മമ്മുട്ടിക്ക് ഒപ്പം അഭിനയിച്ചത് സൂപ്പർഹിറ്റ് സിനിമയിൽ, അമ്മയറിയാതെ സീരയലിലെ അപർണ്ണ ശരിക്കും ആരാണെന്ന് അറിയാമോ

4981

മലയാളി കുടുംബസദസ്സുകളുടെ പൂമുഖത്തേക്ക് പുതുമയാർന്ന നിരവധി കഥകളും കഥാപാത്രങ്ങളുമായി വ്യത്യസ്തമായ പ്രമേയമുളള സീരിയലുകളുമായി എത്തുന്ന ചാനലാണ് ഏഷ്യാനെറ്റ്. നിരവധി ഹിറ്റ് പരമ്പരകളാണ് ഏഷ്യാനെറ്റിൽ നരന്തരമായി സംപ്രേക്ഷണം ചെയ്തിട്ടുളളത്.

മിനിസ്‌ക്രീൻ ആരാധകർ ഇരുകയ്യും നീട്ടിയാണ് സീരിയലുകളെ ഏറ്റെടുക്കാറുള്ളത്. ഏഷ്യാനെറ്റിൽ ആരംഭിച്ച അമ്മയറിയാതെ എന്ന സീരിയലും ഇപ്പോൾ ഹിറ്റായി മാറിക്കൊക്കൊണ്ടിരിക്കയാണ്. തന്നെ ജനിച്ചപ്പോഴെ ഉപേക്ഷിച്ച അമ്മയെ തേടിയെത്തുന്ന അലീനയുടെ കഥയാണ് സീരിയൽ പറയുന്നത്.

Advertisements

സീരിയലിൽ അലീനയുടെ അമ്മ നീരജയുടെ മകളായും അലീനയുടെ അർദ്ധസഹോദരി അപർണ്ണ എന്ന കഥാപാത്രമായും എത്തുന്നത് നടി പാർവതിയാണ്. പാർവതിയെ സ്‌ക്രീനിൽ കാണുമ്പോൾ ആരും ഒന്നേ ചിന്തിച്ചു പോവും ഈ കുട്ടിയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്.

Also Read
കൈ തരും, കൈ കൊണ്ടും തരും, ജാസ്മിന് എതിരെ ലക്ഷ്മിപ്രിയ, തള്ളേ, പെണ്ണുംപിള്ളേ എന്നൊക്കെ ആണ് എന്റെ വായിൽ വരാറെന്ന് ജാസ്മിനും

പ്രശസ്ത ബാല താരം ആണ് പാർവതി. മമ്മുട്ടിയുടെ കൂടെ പട്ടണത്തിൽഭൂതത്തിൽ അഭിനയിച്ചാണ് പാർവതി തുടങ്ങുന്നത് നിരവധി സീരിയലുകളിലും പാർവതി അഭിനയിച്ചിട്ടുണ്ട്. അൽപ്പം മുതിർന്ന ശേഷം ആണ് പിന്നീട് രാത്രിമഴ എന്ന സീരിയലിലൂടെ പാർവതി വീണ്ടു തിരികെ എത്തിയത്.

അഭിനയിച്ച സീരിയലുകളിൽ എല്ലാം പാവം കഥാപാത്രത്തെ ആണ് പാർവതി അഭിനയിച്ചത്. എന്നാൽ മോഡേൺ കഥാപാത്രത്തെ അഭിനയിക്കണം എന്ന പാർവതിയുടെ ആഗ്രഹം ആണ് ഇപ്പോൾ അമ്മ അറിയാത്ത സീരിയലിൽ സാധിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ് പാർവതി എന്ന പാറു. ഇപ്പോൾ തോന്നയ്ക്കൽ എജെ കോളേജിൽ പഠിക്കുകയാണ്. ബികോം എടുത്തിരിക്കുന്ന പാർവതിക്ക് എംബിഎ ചെയ്യാനും പ്ലാൻ ഉണ്ട്.

പാരിജാതത്തിൻ ഹരിത, മകളുടെ അമ്മ എന്ന സീരിയലിലെ തുമ്പി, സ്നേഹജാലകം,മഞ്ഞുരുകും കാലം, കൃഷ്ണതുളസി തുടങ്ങി നിരവധി സീരിയലുകളിൽ ബാലതാരമായും പാർവതി എത്തിയിരുന്നു. പിന്നീട് ചെറിയ ഇടവേളക്കുശേഷം രാത്രിമഴ എന്ന സീരിയലിലൂടെ മലയാളികൾ വീണ്ടും പാർവതിയെ കണ്ടു. ഇതിനുശേഷം സ്ത്രീ പദം എന്ന സീരിയലിൽ അഖില എന്ന കഥാപാത്രമായി വീണ്ടും ആരാധകരെ പാർവതി വിസ്മയിപ്പിച്ചു.

Also Read
പലരും പറ്റിച്ചു, കിട്ടിയ പണമെല്ലാം തീർന്നു, ജീവിതം ദുരിതത്തിലാണ്, ഇപ്പോൾ കഴിയുന്നത് നാട്ടുകാരുടെ സഹായത്തിൽ ആണെന്ന് ജിഷയുടെ അമ്മ രാജേശ്വരി

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ പാർവതി പട്ടം ഗേൾസ് സ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസകാലഘട്ടം പൂർത്തിയാക്കിയത്. ഇപ്പോൾ തോന്നയ്ക്കൽ എജെ കോളേജിൽ രണ്ടാം വർഷ ബികോം ബിരുദ വിദ്യാർഥി. ബിരുദാനന്തര ബിരുദത്തിന് ബിസിനസ് എടുത്ത് പഠിക്കാനാണ് താരത്തിന്റെ താല്പര്യം.

സ്കൂൾ പഠനകാലം മുതൽ യുവജനോത്സവവേദികളിൽ സജീവമായിരുന്ന താര ത്തിന്റെ ഇഷ്ട ഇനങ്ങൾ നാടകവും ഒപ്പനയും ഒക്കെയായിരുന്നു. ചെറുപ്പകാലത്ത് കുറച്ചുനാൾ നൃത്തപരിശീലനം നടത്തിയെങ്കിലും പിന്നീട് അത് തുടർന്നുകൊണ്ടുപോകാൻ ആയില്ല. കൂടുതലും അണിയാൻ ഇഷ്ടമുള്ള വേഷങ്ങൾ ചുരിദാറും കുർത്തിയും ഒക്കെ തന്നെ. മോഡേൺ വേഷങ്ങളോട് വലിയ താല്പര്യങ്ങൾ ഇല്ല.

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന പാർവതിക്ക് പക്ഷേ വീട്ടിൽ അധികസമയം ചെലവഴിക്കുന്നതിനോട് താൽപര്യമില്ല. ഇഷ്ടവിനോദം എന്താണെന്നുള്ള കാര്യത്തിന് പെട്ടെന്ന് തന്നെ മറുപടിയും എത്തി. ഫോണിൽ ഗെയിം കളിക്കാൻ ആണ് ഏറ്റവും ഇഷ്ടം.

സോഷ്യൽ മീഡിയയിൽ നിരവധി ഫാൻ പേജുകളുള്ള താരത്തിന്റെ കുടുംബം അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ്. ഇനിയും നിരവധി വേഷങ്ങളിലൂടെ ആരാധകർക്ക് മുന്നിലെത്താൻ കാത്തിരിക്കുകയാണ് പാർവതി.

Also Read
അന്ന് എനിക്കേറ്റവും വിഷമമായത് പത്രങ്ങൾ കൊടുത്ത ആ ചിത്രമായിരുന്നു, വിങ്ങി പൊട്ടിക്കൊണ്ട് ധന്യ ; ആശ്വസിപ്പിച്ച് സഹതാരങ്ങൾ

Advertisement