുറേ കേട്ടു. ആങ്കറെന്ന രീതിയിൽ അയ്യോ ശ്രീനാഥ് കല്യാണം കഴിക്കാൻ പോവുകയാണോ, എനിക്ക് വിഷമം തോന്നുന്നുവെന്ന് പറഞ്ഞിരുന്നു. അതുവെച്ചാണ് അവരങ്ങനെ എഴുതിയത് എന്നുമായിരുന്നു സ്വാസിക പറഞ്ഞത്. അതേ സമയം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയാണ് സ്വാസികയുടേത് ആയി അവസാനം റിലീസ് ചെയ്ത സിനിമ.

ചിത്രത്തിൽ അതീവ ഗ്ലാമറസ്സ് വേഷത്തിൽ ആയിരുന്നു നടി എത്തിയത്. എന്നാൾ മികച്ച അഭിനയ പ്രാധാന്യം ഉള്ള കഥാപാത്രം കൂടിയായിരുന്നു നടിയുടേത്. നിരവധി ആളുകളാണ് നടിയുടെ ചതുരത്തിലെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.

Also Read
ഗുരുവായൂരിൽ വച്ച് ഉണ്ടായത് ഞെട്ടിക്കുന്ന മോശം അനുഭവം, അതിന് ശേഷം അത്തരത്തിലുള്ള വസ്ത്രം ധരിക്കാൻ ഭയം ആയിരുന്നു: വെളിപ്പെടുത്തലുമായി ഐശ്വര്യ ലക്ഷ്മി

Advertisement