ഞാൻ കാവ്യാ മാധവനെ പോലെ ഉണ്ടെന്ന് പലരും പറയുന്നു, ചിലർ പറയുന്നത് ലക്ഷ്മി ഗോപാലസ്വാമിയെ പോലെയാണെന്നാണ്, അത്ര സൗന്ദര്യമൊന്നും എനിക്കില്ല, അനു സിത്താര പറയുന്നു

2162

കലോൽസവ വേദിയിൽ നിന്നും സിനിമയിൽ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിത്താര.
2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായും സഹനടിയായും ഒക്കെ താരമെത്തി. നടി എന്നതിൽ ഉപരി ഒരു മികച്ച നർത്തകി കൂടിയാണ് താരം.

മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ട താരത്തിന്റെ ആദ്യ തമിഴ് ചിത്രം വെറി തിമിര് ആയിരുന്നു. പുതുതായി ഒരു തെലുങ്ക് സിനിമയിൽ കൂടി അനു സിത്താര അഭിനയിക്കുന്നുണ്ട്. അതേ സമയം ശാലീന സുന്ദരിയായ അനു സിത്താരയ്ക്ക് ആരാധകരും ഏറെയാണ്. മലയാത്തലെ സൂപ്പർ നായികയായിരുന്ന കാവ്യ മാധവനോട് ആയിരുന്നു അനു സിത്താരയെ പ്രേക്ഷകർ ഉപമിച്ചത്.

Advertisements

anu-sithara-11

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരം തനിക്ക് ഗ്ലാമറസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താൽപര്യമില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. നായികയായി നടി എത്തിയ രാമന്റെ ഏദൻ തോട്ടം, ക്യാപ്റ്റൻ എന്നീ സിനിമകളിലെ അഭിനയത്തിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു. ഇനി ഏതാണ്ട് അഞ്ചിൽ അധികം സിനിമകൾ ആണ് അനു സിത്താരയുടേതായി ഇനി പുറത്തിറങ്ങാൻ ഉള്ളത്.

Also Read
ഇനി ഒന്നിച്ച് സിനിമകളൊന്നും ചെയ്യേണ്ടന്നു മോഹൻലാൽ, സങ്കടം സഹിക്കാനാവാതെ വിഷമിച്ച് പ്രിയദർശൻ

അതേ സമയം അനു സിതാരയ്ക്ക് നടി കാവ്യ മാധവന്റെ ഛായയുണ്ടെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ അനു സിത്താരയ്ക്ക് ഇതിനെ കുറിച്ച് പറയാനുള്ളത് ഇങ്ങനെയാണ്: എനിക്ക് അത് കേൾക്കുമ്പോൾ ഭയങ്കര സന്തോഷമാണ്. കാവ്യ ചേച്ചിയുടെ അത്ര സൗന്ദര്യമൊന്നും എനിക്കില്ലെന്ന് നല്ല ബോധ്യമുണ്ട്. കുറച്ചുപേർ പറയുന്നത് എനിക്ക് നടി ലക്ഷ്മി ഗോപാല സ്വാമിയുമായി സാമ്യമുണ്ടെന്നാണ്.

ലക്ഷ്മി ചേച്ചിയുടെ മുഖസാദൃശ്യം ഉണ്ടെന്നുള്ള ഒറ്റ കാരണം കൊണ്ടാണ് എന്നെ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിൽ തിരഞ്ഞെടുത്തതെന്നും അനു സിത്താര പറയുന്നു. അതേ സമയം വിവാഹ ശേഷം സിനിമയിൽ സജീവമായ നടിയാണ് അനു സിത്താര. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണു ആണ് താരത്തിന്റെ ഭർത്താവ്. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു. വർഷങ്ങളോളം പ്രണയിച്ച ശേഷമാണ് അനുവും വിഷ്ണുവും വിവാഹിതരായത്.

ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന സമയത്താണ് അനു സിത്താര വിവാഹിതയായത്. അനുവിന്റെ മാതാപിതാക്കളും പ്രണയിച്ച് വിവാഹിതർ ആയവരാണ്. അച്ഛൻ മുസ്ലീമാണെന്നും അമ്മ ഹിന്ദുവാണെന്നും വിപ്ലവ വിവാഹമായിരുന്നു ഇരുവരുടേതെന്നും അനു വെളിപ്പെടുത്തിയിരുന്നു. അതുപോലെ തങ്ങൾക്ക് ജനിക്കുന്ന കുഞ്ഞിനെ ജാതികളും മതത്തിനും അതീതമായിട്ടേ വളർത്തുവെന്നും പതിനെട്ട് വയസ്സ് കഴിഞ്ഞ കുഞ്ഞ് സ്വയം തീരുമാനിക്കട്ടെയെന്നും ആണ് അനു സിത്താര പറയുന്നത്.

തനിക്ക് പൊരുത്തപ്പെടാനാവുന്ന സിനിമകളെ താൻ ചെയ്യുകയുള്ളൂ എന്നും ആദ്യം മുതലേ തനിക്ക് ചേരുന്ന കോസ്റ്റ്യൂമുകളേ ധരിക്കാറുള്ളുവെന്നും അനു സിത്താര പറയുന്നു. അങ്ങനെ ചേരാത്ത ഒരു വേഷമിട്ട് അഭിനയിക്കുമ്പോൾ ഒട്ടും കംഫർട്ടബിൾ ആയിരിക്കില്ല. അത് പെർഫോമൻസിനെയും സെറ്റിലെ അന്തരീക്ഷത്തെയുമെല്ലാം ബാധിക്കും. കോസ്റ്റ്യുംസിന്റെ കാര്യത്തിൽ വാശി പിടിക്കാറില്ല. പറ്റില്ലെങ്കിൽ ചെയ്യില്ലാന്നേ പറയാറുള്ളൂ.

Also Read
വയസ്സ് 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത തെന്നിന്ത്യൻ താരസുന്ദരികൾ….

മാമാങ്കം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ കോസ്റ്റ്യുംസിന്റെ കാര്യത്തിൽ ഒരാശയക്കുഴപ്പം വന്നപ്പോൾ അത് തുറന്നു പറഞ്ഞു. കോസ്റ്റ്യൂം ടീം ആ പ്രശ്‌നം മാനേജ് ചെയ്തു തന്നുവെന്നും അനു സിത്താര വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അനു സിത്താര. യുട്യൂബ് ചാനൽ വഴിയും പ്രേക്ഷകർക്ക് മുമ്പിലേക്ക് നടി എത്താറുണ്ട്.

Advertisement