ഭീഷ്മ പർവ്വം തരംഗത്തിനിടെ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ, മരണമാസ്സെന്ന് ആരാധകർ

85

ഭീഷ്മ പർവ്വം എന്ന ചിത്രത്തിന്റെ തകർപ്പൻ വിജയലഹരിയിൽ നിൽക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ആരാധകരെ തേടി മറ്റൊരു സന്തോഷ വാർത്ത. മലയാളത്തിന്റെ താര ചക്രവർത്തിയുടെ പുതിയ തലുങ്ക് സിനിമയായ ഏജന്റിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്.

വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ് മെഗാ ഹിറ്റായ യാത്രയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലെത്തുന്ന ചിത്രമാണ് ഏജന്റ്. സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കഴിഞ്ഞ വർഷം അവസാനം ഹംഗറിയിൽ വച്ച് മമ്മൂട്ടിയുടെ ഇൻട്രൊ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും പൂർത്തിയാക്കിയിരുന്നു.

Advertisements

Also Read
പരസ്പരം അവസരങ്ങൾ തട്ടിയെടുത്തു, അഭിഷേക് കൂടെ അഭിനയിക്കുന്നത് വിലക്കി; ഐശ്വര്യറായി പ്രിയങ്ക ചോപ്ര പോരിന് പിന്നിലെ കഥകൾ ഇങ്ങനെ

സിനിമയുടെ രണ്ടാം ഷെഡ്യൂൾ വരും ദിവസങ്ങളിൽ ഹൈദരാബാദിൽ ആരംഭിക്കും. തൊപ്പി വച്ച് തോക്കേന്തിയ ലുക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നാഗാർജുനഅമല ദമ്പതികളുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ചിത്രത്തിൽ റെക്കോർഡ് പ്രതിഫലമാണ് താരം വാങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സാക്ഷി വിദ്യയാണ് നായിക. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് എകെ എന്റർടെയ്ൻമെന്റ്‌സും സുരേന്ദർ സിനിമയും ചേർന്നാണ്.

അതേ സമയം കേരളത്തിൽ ഭീഷ്മ പർവ്വത്തിന്റെ വീക്കെൻഡ് കളക്ഷൻ മാത്രം റെക്കോർഡിട്ടിരിക്കുകയാണ്. വാരാന്ത്യം ആയപ്പോഴേക്കും 21 കോടിയാണ് ഭീഷ്മ പർവ്വം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നും നേടിയിരിക്കുന്നത്
പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫറായിരുന്നു ഏറ്റവും കൂടുതൽ വീക്കെൻഡ് കളക്ഷൻ നേടിയ മലയാള ചിത്രം. 20 കോടി നേടിയ ലൂസിഫറിന്റെ റെക്കോർഡാണ് ഭീഷ്മ പർവ്വം മറി കടന്നത്.

കേരളത്തിൽ നിന്നും മാത്രം 5.25 കോടിയാണ് ഭീഷ്മ പർവ്വത്തിന്റെ കളക്ഷൻ. ഇതോടെ ബാഹുബലി ദി കൺക്ലൂഷന്റെ റെക്കോർഡും വീണു. 2017 ൽ റിലീസ് ചെയ്ത ബാഹുബലി 5.10 കോടിയായിരുന്നു കേരളത്തിൽ നിന്നും നേടിയത്. ശനിയാഴ്ച 5.80 കോടിയാണ് ഇന്ത്യയാകെ ചിത്രത്തിന്റെ കളക്ഷൻ. വെള്ളിയാഴ്ച 5.80 കോടിയും ആദ്യ ദിനം 6.70 കോടിയും ഭീഷ്മ പർവ്വം നേടി.

Also Read
പൃഥ്വിരാജ്, ജയസൂര്യ, ആഷിഖ് അബു, ഷാജി കൈലാസ്, ജിനു എബ്രഹാം; തനിക്ക് ഒപ്പം നിന്നവരുടെ പേര് വെളിപ്പെടുത്തി നടി ഭാവന

നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ് മമ്മൂട്ടിയുടെ ഭീഷ്മപർവ്വം. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. കൊവിഡ് കാലത്തിനു ശേഷം തിയറ്ററുകളിൽ ഏറ്റവും വലിയ വിജയം നേടുന്ന മലയാള ചിത്രമായി മാറുകയാണ് ഭീഷ്മ പർവ്വം.

ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷം അമൽ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രം വൻഹൈപ്പോടെയാണ് തിയേറ്ററുകളിലെത്തിയത്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ഭീഷ്മ പർവ്വത്തിൽ ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അബു സലിം, സുദേവ് നായർ, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ദ, ജിനു ജോസഫ്, അനഘ, വീണ നന്ദകുമാർ, മാല പാർവതി തുടങ്ങി വലിയ താരനിരയാണ് അണി നിരന്നിരിക്കുന്നത്.

Advertisement