ആറൻമുളയിൽ 16കാരിയെ ഗർഭിണിയാക്കിയ 17 കാരൻ പിടിയിൽ, 4 വർഷത്തോളം പയ്യൻ പെൺകുട്ടിയെ ലൈം ഗി ക മാ യി ഉപയോഗിച്ചു, ഇരുവരും ഒരേ സ്‌കൂളിലെ വിദ്യാർത്ഥികൾ

6792

പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ പതിനേഴുകാരൻ പോലീസ് പിടിയിൽ. പത്തനംതിട്ട ജില്ലയിലെ ആറൻമുളയിൽ ആണ് സംഭവം. പതിനാറു കാരിയായ പെൺകുട്ടിയുടെ സ്‌കൂളിൽ പഠിക്കുന്ന സീനിയർ വിദ്യാർത്ഥിയാണ് പോലീസ് പിടിയിലായത്.

ഇരുവരും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥിനി ആയ പതിനാറ് കാരിയെ ശാരിരിക അസ്വസ്ഥതകളെ തുടർന്ന് ആയിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പെൺകുട്ടി 5 മാസം ഗർഭിണി ആണെന്ന് പരിശോധനയിൽ കണ്ടെത്തി.

Advertisements

Also Read
ഞാൻ കാവ്യാ മാധവനെ പോലെ ഉണ്ടെന്ന് പലരും പറയുന്നു, ചിലർ പറയുന്നത് ലക്ഷ്മി ഗോപാലസ്വാമിയെ പോലെയാണെന്നാണ്, അത്ര സൗന്ദര്യമൊന്നും എനിക്കില്ല, അനു സിത്താര പറയുന്നു

ഇതോടെ ആശുപത്രി അധികൃതർ പെൺകുട്ടിക്ക് കൗൺസിലിംഗ് ആരംഭിച്ചു. ഇതിനിടെ ആണ് പെൺകുട്ടി ആൺ സുഹൃത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് വിവരമറിഞ്ഞ രക്ഷിതാക്കൾ ആറൻമുള പോലീസിനെ സമീപിക്കുക ആയിരുന്നു.

വിശദമായ അന്വേഷണം നടത്തിയതിനൊടുവിൽ ആരോപണ വിധേയനായ ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ വിദ്യാർത്ഥി കുറ്റം സമ്മതിച്ചു. 2018 ഏപ്രിൽ മുതലാണ് പെൺകുട്ടിയുമായുള്ള സൗഹൃദം ആരംഭിച്ചത്. പരിചയപ്പെട്ടത് മുതൽ ഇരുവരും പഠിക്കുന്നത് ഒരേ സ്‌കൂളിലാണ്.

Also Read
വയസ്സ് 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത തെന്നിന്ത്യൻ താരസുന്ദരികൾ….

2019ൽ വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചായിരുന്നു ആദ്യമായി പെൺകുട്ടിയെ സുഹൃത്ത് ലൈം ഗി ക മാ യി ഉപയോഗിച്ചത്. ഇതിന് ശേഷം പലതവണ പെൺകുട്ടിയുടെ വീട്ടിൽ എത്തി ലൈം ഗി ക അതിക്രമം നടത്തിയിരുന്നു.

ഒടുവിൽ പതിനാറുകാരി ഗർഭിണി ആയതോടെയാണ് വിവരം പുറത്തു വന്നതെന്ന് ആറന്മുള പോലീസ് പറഞ്ഞു. ആരോപണ വിധേയനായ വിദ്യാർത്ഥിയെ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Advertisement