ആ വൃത്തികെട്ടവൻ ചെയ്ത തെമ്മാടിത്തരത്തിന്റെ പേരിൽ എങ്ങനെ ഈ സ്‌നേഹം കണ്ടില്ലെന്ന് വെയ്ക്കും: ഗ്രേസ് ആന്റണി

461

വളരെ പെട്ടെന്ന് തന്ന മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. മലയാളത്തിലെ ഹിറ്റ് മേക്കർമാരിൽ ഒരാളായ ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തിയത്.

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടാൻ ഗ്രേസിന് കഴിഞ്ഞിരുന്നു. ഹാപ്പി വെഡ്ഡിംഗിൽ ചെറിയ കഥാപാത്രത്തിൽ ആയിരുന്നു ഗ്രേസ് എത്തിയത്. പിന്നിട് നല്ല അവസരങ്ങൾ നടി തേടി എത്തുക ആയിരുന്നു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയാണ് ഗ്രേസിന്റെ കരിയർ തന്നെ മാറ്റുന്നത്.

Advertisements

ഫഹദ് ഫാസിലിന്റെ ഭാര്യാ കഥാപാത്രത്തെ ആണ് ഗ്രേസ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അതുവരെ കണ്ട നടിയെ ആയിരുന്നില്ല കുമ്പളങ്ങിയിൽ കണ്ടത്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് ഗ്രേസ് സിനിമയിൽ എത്തുന്നത്.

Also Read
സ്വർണവും ആഡംബര ബംഗ്ലാവും അടക്കം നൽകിയത് മുപ്പത് കോടിയിൽ അധികം വിലമതിക്കുന്ന സമ്മാനങ്ങൾ, ഷംന കാസിമിന് ഭർത്താവ് ഷാനിദ് നൽകിയ വിവാഹസമ്മാനം കണ്ട് കണ്ണുതള്ളി ആരാധകർ

ഹാപ്പി വെഡ്ഡിങിന് പിന്നാലെ കുമ്പളങ്ങി നൈറ്റ്‌സ്, തമാശ, ഹലാൽ ലവ് സ്റ്റോറി, കനകം കാമിനി കലഹം റോഷാക്ക് എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിൽ ഇതിനോടകം താരം അഭിനയിച്ച് കഴിഞ്ഞു. സാറ്റർഡേ നൈറ്റ് എന്ന നിവിൻ പോളി റോഷൻ ആൻഡ്രൂസ് ചിത്രമാണ് നടിയുടേതായി റിലീസ് ചെയ്ത പുതിയ ചിത്രം.

പടച്ചോനെ ങ്ങള് കാത്തോളി ആണ് നടിയുടെ ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോഴിതാ കോഴിക്കോട് ഹൈലൈറ്റ് മാളിൽ വീണ്ടും എത്തിയിരിക്കുകയാണ് ഗ്രേസ് ആന്റണി. പുതിയ ചിത്രം പടച്ചോനെ ങ്ങള് കാത്തോളിയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം മാളിൽ എത്തിയത്.

കഴിഞ്ഞ തവണ വന്നുപോയപ്പോൾ വീണ്ടും ഇവിടേക്ക് വരുമെന്ന് വിചാരിച്ചില്ല എന്നാണ് ഗ്രേസ് പറഞ്ഞത്. ഏതോ ഒരു വൃത്തികെട്ടവൻ ചെയ്ത തെമ്മാടിത്തരത്തിന് താൻ എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്‌നേഹം കണ്ടില്ലെന്ന് വയ്ക്കുന്നതെന്നും ഗ്രേസ് ചോദിച്ചു. കഴിഞ്ഞ തവണ ഇവിടെ വന്നിട്ട് പോയപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല ഒരു വരവ് കൂടി വരേണ്ടി വരുമെന്ന്.

പക്ഷേ ഒരുപാട് സന്തോഷമുണ്ട് ഞങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ പടച്ചോന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇവിടെ വന്നതിന്. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ പടച്ചോന് ങ്ങള് കാത്തോളണെ എന്നു പറഞ്ഞാണ് പോന്നത്. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അപ്രതീക്ഷതമായി നല്ല കാര്യങ്ങളും മോശം കാര്യങ്ങളും സംഭവിക്കാറുണ്ട്.

പിന്നെ ഞാൻ ഓർത്തു, ഏതോ ഒരു വൃത്തികെട്ടവൻ ചെയ്ത തെമ്മാടിത്തരത്തിന് ഞാൻ എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്‌നേഹം കണ്ടില്ലെന്ന് വയ്ക്കുന്നത്. അതുകൊണ്ട് തന്നെയാണ് വീണ്ടും കോഴിക്കോട് വരാനുള്ള അവസരം കിട്ടിയപ്പോൾ വേണ്ടെന്നു വയ്ക്കാതിരുന്നത്.

Also Read
വയസ്സ് 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത തെന്നിന്ത്യൻ താരസുന്ദരികൾ….

കോഴിക്കോട് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ട്. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലമാണ്. വഴിയിലൂടെ പോയാൽ പോലും വിളിച്ച് ഭക്ഷണം കഴിക്കാൻ പറയുന്ന സ്ഥലമാണ്. ആ പ്രശ്‌നങ്ങൾ ഉണ്ടായതിനു ശേഷം കോഴിക്കോടുകാർക്ക് എന്നോടുള്ള സ്‌നേഹം കൂടിയിട്ടേ ഒളളൂ ഒരുപാട് സ്‌നേഹവും പിന്തുണയുമാണ് ഇവിടെനിന്ന് ലഭിച്ചതെന്നും നടി പറയുന്നു.

അതേ സമയം അടുത്തിടെ സാറ്റർഡേ നൈറ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എത്തിയെ നടിയെ ഒരാൾ കയറിപ്പിടിച്ചത് ഏറെ വിവാദമായി മാറിയിരുന്നു. ഒപ്പമുണ്ടായിരുന്ന നടി സാനിയ ഇയ്യപ്പന് നേരയെും അ തി ക്ര മം ഉണ്ടായിരുന്നു. അപ്പോൾ തന്നെ സാനിയ പ്രതികരിച്ചതോടെയാണ് വിഷയം വാർത്തയായി മാറിയത്.

Advertisement