നടൻ ബാല ആശുപത്രി ഐസിയുവിൽ, അടിയന്തരമായി കരൾ മാറ്റിവയ്‌ക്കേണ്ടി വരുമെന്ന് ആശുപത്രി വൃത്തങ്ങൾ, പ്രാർത്ഥനയോടെ സിനിമാ ലോകവും ആരാധകരും

702

മലയാളികളുടെ പ്രിയപ്പെട്ട നടൻ ബാല ആശുപത്രിയിൽ. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആണ് ബാലയെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളും ആശുപത്രിയിലുണ്ട്.

കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ബാല ചികിത്സ തേടിയത്. കരൾ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ആശുപത്രിയിൽ ചികിത്സ തേടിയതായും സൂചനയുണ്ട്. തമിഴ്നാട്ടിൽ നിന്നും ബന്ധുക്കൾ എത്തിയ ശേഷം മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. ബാലയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Advertisements

ബോധരഹിതൻ ആയ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിക്കുക ആയിരുന്നു. അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ബാലയ്ക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു എന്നും വിവരമുണ്ട്.

Also Read
ഇനി തോല്‍ക്കാന്‍ മനസ്സില്ല, കൂടെ നിന്നവര്‍ക്കെല്ലാം നന്ദി, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റിയതിന്റെ സന്തോഷത്തില്‍ വരദ, പുതിയ വിശേഷം ഏറ്റെടുത്ത് ആരാധകര്‍

കരൾ രോഗവുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങൾക്ക് മുമ്പും ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളും ആണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളത്. ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു എന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസവും മോളി കണ്ണമാലിയും ബാലയും കൂടിയുള്ള വീഡിയോ ബാലയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

അതേ സമയം ഏറെ നാളുകൾക്കു ശേഷം ബാല മലയാള സിനിമാ അഭിനയ രംഗത്തേക്ക് സജീവമായി മടങ്ങി വന്നിരുന്നു. അതുപോലെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ബാലയുടെ ഭാര്യ എലിസബത്ത് ഡോക്ടർ ആണ്. അതിനും മുൻപേ ബാല ആതുരസേവന രംഗത്ത് സജീവമായി മാറിയിരുന്നു.

ഒരു സിനിമയുടെ ഭാഗമായി കണ്ണിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ബാല പലപ്പോഴും കൂളിംഗ് ഗ്ലാസ് വച്ച് മാത്രമേ പൊതുവിട ങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ. അടുത്തിടെ ബാലയും നടൻ ഉണ്ണി മുകുന്ദനും ആയി ഉണ്ടായ പ്രശ്‌നങ്ങൾ ഏറെ വിവാദങ്ങൾ ശൃഷ്ടിച്ചിരുന്നു.

Also Read
ആ സിനിമയിൽ നിന്നും തല അജിത്തിനെ ഒഴിവാക്കാൻ കിണഞ്ഞു ശ്രമിച്ച് സംവിധായകനും നായികയും, എന്നാൽ അജിത്തിന് രക്ഷകനായി എത്തി മമ്മൂട്ടി, സംഭവം ഇങ്ങനെ

Advertisement