ഇനി ഒന്നിച്ച് സിനിമകളൊന്നും ചെയ്യേണ്ടന്നു മോഹൻലാൽ, സങ്കടം സഹിക്കാനാവാതെ വിഷമിച്ച് പ്രിയദർശൻ

22932

മലയാളത്തിന്റെ താരാജാവ് മോഹൻലാലും ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായ പ്രിയദർശനും തമ്മിലുള്ള കൂട്ടുപകെട്ട് മലയാളത്തിലെ എക്കാലത്തേയും വിജയ കൂട്ടുകെട്ടാണ്. നാടൻ കഥാപാത്രങ്ങളും ജീവിതവുമായി നർമ്മത്തിൽ ചാലിച്ച ഒരു പിടി മികച്ച ചിത്രങ്ങൾ മുൻപ് സമ്മാനിച്ചിട്ടുണ്ട് ഈ കൂട്ടുകെട്ട്.

അതേ സമയം അടുത്തിടെ ഈ കൂട്ടുകെട്ടിൽ ഉള്ള സിനിമകൾ എല്ലാം പരാജയമായി മാറിയിരുന്നു. ഇപ്പോൾ വീണ്ടും എംടിയുടെ ഓളവും തീരവും ആയി ഈ ടീം എത്തുന്നത് കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ.

Advertisements

അതേ സമയം നേരത്തെ തന്റെ കുടുംബജീവിതത്തിലും കരിയറിലും താളപ്പിഴകൾ ഉണ്ടായപ്പോൾ രക്ഷയ്ക്ക് എത്തിയത് മോഹൻലാൽ ആയിരുന്നുവെന്ന് പ്രിയദർശൻ വെളിപ്പെടുത്തിയിരുന്നു. മോഹൻലാലും ആയുള്ള ആത്മബന്ധത്തെക്കുറിച്ചു തുറന്നു പറയുന്ന പ്രിയൻ തന്റെ ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തെ കുറിച്ചും പറഞ്ഞിരുന്നു.

Also Read
വയസ്സ് 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത തെന്നിന്ത്യൻ താരസുന്ദരികൾ….

കഴിഞ്ഞ 38 വർഷത്തിനിടെ കുറഞ്ഞത് മൂന്ന് തവണയെങ്കിലും കരിയറിൽ എനിക്ക് മോശം കാലം ഉണ്ടായിട്ടുണ്ട്. ലാൽ ആയിരുന്നു അക്കാലത്തെല്ലാം എന്റെ ഏറ്റവും വലിയ ബലം. എൺപതുകളുടെ അവസാനം എനിക്കൊരു ഹാട്രിക് വിജയം ലഭിച്ചു.

വെള്ളാനകളുടെ നാട് 150 ദിവസം ഓടി. തുടർന്നുവന്ന ആര്യൻ 200 ദിവസവും ചിത്രം 366 ദിവസവും തീയേറ്ററിൽ കളിച്ചു. പക്ഷേ അതിനുശേഷം വന്ന അക്കരെ അക്കരെ അക്കരെയും കടത്തനാടൻ അമ്പാടിയും ബോക്സ് ഓഫീസിൽ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല.

ലാൽ അക്കാലത്ത് എന്നോട് പറഞ്ഞു, അടുത്ത ആറ് മാസത്തേക്ക് സിനിമകളൊന്നും ചെയ്യേണ്ടെന്ന്.
അന്നത് കേട്ടപ്പോൾ ഒരു വിഷമം തോന്നിയെങ്കിലും ഞാൻ സിനിമയിൽ നിന്നൊരു ഇടവേളയെടുത്തു. അതിനുശേഷം ലാലുമൊത്ത് ചെയ്യുന്ന സിനിമയാണ് കിലുക്കം.

അന്ന് ലാൽ നൽകിയ ഉപദേശം സ്വീകരിച്ചില്ലായിരുന്നെങ്കിൽ, കിലുക്കം എന്ന സിനിമ തന്നെ ഉണ്ടാകില്ലാ യിരുന്നു. പിന്നീട് ലാലിനോട് എന്തിനാണ് അന്നങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോൾ തുടർ വിജയങ്ങൾ അമിത ആത്മവിശ്വാസത്തിലേക്ക് നയിക്കുമെന്നായിരുന്നു ലാൽ പറഞ്ഞതെന്ന് പ്രിയദർശൻ പറയുന്നു.

Also Read
ആ വൃത്തികെട്ടവൻ ചെയ്ത തെമ്മാടിത്തരത്തിന്റെ പേരിൽ എങ്ങനെ ഈ സ്‌നേഹം കണ്ടില്ലെന്ന് വെയ്ക്കും: ഗ്രേസ് ആന്റണി

Advertisement