ആദ്യത്തെ രണ്ടു വിവാഹ ബന്ധങ്ങളും ദയനീയ പരാജയമായിട്ടും മൂന്നാമത് ശരത് കുമാറിനെ കെട്ടാൻ ഉണ്ടായ കാരണം വെളിപ്പെടുത്തി നടി രാധിക

1429

വർഷങ്ങളായി മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് രാധിക ശരത് കുമാർ. തമിഴ് നടി ആണെകിലും മലയാളികൾക്ക് വളരെ സുപരിചിതയായ താരം കൂടിയാണ് രാധിക. തമിഴകത്തിന്റെ സൂപ്പർതാരം നടൻ ശരത് കുമാറാണ് രാധികയുടെ ഭർത്താവ്.

അതേ സമയം രാധികയുടെ മൂന്നാം വിവാഹമായിരുന്നു ശരത് കുമാറുമായി ഉള്ളത്. ശരത് കുമാറിന്റേത് രണ്ടാം വിവാഹവും ആയിരുന്നു. ഛായ ദേവി ആയിരുന്നു ശരത് കുമാറിന്റെ ആദ്യ ഭാര്യ. ആ ബന്ധം വേർപെടുത്തിയാണ് രാധികയെ ശരത് കുമാർ കെട്ടിയത്. ഛായ ദേവിയിൽ ശരത് കുമാറിന് വരലക്ഷ്മി, പൂജ എന്നി രണ്ട് മക്കളും ഉണ്ട്.

Advertisements

വരലക്ഷ്മി ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ വളരെ തിരക്കുള്ള അഭിനേത്രിയാണ്. മലയാളത്തിലും തമിഴിലും നിരവധി മികച്ച കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തുകഴിഞ്ഞു. ആദ്യമൊക്കെ നായിക വേഷം ചെയ്ത വരലക്ഷ്മി ഇപ്പോൾ കൂടുതൽ വില്ലത്തി കഥാപാത്രങ്ങളാണ് ചെയ്തുവരുന്നത്.

Also Read
ആറൻമുളയിൽ 16കാരിയെ ഗർഭിണിയാക്കിയ 17 കാരൻ പിടിയിൽ, 4 വർഷത്തോളം പയ്യൻ പെൺകുട്ടിയെ ലൈം ഗി ക മാ യി ഉപയോഗിച്ചു, ഇരുവരും ഒരേ സ്‌കൂളിലെ വിദ്യാർത്ഥികൾ

മലയാള സിനിമയിൽ നിരവധി ശകതമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള അടുത്തിടെ അന്തരിച്ച നടൻ പ്രതാപ് പോത്തൻ ആണ് രാധികയുടെ ആദ്യ ഭർത്താവ്. പക്ഷെ ആ വിവാഹ ബന്ധം അധികം നീണ്ടു നിന്നിരുന്നില്ല. വെറും ഒരുവർഷം മാത്രമായിരുന്നു ആ വിവാഹ ജീവിതത്തിനു ആയുസ് ഉണ്ടായിരുന്നത്.

പിന്നീട് റിച്ചാർഡ് ഹാർഡി എന്ന ബ്രിട്ടിഷുകാരനെ രാധിക വിവാഹം കഴിക്കുന്നത്. എന്നാൽ ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകൾ പിറന്നു. പക്ഷേ ആ വിവാഹ ജീവിതവും വെറും 2 വർഷം മാത്രം ആണ് നീണ്ടു നിന്നത്. അതിനു ശേഷമാണ് രാധിക ശരത് കുമാറിനെ വിവാഹം കഴിക്കുന്നത്. 2001 ൽ ആയിരുന്നു ഇവരുടെ വിവാഹം.

അതേ സമയം താൻ വീണ്ടും ഒരു വിവാഹ ജീവിതം തിരഞ്ഞെടുക്കാൻ ഇടയായ സാഹചര്യം രാധിക ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു. താനും നടൻ ശരത് കുമാറും ഒരുപാട് കാലം നല്ല സുഹൃത്തുക്കൾ ആയിരുന്നു. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കും, ഒരുപാട് കഥകൾ പറയും, വിശേഷങ്ങൾ പങ്കുവെക്കും, അതുകൂടാതെ ഞങ്ങൾ ഒരുമിച്ച് യാത്രകൾ പോകും.

അങ്ങനെ ഞങ്ങളുടെ സൗഹൃദം വളർന്നപ്പോൾ ആയിരുന്നു ഇതൊരു നല്ല ബന്ധം ആണ് എന്ന് തോന്നുന്നതും, നിനക്കു താല്പര്യം ഉണ്ടെങ്കിൽ നമുക്ക് ഒരുമിച്ചു ജീവിച്ചൂടെ എന്ന് ചോദിക്കുന്നതും. മകൾ റയാന് സുരക്ഷിതമായ ഒരു ജീവിതം ഉണ്ടാവാൻ അത് നല്ലതാണ് എനിക്കും തോന്നുക ആയിരുന്നു.

ആ തീരുമാനം ഇപ്പോഴും ശരിയായിരുന്നു എന്ന് ഞാൻ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു എന്ന് രാധിക പറയുന്നു. രാധികയുടെ മകളെ സ്വന്തം മകളെ പോലെയാണ് ശരത് കുമാർ നോക്കുന്നത്, അതുപോലെ തന്നെ ശരത്തിന്റെ മകളായ വരലക്ഷ്മിയേയും രാധികയും മകളായി തന്നെയാണ് കാണുന്നത്.

മക്കളുടെ പൂർണ പിന്തുണയുള്ളത് കൊണ്ട് ഇവരുടെ വിവാഹ ജീവിതം ഇപ്പോഴും പൂർണ വിജയമായി മുന്നേറുന്നു. ഈ വിവാഹ ജീവിതത്തിൽ ഇവർക്ക് ഒരു മകൻ ഉണ്ട്. രാധികയുടെ മകൾ റയാന്റെ വിവാഹം ഇവർ ഒരുമിച്ചാണ് നടത്തിയത്. അടുത്തിടെ റയാന് ഒരു കുഞ്ഞ് പിറന്നിരിന്നു, രാധികയും ശരത് കുമാറും ആ കുഞ്ഞിനെ താലോലിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Also Read
വയസ്സ് 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത തെന്നിന്ത്യൻ താരസുന്ദരികൾ….

അതേ സമയം മോഹൻലാൽ നായകനായി ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയാണ് രാധിക മലയാളത്തിൽ അഭിയിച്ച അവസാന ചിത്രം. ശരത് കുമാർ ഇപ്പോൾ ദിലീപിന്റെ ബാന്ദ്ര എന്ന പുതിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നേരത്തെ ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന ചിത്രത്തിൽ ദിലീപും ശരത് കുമാറും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Advertisement