ആ സൂപ്പർ നടി കാരണം അന്ന് ലാൽ ജോസിനോട് മമ്മൂട്ടി ഉടക്കി, നല്ല ചീത്തയും വിളിച്ചു, സംഭവം ഇങ്ങനെ

6291

അഭിനയ ജീവിതത്തിന്റെ 50 വർഷങ്ങൾ പിന്നിട്ട് ഇപ്പോഴും സൂപ്പർഹിറ്റ് സിനിമകൽ മലയാളികൾക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്ന നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇതിനോടകം അനേകം ഹിറ്റു ചിത്രങ്ങൾ മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം അദ്ദേഹം സമ്മാനിച്ചു കഴിഞ്ഞു.

അടുത്തിടെയായി അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ മലയാള സിനിമകൾ എല്ലാം വിജയം കൊണ്ടും അവതരണം കൊണ്ടും പ്രോക്ഷകരെ ഞെട്ടിച്ചവ ആയിരുന്നു. അതേ സമയം വളരെ പെട്ടെന്ന് ദേഷ്യം വരുന്ന ഒരു പ്രകൃതക്കാരനാണ് മെഗാസ്റ്റാർ മമ്മൂട്ടി.

Advertisements

Also Read
വയസ്സ് 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത തെന്നിന്ത്യൻ താരസുന്ദരികൾ….

നിസാരമായ ചില സംഭവങ്ങളിൽ പോലും അദ്ദേഹം പെട്ടന്ന് പ്രതികരിക്കാറുണ്ട്. എന്നാൽ നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ആ ദേഷ്യം മാറുകയും ചെയ്യും. ഒരിക്കൽ തന്നോട് മമ്മൂട്ടി ദേഷ്യപ്പെട്ട സംഭവം പ്രമുഖ സംവിധായകൻ ലാൽ ജോസ് നേരത്തെ പങ്കുവെച്ചിരുന്നു.

കമൽ സംവിധാനം ചെയ്ത മഴയത്തു മുൻപെയുടെ ഷൂട്ടിന് ഇടയിലായിരുന്നു സംഭവം. അന്ന് കമലിന്റെ സഹസംവിധായകൻ ആയിരുന്നു ലാൽ ജോസ്. ഒരു സീൻ എടുത്തപ്പോൾ ശോഭനയ്ക്ക് പൊട്ട് ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ആ സീനിന്റെ ബാക്കി എടുത്തപ്പോൾ ശോഭന പൊട്ടു വച്ചിരുന്നു.

മമ്മൂട്ടിയാണ് ഈ തെറ്റ് കണ്ടുപിടിച്ചത്. അതായത് ശോഭന വീട്ടിൽ നിന്നിറങ്ങുന്ന സീനിൽ നെറ്റിയിൽ പൊട്ട് ഉണ്ടായിരുന്നില്ല. എന്നാൽ തിരിച്ച് വീട്ടിലേക്ക് കയറുമ്പോൾ പൊട്ട് കാണുകയും ചെയ്തതു. ഈ തെറ്റ് കണ്ടുപിടിച്ച മമ്മൂട്ടി ആരാണ് കണ്ടിന്യൂവിറ്റി നോക്കുന്നതെന്നും ചോദിച്ചു ദേഷ്യപ്പെടുക ആയിരുന്നു.

Also Read
ആ വൃത്തികെട്ടവൻ ചെയ്ത തെമ്മാടിത്തരത്തിന്റെ പേരിൽ എങ്ങനെ ഈ സ്‌നേഹം കണ്ടില്ലെന്ന് വെയ്ക്കും: ഗ്രേസ് ആന്റണി

ചിത്രത്തിന്റെ കണ്ടിന്യൂവിറ്റി നോക്കുന്നത് ഞാനാണെന്ന് പറഞ്ഞപ്പോൾ എവിടെ നോക്കിയാണെന്നും ചോദിച്ച് ചീത്തവിളി തുടങ്ങിയെന്നും ലാൽ ജോസ് പറയുന്നു. മമ്മൂട്ടിയുടെ ദേഷ്യം രൂക്ഷം ആകുന്നതിനിടയിൽ സംവിധായകൻ കമൽ വിഷയത്തിൽ ഇടപെട്ട് രംഗം ശാന്തമാക്കിയെന്നും ലാൽ പറഞ്ഞു.

എന്നാൽ അരുമ ശിഷ്യനെ ചീത്ത പറയാൻ പോലും സമ്മതിക്കില്ലല്ലോ എന്നായിരുന്നു മമ്മൂട്ടി കമലിനോടു അപ്പോൾ പ്രതികരിച്ചതെന്നും ലാൽജോസ് പറയുന്നു. അതേ സമയം പിന്നീട് ആദ്യ ചിത്രം സംവിധാനം ചെയ്യാൻ അങ്ങോട്ട് ചെന്ന് ലാൽ ജോസിന് ഡേറ്റ് കൊടുക്കു വരെ ചെയ്തിരുന്നു മമ്മുട്ടി.

Advertisement