ഇമേജ് കംപ്ലീറ്റ് തകർന്നു, ഇത്രയും വലിയ ചീത്തപ്പേര് പ്രതീക്ഷിച്ചില്ല, ബിഗ്ഗ് ബോസിന് ശേഷം സുചിത്ര നായർക്ക് സംഭവിച്ചത് കണ്ടോ

27161

മലയാളികൾക്ക് ഏറെ സുപരിചിതയായ സീരിയൽ താരമാണ് സുചിത്ര നായർ. ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന ഒരൊറ്റ പരമ്പരയിലൂടെ തന്നെ മലയാളികളുടെ പ്രയങ്കരിയായി മാറിയ സുചിത്ര ഇത്തവണത്തെ ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയുടെ നാലാം സീസണിലെ മികച്ച മൽസരാർത്ഥി കൂടി ആയിരുന്നു.

അതേ സമയം ഷോയിൽ നിന്നും സുചിത്ര പുറത്തായിരുന്നു. അറുപതോളം ദിവസങ്ങൾ ഹൗസിനുള്ളിൽ കഴിഞ്ഞിട്ടാണ് സുചിത്ര പുറത്തായത്. ബിഗ്ഗ് ബോസ് ഹൗസിന് അകത്ത് ആരുടെയും എതിർപ്പ് സമ്പാദിക്കാത്ത സുചിത്ര, എവിക്ഷൻ നോമിനേഷനിൽ സ്വമേധായ വരികയായിരുന്നു. ജനങ്ങൾക്ക് തന്നെ കുറിച്ചുള്ള അഭിപ്രായം എന്താണ് എന്ന് അറിയാൻ താത്പര്യമുണ്ട് എന്ന് പറഞ്ഞ് ആദ്യമായി എവിക്ഷൻ നോമിനേഷനിൽ വന്ന സുചിത്ര, അതോടെ പുറത്താക്കപ്പെടുകയും ചെയ്തു.

Advertisements

നോമിനേഷനിൽ വരാൻ പ്രേക്ഷകർ കാത്തിരുന്നത് പോലെയായിരുന്നു ആ പുറത്താക്കപ്പെടൽ. പതിനേഴും രണ്ടും പത്തൊൻപത് മത്സരാർത്ഥികളിലൂടെ തുടർന്ന ബിഗ്ഗ് ബോസിൽ ഇനി ശേഷിയ്ക്കുന്നത് ഏഴ് പേർ മാത്രമാണ്. ബിഗ്ഗ് ബോസ് മലയാളം സീസൺ 4 ഇപ്പോൾ ഏറെക്കുറേ അന്ത്യത്തോട് അടുക്കുകയാണ്.

Also Read
പുതിയ അതിഥി എത്തി, സന്തോഷ വാർത്ത അറിയിച്ച് എലീന പടിക്കൽ, ആശംസകളുമായി ആരാധകർ

ഷോയിൽ നിന്നും ജാസ്മിൻ മൂസയും ഡോ. റോബിനും ഒഴികെ മറ്റെല്ലാവരും പുറത്തായത് പ്രേക്ഷക വിധി പ്രകാരമാണ്. അതേ സമയം ഗെയിമിന്റെ ഭാഗമായി പുറത്തായവരും പുറത്താക്കപ്പെട്ടവരും സ്വമേധയാ പുറത്തിറങ്ങിയവരും എല്ലാം സോഷ്യൽ മീഡിയയിൽ സജീവമാവുമ്പോഴും സുചിത്ര നായർ മാത്രം ആ പരിസരത്തേക്ക് പോലും ഇതുവരെ എത്തിയിട്ടില്ല.

ഷോയുടെ നാലാം സീസണിൽ നിന്നും ഏറ്റവും ആദ്യം പുറത്തായ ജാനകി സുധീർ മുതൽ റോബിൻ വരെ, സുചിത്ര നായർ ഒഴികെ മറ്റെല്ലാവരും ബിഗ്ഗ് ബോസ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം മുതൽ സോഷ്യൽ മീഡിയിലും അഭിമുഖങ്ങളിലും എല്ലാം സജീവമാണ്. പുറത്തിറങ്ങിയ ശേഷം പ്രേക്ഷകരോട് നന്ദി പറഞ്ഞ് സോഷ്യൽ മീഡിയയിലും ബിഗ്ഗ് ബോസിന് അകത്തെ വിശേഷങ്ങൾ പറഞ്ഞ അഭിമുഖങ്ങളിലും എത്തി.

പക്ഷെ സുചിത്രയെ മാത്രം എങ്ങും കണ്ടിരുന്നില്ല. സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള കാലതാമസം ആയിരിയ്ക്കും ഇത് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. പുറം ലോകവുമായി ബന്ധമില്ലാതെ, ഫോണും ഇന്റർനെറ്റും മറ്റ് ആധുനിക സൗകര്യങ്ങൾ ഓന്നും ഇല്ലാതെ ഒരു മതിൽക്കെട്ടിനുള്ളിൽ അറുപത് ദിവസത്തിലധികം കഴിഞ്ഞ ശേഷം പുറത്തിറങ്ങിയാൽ സാധാരണ ജീവിതവുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുക്കും.

അതായിരിയ്ക്കാം ഒരുപക്ഷെ സുചിത്ര പെട്ടന്ന് ഒന്നും സോഷ്യൽ മീഡിയയിലേക്ക് വരാത്തത് എന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. അതേ സമയം ബിഗ്ഗ് ബോസിലേക്ക് പോകുന്നത് വരെ ഇൻസ്റ്റഗ്രാമിൽ വളരെ സജീവമായിരുന്നു സുചിത്ര നായർ. റീൽസ് വീഡിയോകളും തന്റെ തന്നെ മനോഹരമായ ചിത്രങ്ങളും താരം നിരന്തരം പങ്കുവെച്ചിരുന്നു.

Also Read
പത്ത് പൈസയുടെ വിവരമുണ്ടോ, തനിക്ക് പിരീഡ്‌സ് വരാറുണ്ടോ, വെറും ഏഴാംകൂലിയാണ് നീയെന്ന് റിയാസിനോട് ലക്ഷ്മിപ്രിയ, പോ തള്ള കിഴവിയെന്ന് ആട്ടിവിട്ട് റിയാസ്

എന്നാൽ ബിഗ്ഗ് ബോസിന് ശേഷം ആ പരിസരത്തേക്ക് പോലും സുചിത്രയെ കണ്ടില്ല. കാലതാമസം ഉണ്ടായിരിയ്ക്കാം, എന്നിരുന്നാലും രണ്ട് മൂന്ന് ദിവസമെങ്കിലം കഴിഞ്ഞ ശേഷം, തന്നെ കുറിച്ചുള്ള അഭിപ്രായങ്ങൾ എന്തായിരിയ്ക്കും എന്ന് അറിയാനുള്ള ആകാംക്ഷയെങ്കിലും സുചിത്രയ്ക്ക് ഉണ്ടായിരിയ്ക്കില്ലേ, അതിനെങ്കിലും സോഷ്യൽ മീഡിയയിൽ വരുമാരിക്കില്ലേ എന്ന് ചിലർ സംശയം പ്രകടിപ്പിയ്ക്കുന്നു.

ഇതുവരെ പുറത്തിറങ്ങിയ മറ്റെല്ലാവരോടും എന്ന പോലെ അഭിമുഖത്തിന് എങ്കിലും ചാനലുകൾ സുചിത്രയെ ബന്ധ പ്പെടാൻ ശ്രമിച്ചുകാണില്ലേ എന്നാണ് ബിഗ്ഗ് ബോസ് പ്രേമികൾ ചോദിക്കുന്നത്. ഒരുപക്ഷെ അപമാന ഭാരം ആയിരിയ്ക്കാം സുചിത്ര സോഷ്യൽ മീഡിയിൽ എത്താത്തതിന് കാരണം എന്ന് മറ്റു ചിലർ പറയുന്നത്.

സോഷ്യൽ മീഡിയയിലും ചില യൂട്യൂബ് ചാനലുകളിലും സുചിത്രയെ മോശമായി ചിത്രീകരിച്ചിരുന്നു. നവീൻ അറയ്ക്കൽ ധന്യയെയും സുചിത്രയെയും പഴം പുഴുങ്ങിയത് പോലെ ഇവിടെ ഇറിക്കുന്നവർ എന്ന് പറഞ്ഞതിന്റെ ചുവട് പിടിച്ച് സുചിത്ര ബിഗ്ഗ് ബോസിൽ വരാൻ യോഗ്യതയില്ല എന്ന് പറഞ്ഞവരടക്കം ഉണ്ട്. ചില സ്വകാര്യ സംഭാഷണങ്ങളും സുചിത്രയുടെ ഇമേജിനെ ഡാമേജ് ആക്കിയിരുന്നു. അതുകൊണ്ടും ആവാം സുചിത്ര സോഷ്യൽ മീഡിയയിലേക്ക് വരാത്തത് എന്ന അഭിപ്രായം പറയുന്നവരും സജീവമാണ്.

Advertisement