ഗോപി സുന്ദർ ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ് ആണെന്ന് അമൃത, തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ, ഒടുവിൽ കമന്റ് ബോക്‌സ് പൂട്ടി കണ്ടംവഴി ഓടി ഗായിക

970

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തങ്ങൾ പ്രണയത്തിൽ ആണെന്ന് അറിയിച്ച് രംഗത്ത് എത്തിയത്. ആരും ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത്. പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയി യൽ പങ്കുവെച്ചാൽ വലിയ രീതിയിൽ വിമർശനം ഹേറ്റ് കമന്റും പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നു.

തുടക്കത്തിൽ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്ന ഗോപി സുന്ദറും വിവാഹ മോചിതയും ഒരമകളുടെ അമ്മയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതാണ് വലിയ വിമർശനത്തിന് ഇരയാകാൻ കാരണം ആയത്.

Advertisements

മുൻകാല ബന്ധങ്ങളുടെ പേരിൽ മോശം കമന്റുകളുമായി നിരവധി പേരായിരുന്നു ഇവർക്ക് എതിരെ രംഗത്ത് എത്തിയത്.
ഇതോടെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി ഇരുവരും പലവട്ടം എത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് ത ന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിത അമൃത പങ്കുവെച്ചൊരു സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്.

Also Read
ആ സ്വപ്‌നം സാക്ഷാത്കരിച്ചു, ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലൊന്ന് സംഭവിച്ചു, സന്തോഷം പങ്കുവെച്ച് വീണ ജാന്‍

ഗോപി സുന്ദറിനേയും കെട്ടിപുണർന്ന് ദുബായി കടലിൽ ബോട്ട് സവാരി നടത്തുന്ന ചിത്രമാണ് അമൃത സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നല്ല ഭർത്താവിന് ഞാൻ നിന്നെ സ്‌നേഹിക്കുന്നു എന്നാണ് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അമൃത കുറിച്ചത്. അതേ സമയം വളരെ വേഗം ഈ ചിത്രം വൈറലായി മാറി.

ഇതോടെ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്. ഏറെയും അമൃത ഗോപി സുന്ദർ പ്രണയത്തെ പരിഹസിച്ച് ഉള്ളതായിരുന്നു. നിനക്ക് മുമ്പ് മറ്റ് പല സ്ത്രീകൾക്കും അദ്ദേഹം നല്ല ഭർത്താവായിരുന്നു എന്നാണ് ചിലർ കമന്റ് ചെയ്ത്. പരിഹാസ കമന്റുകൾ ഏറിയതോടെ അമൃത കമന്റ് ബോക്‌സ് ഓഫാക്കി വെക്കുക ആയിരുന്നു.

അതേ സമയം ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത സുരേഷ്. നടൻ ബാലയെ പ്രണയിച്ച് വിവാഹം കഴിച്ച അമൃത പിന്നീട് ബാലയെ ഒഴിവാക്കുക ആയിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്. ബാലയുമായി വിവാഹം മോചനം നേടിയതിന് ശേഷമാണ് അമൃത ഗോപി സുന്ദറിന് ഒപ്പം കൂടിയത്.

Also Read
മലയാള സിനിമയിലെ ഈ നായികമാരുടെ വിദ്യാഭ്യാസ യോഗ്യത അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

Advertisement