തടസങ്ങളെല്ലാം നീങ്ങി, ഇന്ത്യൻ 2 റിലീസ് തീയ്യതി പ്രഖ്യാപിച്ചു, കമൽഹാസന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്റെ ബജറ്റ് 200 കോടി

15

ഉലകനായകൻ കമൽഹാസന്റെയും സൂപ്പർ ഡയറക്ടർ ഷങ്കറിന്റെയും കരിയറിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു 1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന സിനിമ. ഇന്ത്യയിലെ പ്രഗത്ഭരായ സംവിധായകനും നടനുമായി ഷങ്കറും കമലും വളർന്നതിൽ വലിയ പങ്കു വഹിച്ച സിനിമയായിരുന്നു ഇന്ത്യൻ.

Advertisements

ഇവർ വീണ്ടും ഒന്നിച്ചു ഇന്ത്യൻ 2 ഒരുക്കുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്. 200 കോടിയിൽ അധികം ചെലവ് വരുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. 2021 ഏപ്രിൽ 14 നു സിനിമ തിയേറ്ററുകളിൽ എത്തും.

തമിഴ് പുതുവർഷ ദിവസമായതു കൊണ്ടാണ് റിലീസിനായി ആ ദിവസം തിരഞ്ഞെടുത്തതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. 20 വർഷത്തിനു ശേഷമാണ് കമലും ശങ്കറും ഒന്നിച്ചു സിനിമ ചെയ്യുന്നത്. ഇന്ത്യനിലെ സ്വാതന്ത്ര്യ സമരസേനാനി സേനാപതി നയിക്കുന്ന പുതിയ പോരാട്ടങ്ങളാണ് ഇന്ത്യൻ 2 വിന്റെ ഇതിവൃത്തം എന്നാണറിയുന്നത്. ഓഗസ്റ്റ് 12- നു സിനിമയുടെ ചിത്രീകരണം തുടങ്ങും.

കമൽഹാസൻ സെപ്റ്റംബർ 15 മുതൽ സിനിമയുടെ ഭാഗമാകും. കാജൽ അഗർവാളാണ് സിനിമയിലെ നായികയാവുന്നത്. ചിത്രത്തിന് വേണ്ടി കാജൽ അഗർവാൾ കളരിപ്പയറ്റിൽ പരിശീലനം നേടിയിരുന്നു. പ്രിയ ഭവാനി ശങ്കറും ഒരു പ്രധാന റോളിൽ എത്തുന്നു. ബോളിവുഡ് താരം വിദ്യുതി ജമാൽ, സിദ്ധാർത്ഥ്, ഐശ്വര്യ രാജേഷ്, രാകുൽ പ്രീത് സിംഗ്, എന്നിവർക്കൊപ്പം ഡൽഹി ഗണേഷും സിനിമയുടെ ഭാഗമാകും.മലയാള നടൻ ഇന്ദജിത്തും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് കോടമ്പാക്കം റിപ്പോർട്ടുകൾ.

ലൈക്ക പ്രൊഡക്ഷൻസ് ആണ് സിനിമയുടെ നിർമ്മാതാക്കൾ. അനിരുദ്ധ് രവിചന്ദ് ആണ് സിനിമയുടെ സംഗീതം കൈകാര്യ0 ചെയ്യുന്നത്. രവി വർമയുടേതാണ് ക്യാമറ. ത്രീ ഡിയിലായിരിക്കും സിനിമ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement