അങ്ങനെയൊക്കെ ചെയ്യുന്നവർക്കും അത് കാണുന്നവർക്കും സന്തോഷം കിട്ടുന്നുണ്ടെങ്കിൽ കിട്ടട്ടെ, എനിക്ക് ഒരു കുഴപ്പവുമില്ല; തുറന്നു പറഞ്ഞ് രചന നാരായൺകുട്ടി

3871

മലയാളത്തിന്റെ ടെലിവിഷനിലും സിനിമയിലും ഒരേസമയം നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രചന നാരായണൻകുട്ടി. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ താരത്തിന് ആയിരുന്നു.

2001ൽ പുറത്തിറങ്ങിയ തീർത്ഥാടനം എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് മിനിസക്രീനിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരിപാടിയിലൂടെ ആണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി വളരുന്നത്.

Advertisements

പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടു. ജയറാം നായകനായ ലക്കിസ്റ്റാറിൽ നായികയായതോടെ സിനമയിലും താരത്തിന്റെ ഭാഗ്യം തെളിയുകയായിരുന്നു. പിന്നീടിങ്ങോട്ട് നിരിവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത രചന നാരായണൻ കുട്ടി. അഭിനയത്തിന് പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് താരം.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് രചന തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഇവയൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

Also Read
അമ്പരപ്പിക്കുന്ന ഗ്ലാമറസ് ലുക്കിൽ റെബ മോണിക്ക ജോൺ, കണ്ണുതള്ളി ആരാധകർ, വീഡിയോ വൈറൽ

തന്റെ നിലപാടുകൾ തുറന്ന് പറയാനും രചന ഒരിക്കലും മടികാണിക്കാറില്ല. ഇപ്പോൾ തനിക്ക് എതിയാ ട്രോളുകളെക്കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

ട്രോളുകൾ ശ്രദ്ധിക്കാറുണ്ടോ, അത് പരിധി കടക്കുന്നതായി തോന്നാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് രചന പ്രതികരിച്ചത്.സട്രോളുകളെ താൻ അത്ര കാര്യമായി എടുക്കാറില്ലെന്നും അത് മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുന്നുണ്ടെങ്കിൽ തനിക്ക് കുഴപ്പമില്ല എന്നുമാണ് രചന പറഞ്ഞത്.

ആദ്യമൊക്കെ ചില ട്രോളുകൾ പരിധി കടക്കുന്നതായി തോന്നിയിട്ടുണ്ട്. പിന്നെ ട്രോൾ എന്ന പേരിൽ തന്നെ ഉണ്ടല്ലോ. അത് ഒരാളെ ഇൻസൾട്ട് ചെയ്യാൻ വേണ്ടി മനപ്പൂർവ്വം ചെയ്യുന്നതാണ്. അപ്പൊ അത് ചെയ്യുന്നവർക്കും കാണുന്നവർക്കും സന്തോഷം കിട്ടുന്നുണ്ടെങ്കിൽ കിട്ടട്ടെ.

എനിക്ക് ഒരു കുഴപ്പവുമില്ല അത് എന്നെ ബാധിച്ചിട്ടൊന്നുമില്ല. ചിലത് നല്ല രസമാണ്, നന്നായി എഡിറ്റ് ചെയ്ത് പുറത്ത് ഉറക്കുമ്പൊ ആലോചിക്കും, ഇതിന് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമല്ലോ എന്ന്. അപ്പൊ നമ്മളും അത് ആസ്വദിക്കും. അതിനെ വലിയ സംഭവമായി ഒന്നും കാണാറില്ലെന്നാണ് രചന നാരായൺകുട്ടി പറയുന്നത്.

Also Read
അമ്പരപ്പിക്കുന്ന ഗ്ലാമറസ് ലുക്കിൽ റെബ മോണിക്ക ജോൺ, കണ്ണുതള്ളി ആരാധകർ, വീഡിയോ വൈറൽ

അതേ സമയം ആമേൻ എന്ന സിനിമയിൽ രചന അവതരിപ്പിച്ച ഫഹദ് ഫാസിലിന്റെ സഹോദരി ക്ലാരയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിലെ ക്ലാര പറയുന്ന പോ കോഴി എന്ന ഡയലോഗ് വൈറലായിരുന്നു. ഇതിനെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ ജീവിതത്തിൽ അങ്ങനെ പറയേണ്ട അവസരം ഇതുവരെ ഉണ്ടായിട്ടില്ലെന്നും എന്നാൽ ആർജെ ആയി ജോലി ചെയ്യുന്ന സമയത്ത് ഒരാളെ ത ല്ലി യി ട്ടു ണ്ടെന്നും രചന പറയു ന്നു.

രാവിലെ നേരത്തേ ജോലിക്ക് പോകുന്ന സമയത്ത് ഒരു ദിവസം ബസിൽ യാത്ര ചെയ്തിരുന്ന ഒരാൾ മോശമായി പെരുമാറിയ ആളെ അ ടി ച്ചി ട്ടു ണ്ടെന്നാണ് താരം പറയുന്നത്. നമ്മൾ ഇങ്ങനെയൊക്കെ ചെയ്താലും പെട്ടെന്ന് ആ ഒരു സമയത്ത് ഷോക്ക് ആവും. പിന്നെ എന്താണ് ആൾക്കാർ ഇങ്ങനെ എന്ന ചിന്ത വരും എന്നും രചന പറയുന്നു.

തന്റെ യുട്യൂബ് ചാനൽ വഴി ഡാൻസ് വീഡിയോകൾ പങ്കുവെക്കാറുമുണ്ട് താരം. എന്നാൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളോട് തനിക്ക് ഭ്രമമൊന്നും ഇല്ലെന്നും തുടർച്ചയായി കണ്ടന്റുകൾ പോസ്റ്റ് ചെയ്യാറില്ലെന്നും രചന നാരായണൻ കുട്ടി വ്യക്തമാക്കുന്നു.

Advertisement